സംഖ്യാപുസ്തകം 8.-13.

ദിവസം 28 സംഖ്യാപുസ്തകം  8.-13.
JM🌸🌸 JM🌸🌸

സംഖ്യ 11: 11-14: -  “ അപ്പോൾ മോശെ യഹോവയോടു പറഞ്ഞതു: നീ അടിയനെ വലെച്ചതു എന്തു? നിനക്കു എന്നോടു കൃപ തോന്നാതെ ഈ സർവ്വജനത്തിന്റെയും ഭാരം എന്റെമേൽ വെച്ചതെന്തു?.........ഏകനാ യി ഈ സർവ്വജനത്തെയും വഹിപ്പാൻ എന്നെക്കൊണ്ടു കഴിയുന്നതല്ല; അതു എനിക്കു അതിഭാരം ആകുന്നു.
"

ഈ പ്രാർത്ഥനയിൽ വളരെയധികം സ്വയ -സഹതാപവും നിരാശയും ഈർഷ്യയും  നിറഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാണ്.

 തന്റെ ജീവൻ എടുക്കാൻ ദൈവത്തോട് ആവശ്യപ്പെടുന്ന തരത്തിൽ മോശെ വിഷാദത്തിലായി.

 എല്ലാം അവസാനിപ്പിക്കാൻ അവൻ ആഗ്രഹിച്ചു.
അവൻ പ്രാർത്ഥിച്ച ഏറ്റവും ദരിദ്രമായ പ്രാർത്ഥനയായിരിക്കാം ഇത്.

“വിഷാദം” എന്ന് പറയുമ്പോൾ നാം എന്താണ് അർത്ഥമാക്കുന്നത്?

* “ദുഃഖത്തിലേക്ക് നയിക്കുന്ന നിസ്സഹായതയുടെയും നിരാശയുടെയും  ചിന്തകൾ .” *

 ദൈവത്തിന്റെ നടത്തിപ്പിനെതിരെയും  നന്മകൾക്കെതിരെയും ജനത്തിന്റെ മുറുമുറുപ്പ്  കേട്ടപ്പോൾ മോശെ കടുത്ത നിരാശയിലായി.

വിഷാദാവസ്ഥയിലായപ്പോൾ മോശെ എന്തു ചെയ്തു?

  വ്യക്തിപരമായ അപര്യാപ്തത അവൻ സ്വയം  തിരിച്ചറിഞ്ഞു, ഒപ്പം
ദൈവത്തിന്റെ അളവറ്റ കരുതലിൽ വിശ്വസിച്ചു.
അതിനാൽ ദൈവം അവന്റെ പ്രാർത്ഥനയെ മാനിക്കുകയും അതിന് ഉത്തരം നൽകുകയും ചെയ്തു.

അതാണ് പ്രാർത്ഥന.

വലിയ സാധ്യതകൾ തുറന്നു തരുന്ന ദൈവാശ്രയം.

മോശയെപ്പോലെ….
 ……. എന്നെകൊണ്ട്  ഇനിയും മുൻപോട്ടു പോകാൻ സാധിക്കില്ല എന്നു തോന്നുമ്പോൾ  .......

… ……   ഭയപ്പെടേണ്ട

 ദൈവത്തിന്റെ  അരികിലേക്ക് ചെല്ലുക

 …. നമ്മുടെ വേദന ഏറ്റെടുക്കാൻ ദൈവം തയ്യാറാണ്, സന്നദ്ധനാണ്

 … അവൻ അതിനെ  മഹത്തരമായ അനുഭവമാക്കി  മാറ്റും
  🛐 🛐 ജൂലി മാത്യു🛐🛐

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -