സകലവും സമാപിച്ചു പുറ36-40
സകലവും സമാപിച്ചു
പുറ36-40
പുറപ്പാടു് നാൽപ്പതാം അദ്ധ്യായത്തിലെ മുപ്പത്തി മൂന്നാം വാക്യത്തിലെ ഈ വാക്ക് എന്നെ ഏറെ ആകർഷിച്ചു. മോശ തിരുനിവാസത്തിന്റെ സകല പണികളും സമാപിപ്പിച്ചതും, ക്രൂശിൽ കിടന്ന് സകലവും സമാപിച്ചു എന്നു് യേശു നിലവിളിച്ചതും എന്നെ ചിന്തിക്കുവാൻ പ്രേരിപ്പിച്ചു.
തിരുനിവാസത്തിന്റെ പണികൾ സമാപിച്ച് അതിനെ തിരശ്ശീല മൂടിയപ്പോൾ തങ്ങളും ദൈവവുമായുള്ള വേർതിരിവ് യിസ്രായേൽമക്കളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുകാണണം. തങ്ങൾ പാപികളാണെന്നും സർവ്വശക്തനായ ദൈവം വിശുദ്ധിയിൽ വസിക്കുന്നവനാണെന്നും തിരശ്ശീല വിളിച്ചോതുന്നു.
🔥യേശു ക്രൂശിൽ മരിച്ചപ്പോൾ ദേവാലയത്തിലെ തിരശ്ശീലമുടി മുതൽ അടി വരെ കീറിയത് ദൈവം ഒരുക്കിയ നിരപ്പിന്റെ വഴി സൂചിപ്പിക്കുന്നു. തകർന്നും നുറുങ്ങി യുമുള്ള ഹൃദയത്തോടെ ആർക്കും ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തിലേക്ക് പ്രവേശിക്കുവാനുള്ള വാതിൽ ആയി തീർന്നു യേശു .
തിരശ്ശീല തിരുനിവാസം മൂടിയിരുന്നപ്പോൾ ദൈവവുമായുള്ള ഉടമ്പടി ബന്ധം നിലനിർത്തുന്നതിന് യാഗങ്ങൾ നിയമിക്കപ്പെട്ടു. എന്നാൽ ആ യാഗങ്ങളെല്ലാം തന്നെ, വരുവാനുള്ളതിന്റെ - ക്രിസ്തുവിന്റെ പരമ യാഗത്തിന്‍റ്റെ - നിഴൽ അഥവാ മുന്നോടി മാത്രമേ ആകുന്നുള്ളൂ.
ക്രൂശിൽ യേശു തന്നെ തന്നെ തികഞ്ഞയാഗമായി അർപ്പിച്ചപ്പോൾ നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി., (*നീതീകരണം) പാപത്തിന്റെ അടിമത്തത്തിൽ നിന്ന് വിട്ടതലായി, (വീണ്ടെടുപ്പിൻ വില*,) ദൈവുമായി നമ്മെ നിരപ്പിച്ച പര മയാ ഗ മാ യി.(1 യോഹ: 2:21 ഏബ്ര 10:14)
🎯 തിരുനിവാസത്തിലേക്ക് അടുത്തു വരുന്ന ജനങ്ങൾ് യാഗങ്ങളുടെ മേന്മയിലും വിലയിലും ഉറ്റുനോക്കി നിലനിൽക്കുന്നു.
എന്നാലോ കാൽവരി നമുക്ക് നേടി തന്ന രക്ഷതികച്ചും സൗജന്യമാണ്. ദൈവവുമായുള്ള ഉടമ്പടിബന്ധം ദാനമായി നമുക്ക് ലഭിക്കുന്നു. നമ്മുടെ .ഉറ്റശ്രദ്ധ ദാതാവിൽ മാത്രം! ദൈവത്തിന്റെ കൃപാവര മോ,, യേശു്ക്രസ്തുവില്‍ നിത്യജീവന്‍തന്നെ(;റോമ5:15, റോമ 6:23)
🎯 തങ്ങൾ അർപ്പിക്കുന്ന യാഗത്തിൽ, അതിനു വേണ്ടിയുള്ള അദ്ധ്വാനങ്ങളിൽ ശ്രദ്ധയൂന്നുന്ന ജനങ്ങൾ ദൈവത്തിന്റെ കൃപാവരത്തിന് അന്ധരായി പോകുന്നു. തങ്ങളുടെ പാപങ്ങൾക്കുവേണ്ടി പകരം യാ ഗ മൃഗങ്ങളെ ബലിയായി സ്വീകരിച്ച കൃപാവരം;,,, പൗലോസ് അപ്പോസ്തലൻ പറയുന്നതുപോലെ ന്യായപ്രമാണത്തിൽ നിലനിൽക്കുമ്പോൾ മുഖം മൂടിയിരിക്കുന്നതിനാൽ നാം ഉള്ളിലേക്ക് മാത്രം നോക്കുന്നവരാകുന്നു... അതായത് സ്വന്തം കഴിവിൽ മാത്രംആശ്രയിക്കുന്നു.
🎯 എന്നാൽ ക്രിസ്തുവിൽ മുഖം മൂടി മാറ്റപ്പെട്ടിരിക്കുന്നു. അതിനാൽ നമുക്ക് മുകളിലേക്കു തന്നെ നോക്കാം. ദൈവവുമായി നമ്മെ നിരപ്പിച്ചവനെ, ആതികഞ്ഞ സ്നേഹം... പാപരഹിതനായവനെ തന്നെ. അവൻ നമുക്കു വേണ്ടി കൊടുത്ത വില നാം കൂടുതൽ .അറിയുന്നവരായി മാറുന്നു.(2 കൊരി.. 3:14-18)
🎯 ക്രിസ്തുവിലൂടെ നമുക്ക് കേവലം പാപക്ഷമയും ദൈവവുമായി നിരപ്പും മാത്രമല്ല ലഭിച്ചത്..
പരിശുദ്ധാത്മാവെന്ന ദാനത്തിലൂടെ. നാം ദൈവത്തിന്റെ ആത്മീയ ജനിതകങ്ങളുള്ള (Spiritual DNA ) മക്കളായി വീണ്ടും ജനിച്ചിരിക്കുന്നു!⚡ പരിശുദ്ധാത്മാവിലൂടെ എല്ലാ അ ഭക്തിയോടും വിട പറയുവാനുള്ള ശക്തിയും
⚡ ദൈവസ്നേഹം തിരിച്ചറിഞ്ഞ് അവനെ അനുസരിക്കുവാനും .ആ സ്നേഹത്തിൽ തന്നെ വസിക്കവാനും ഉള്ള കൃപയും ലഭിക്കുന്നു. (റോമ 5:5,2 തിമോI: 7 യോഹ 15:10)
യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന് എന്ത് പകരം കൊടുക്കും. ഞാൻ രക്ഷയുടെ പാനപാത്രം ഉയർത്തി അവന്റെ നാമം വിളിച്ചപേക്ഷിക്കും. (സങ്കീI16:12-13)
💥 ഇത്രയേറെ പാപികളായ നമുക്കു വേണ്ടി ചെയ്ത ദൈവം നാമുമായി കൂട്ടായ്മ ആഗ്രഹിക്കുന്നു. നമുക്കു വേണ്ടി അവൻ ചെയ് ഉപകാരങ്ങൾക്കു പകരമായി അവന്റെ സന്നിധിയിൽ അവനെ സ്നേഹിച്ച് ആ സ്നേഹം രുചിച്ചറിഞ്ഞ് വസിക്കാം. നാം അനുഭവിക്കുന്ന അത്യപുർവ്വ സ്നേഹവും കൃപയും മറ്റുള്ളവരുമായി പങ്കു വയ്ക്കാം.
🔥 അബ്ബാ പിതാവേ, അടിയങ്ങളുടെ മേൽ പകർന്നിരിക്കുന്ന ഈ അത്യപൂർവ്വ സ്നേഹത്തിനും കൃപകൾക്കും കരുണകൾക്കും, ഞങ്ങൾ എന്തുള്ളൂ.!! ഓരോ ദിവസവും കൂട്ടതലായി അവിടുത്തെ സാന്നിദ്ധ്യം ആസ്വദിക്കുന്നവരായി ഞങ്ങളെ തീര്‍ക്കേണമേ. ഞങ്ങൾക്കു വേണ്ടി ഇത്ര വലിയ വില കൊടുത്തു നേടിയ മഹാദാനം അഗണ്യമാക്കുവാൻ അനുവദിക്കരുതേ. അങ്ങയെ സ്നേഹിക്കുവാനും മറ്റുള്ളവരെ സ്നേഹിക്കുവാനും അവിട്ടത്തെ കൃപയുടേയും മഹത്വത്തിന്റെയും വാഹകരാകുവാനും ഞങ്ങളെ അഭിഷേകം ചെയ്യണമേ. യേശുവിന്റെ നാമത്തിൽ തന്നെ ... ആമേൻ
ആലീസ് ഡി
വിവ: ഡോ.ഗീത ഏബ്രഹാം

Comments
Post a Comment