പുറപ്പാട്: 36 - 39

പുറപ്പാട്: 36 - 39
    ആഴമായ ധ്യാനത്തിനുള്ള
       ലളിതമായ ചിന്തകൾ
പുറപ്പാട്: 38:24
  " വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയുടേയും പണിയ്ക്ക് വഴിപാടായി വന്ന്
ഉപയോഗിച്ച പൊന്ന് വിശുദ്ധ
മന്ദിരത്തിലെ തൂക്കപ്രകാരം, ആകെ ഇരുപത്തി ഒൻപത്
താലന്തും, എഴുന്നൂറ്റിമുപ്പത്
ശേക്കലും,ആയിരുന്നു "
    ഇവിടെ ദൈവത്തിന് തങ്ങളുടെ ധനം കൊടുത്തു കൊണ്ടുള്ള ആരാധനയുടെ
മറ്റൊരു വശം നമുക്ക് കാണാം." ഇനിയും വഴിപാട്
കൊണ്ടുവരേണ്ടാ" എന്ന് മോശ പറയത്തക്കവണ്ണം ജനം സ്വർണ്ണവും, വെള്ളിയും,
താമ്രവും മറ്റും ധാരാളമായി
ദൈവസന്നിധിയിൽ സമർ
പ്പിച്ചു.
     അവർ കൊടുത്ത പൊന്നി
ന്റെ തൂക്കം മാത്രം നമുക്കൊ
ന്ന് നോക്കാം.
29 താലന്തും,730 ശേക്കലും.!
1 താലന്ത് = 3000 ശേക്കൽ
1 ശേക്കൽ = 16.6 ഗ്രാം
അപ്പോൾ, 29 താലന്തും, 730
ശേക്കലും, നമ്മുടെ കണക്ക
നൂസരിച്ച്, 1456.31 കിലോ :
പൊന്ന്. അതിന്റെ ഇന്നത്തെ
വില എന്തായിരിക്കും!!
    ഇതു കൂടാതെ അവർ
വെള്ളിയും താമ്രവും എല്ലാം
കണക്കില്ലാതെ കൊടുത്തു.
ഈ ധനമെല്ലാം അവർക്ക് എവിടെ നിന്നും കിട്ടി?
യാത്ര പുറപ്പെടുന്നതിന് മുൻപ്
മിസ്രയീമിലെ ജനങ്ങളെ
ക്കൊണ്ട് ദൈവം കൊടുപ്പിച്ചു.
അപ്പോൾ ദൈവം കൊടുത്ത
തിൽ നിന്നാണ് അവർ തിരികെ കൊടുത്തത്.
        ദൈവത്തിന് നമ്മുടെ ധനം കൊടുത്തുകൊണ്ടുള്ള
നമ്മുടെ ആരാധയെ ഒന്നു
പരിശോധിക്കാം. ശലോമോൻ
ഇപ്രകാരം എഴുതി " യഹോവ
യെ നിന്റെ ധനം കൊണ്ടും -----
ബഹുമാനിക്ക " (സദൃ:വാ. 3:9) 
       ദൈവത്തിന് എന്റെ പൊന്നും ,പണവും എന്തിന്
എന്ന് ചിന്തിച്ചുകൊണ്ട് അനേ
കർ ഇതിനെ അവഗണിക്കു
ന്നു. പക്ഷേ ഓർക്കുക, ദൈവ
ത്തിന് നമ്മുടെ ധനം ആവശ്യ
മുണ്ട്. അതുകൊണ്ടാണ്, ജന
ങ്ങൾ തങ്ങളുടെ വഴിപാട്
അർപ്പിക്കെട്ടെ, എന്ന് മോശയിൽ കൂടെ ദൈവം
അരുളിച്ചെയ്തത്.
   ഒരു വാക്കു കൊണ്ട് സർവ്വ
ലോകത്തേയും അതിലുള്ള
ചരാചരങ്ങളേയും മെനഞ്ഞ
സർവ്വശക്തനായ ദൈവത്തി
ന്, സമാഗമനകൂടാരവും, അതിനുള്ളിലെ സകലവും,
കല്പിച്ച് ഉണ്ടാക്കാമായിരുന്നു.
എന്നാൽ തന്റെ ജനത്തിന്റെ
പങ്കാളിത്തവും സമർപ്പണവും
അവൻ ആഗ്രഹിച്ചതുകൊ
ണ്ടാണ് വഴിപാട് അർപ്പിക്കു
വാൻ കല്പിച്ചത്.
      സുവിശേഷ വേലയിൽ
കൂടെ ഈ ലോകത്തിൽ ദൈവരാജ്യം കെട്ടുപണി ചെയ്യുവാൻ ദൈവം നമ്മോ
ട് ആവശ്യപ്പെട്ടിരിക്കുന്നു.
" പോവുക ." അല്ലെങ്കിൽ
" അയയ്ക്കുക " എന്നുള്ള
താണ് പ്രേഷിത പ്രവർത്തന
ങ്ങളുടെ അടിസ്ഥാന തത്വം.
നമുക്ക് പോകാൻ കഴിയുന്നി
ല്ലെങ്കിൽ മറ്റൊരാളെ അയയ്ക്കണം.അതിന് പണം
വേണം.
       സ്തോത്ര കാഴ്ച സഞ്ചി
യിൽ ഇടുന്ന പണത്തിന്നപ്പുറ
മായ ഒന്ന് ദൈവം നമ്മിൽ നി
ന്നും പ്രതീക്ഷിക്കുന്നു,
കാരണം അവൻ സ്വന്ത പുത്ര
നെ ഉൾപ്പടെ എല്ലാം, എല്ലാം
നമുക്കു വേണ്ടി തന്നു
        പുറപ്പാടു പുസ്തകവായ
ന അവസാനിപ്പിക്കുന്നതിനു
മുൻപേ നമുക്ക് ദൈവസന്നി
ധിയിൽ ഒരു തീരുമാനം
എടുക്കാം, കർത്താവേ,
എന്റെ വാക്കുകൾ കൊണ്ടു
മാത്രമല്ല, എന്റെ വരുമാനം
കൊണ്ടും, എന്റെ സാന്നിദ്ധ്യം
കൊണ്ടു മാത്രമല്ല സമ്മാനങ്ങ
ൾ കൊണ്ടും ഞാൻ നിന്നെ
ആരാധിക്കും!

ഡോ: തോമസ് ഡേവിഡ്.

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -