ലേവ്യ.13,14 കുഷ്ഠരോഗ ലക്ഷണങ്ങളും കുഷ്ഠരോഗിയുടെ ശുദ്ധീകരണവും
കുഷ്ഠരോഗ ലക്ഷണങ്ങളും കുഷ്ഠരോഗിയുടെ ശുദ്ധീകരണവും..ലേവ്യ.13,14 അധ്യായങ്ങൾ
ലേവ്യപുസ്തകം 13,14. ഈ 2 അധ്യായങ്ങളും ഒരു മനുഷ്യനെ അശുദ്ധനാക്കുന്ന കുഷ്ഠരോഗത്തെപ്പറ്റിയും അത് മറ്റുള്ളവരിലേക്ക് പകരാതെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് പരിഹാരം കാണേണ്ടതിനെപ്പറ്റിയും വിശദമായും ദീർഘമായും പ്രതിപാദിക്കുന്നു. നമ്മുടെ മനസ്സിൽ ചിന്തിച്ചേക്കാം, എന്തുകൊണ്ടാണ് ഈ രോഗത്തെക്കുറിച്ച് ബൈബിളിൽ ഇത്രയധികം എഴുതിയിരിക്കുന്നത്? കുഷ്ഠരോഗ ചികിത്സയെക്കുറിച്ച് വൈദ്യൻ മാർക്ക് ഉള്ള നിബന്ധനകൾ അല്ല പിന്നെയോ പുരോഹിതന്മാർക്ക്, ഈ രോഗം പാളയത്തിൽ ആർക്കെങ്കിലും ഉണ്ടായാൽ അത് മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കുവാനുള്ള നിയമങ്ങളായി നൽകപ്പെട്ടതാണ്. കുഷ്ഠരോഗം ഒരു പകർച്ചവ്യാധിയാണ്, ഇത് ഞരമ്പുകളെ ബാധിക്കുകയും സംവേദനക്ഷമത നഷ്ടപ്പെടുകയും ചർമ്മത്തിൽ തിണർപ്പ്, മാംസം അഴുകൽ, എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു .ഇത് ഒരു വ്യക്തിയുടെ രൂപവും വ്യക്തിത്വവും നശിപ്പിക്കുകയും
കുടുംബത്തിൽ നിന്ന് വേർപെടുത്തുന്നതുമായ മാരക രോഗമാണ്. പ്രിയപ്പെട്ടവരിൽ നീന്നും സ്നേഹിതരിൽ നിന്നും അകന്ന് പാളയത്തിന് പുറത്ത് താമസിക്കാൻ അവർ നിർബന്ധിതരാകുന്നു.
കുഷ്ഠരോഗം പാപത്തിന് സാദൃശ്യം ആയി ബൈബിൾ കണക്കാക്കുന്നു. കുഷ്ടം പോലെ തന്നെ പാപവും പലപ്പോഴും, തൊലിപ്പുറമേ കാണുന്നതിനേക്കാൾ ആഴ മേറിയതാണ്, അപകടകരമാണ്. കുഷ്ടം പോലെ തന്നെ പാപവും ശരീരത്തിൻറെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്നു .മനുഷ്യൻറെ വിചാരങ്ങൾ ആഗ്രഹങ്ങൾ പ്രവർത്തികൾ വാക്കുകൾ എന്നിവയെല്ലാം ബാധിക്കപ്പെടുന്നു.
അതെ, പാപവും കുഷ്ഠം പോലെ പടരുന്ന പകർച്ചവ്യാധിയാണ്. പുകവലി, മദ്യപാനം, മയക്കുമരുന്ന്, വ്യഭിചാരം, മോഷണം,പരദൂഷണം,മുതലായവയുംപകർച്ചവ്യാധി പോലെയാണ്. ഈ വക നമ്മെമാത്രമല്ല,നമ്മോടകൂടെ സഹകരിക്കുന്നവരിലേക്കും ബാധിക്കാൻ സാധ്യതയുണ്ട്.
പാപം മനുഷ്യനെ ആത്മീയക അന്ധതയലേക്ക് നയിക്കുന്നു.
പാപം സ്വർഗ്ഗീയപിതാവിന്റെ സ്നേഹത്തിൽ നിന്ന് വേർപെടുത്തുകയും ചെയ്യുന്നു.
സുഖപ്പെടുത്താൻ കഴിയാത്ത ഒരു രോഗമായിട്ടാണ് കുഷ്ഠത്തെ വീക്ഷിക്കുന്നത് . എങ്കിലും, സൗഖ്യം പ്രാപിച്ച കുഷ്ഠരോഗിയെ ദൈവത്തിന്റെയും ജനത്തിന്റെയും കൂട്ടായ്മയിലേക്ക് യഥാസ്ഥാനപ്പെടുത്തുന്നത് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങളും ഈ അധ്യായങ്ങളിൽ കാണാം (14:1-20)
പുരോഹിതൻ പാളയത്തിന് പുറത്ത് ചെല്ലണം.(14:3) എന്ന് പറഞ്ഞിരിക്കുന്നതിൽ നിന്നും പുരോഹിതൻ രോഗിയെ തേടി അവൻറെ അടുക്കൽ ചെല്ലണമെന്ന് മനസ്സിലാക്കാം. "കാണാതെ പോയതിനെ തിരഞ്ഞ് രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നത്" (ലൂക്കോ.19:10) എന്ന സത്യം അതിൽ നിന്നും മനസ്സിലാക്കാം.
പഴയ ഉടമ്പടി പ്രകാരം, കുഷ്ഠരോഗി അശുദ്ധനാണ്, അവന് ദൈവത്തെ ആരാധിക്കാൻ കഴിയില്ല, പാളയത്തിന് പുറത്ത്, കുടുംബത്തിൽ നിന്ന് അകന്നു നിൽക്കണം.
എന്നാൽ നമ്മുടെ സ്നേഹനിധിയായ രക്ഷകനായ യേശുക്രിസ്തു, അനേകം കുഷ്ഠരോഗികളെ സ്പർശിക്കുകയും സുഖപ്പെടുത്തുകയും ചെയ്തു .അവൻ തന്റെ ജീവൻ നൽകി, കാൽവരിയിൽ, പാളയത്തിന് പുറത്ത്, പാപത്തിൽ നിന്ന് നമ്മെ വീണ്ടെടുക്കാനും രക്ഷ നൽകാനും സൗഖ്യം ആക്കുവാനും ആയി ഒരിക്കൽ ആയി മരിക്കുകയും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിക്കപെടുകയും ചെയ്ത. അവൻറെ പരമ യാഗത്തിലെ വിശ്വാസത്താൽ ,ഈ ശാപത്തിൽ നിന്നും പാപമാകുന്ന കുഷ്ഠ രോഗത്തിൽ നിന്നും അവന്റെ വിലയേറിയ രക്തത്താൽ നാം വീണ്ടെടുക്കപ്പെടുന്നു.
ഈ മഹത്തായ വിടുതലിനും നമ്മെ അവന്റെ മക്കളാക്കിയ ഈ പുതിയ ഉടമ്പടിക്കും ആയി നമുക്ക് അവനെ സ്തുതിക്കുകയും നന്ദി കരേറ്റുകയും ചെയ്യാം.
ആമേൻ. ഹല്ലേലൂയാ.
ദൈവനാമ മഹത്വത്തിനായി
വി വി സാമുവൽ.

Comments
Post a Comment