സംഖ്യ. 20: 1-13 പാറയിൽ നിന്നുള്ള വെള്ളം

പാറയിൽ നിന്നുള്ള വെള്ളം. (സംഖ്യ. 20: 1-13)

   ഇസ്രായേല്യർ 40 വർഷത്തോളം മരുഭൂമിയിൽ അലഞ്ഞുനടക്കുകയായിരുന്നു.  കാദേശിൽ അവർ ഒരു വലിയ പ്രശ്‌നം നേരിട്ടു.  ആ  വലിയ ജന സമൂഹത്തിനു കുടിക്കുവാൻ  വെള്ളമില്ല.

 A. പ്രശ്നത്തോടുള്ള ജനങ്ങളുടെ പ്രതികരണം

 ജനം  മോശെയ്ക്കും  അഹരോനും വിരോധമായി കൂട്ടം കൂടി  (സംഖ്യ 20: 2.)

 ജനം  മോശെയോട്  കലഹിച്ചു (20: 3)

 ജനം മോശെയെ ചോദ്യം ചെയ്തു (20: 4,5.)

 B. മോശെയുടെയും അഹരോന്റെയും പ്രതികരണം.

 അവർ യഹോവയുടെ സന്നിധിയിൽ ചെന്ന് കവിണ്ണു വീണു പ്രാർത്ഥിച്ചു (20: 6)

 C.കർത്താവിന്റെ ഉത്തരവും നിർദ്ദേശങ്ങളും

 യഹോവയുടെ തേജസ്‌ അവർക്ക് പ്രത്യക്ഷപ്പെടുകയും താഴെപ്പറയുന്ന കല്പന നൽകുകയും ചെയ്തു.  (20: 6)

 1. നിന്റെ വടി  എടുക്കുക.  (20: 7.)

 2. മോശയും അഹരോനും സഭയെ വിളിച്ചുകൂട്ടണം  (20: 8)

 3  അവർ കാൺകെ പാറയോട് കൽപ്പിക്കണം* (20: 8)

 4. പാറ വെള്ളം തരും (20: 8)

 D. മോശെയുടെ പ്രവർത്തനം.

 1. മോശെ യഹോവയുടെ  സന്നിധിയിൽ നിന്ന് വടി എടുത്തു (20: 9)

 2. മോശയും അഹരോനും പാറയുടെ അടുക്കൽ  വന്നു . (20:10)

 3. മോശെ അവരോടു ചോദിച്ചു, “മത്സരികളെ, കേൾപ്പിൻ,  ഈ പാറയിൽ നിന്ന് ഞങ്ങൾ  നിങ്ങൾക്ക് വെള്ളം പുറപ്പെടുവിക്കുമോ?  പാറയെ രണ്ടു പ്രാവശ്യം  അടിച്ചു. (20:11)

 5. വളരെ വെള്ളം പുറപ്പെട്ടു (20:11)

 മോശയോടും അഹരോനോടും ദൈവത്തിൻറെ പ്രതികരണം.

 - "    പിന്നെ യഹോവ ",നിങ്ങൾ യിസ്രായേൽമക്കൾ കാണ്കെ എന്നെ ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു.
20:12.

  പാറയോട് സംസാരിക്കാൻ മാത്രമാണ്  കർത്താവ് മോശെയോട് ആവശ്യപ്പെട്ടത് .  മോശെ തന്റെ വടി ഉപയോഗിച്ച് രണ്ടു പ്രാവശ്യം  പാറയെ  അടിച്ചുകൊണ്ട് കർത്താവിനോട് അനുസരണക്കേട് കാണിച്ചു.  മോശെയുടെ പ്രവൃത്തി ദൈവത്തിലുള്ള വിശ്വാസക്കുറവായിരുന്നു, ഒരു വാക്ക് മാത്രം മതിയാകില്ലെന്ന് വിശ്വസിച്ചതുപോലെ.

   എല്ലാ സാഹചര്യങ്ങളിലും കർത്താവിനെ പൂർണമായി  വിശ്വസിക്കാനും അനുസരിക്കാനും നാം  തയ്യാറാണോ?

 നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നാം കർത്താവിനെ പൂർണമായി മഹത്വപ്പെടുത്തുന്നുണ്ടോ?

 Rev. C.V.Abraham

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -