കിഴക്കു നിന്നെത്തിയ വിദ്വാന്മാർ
കിഴക്കു നിന്നെത്തിയ വിദ്വാന്മാർ 🌄
ബിലെയാം ദ്രവ്യാഗ്രഹിയായ ഒരു കള്ള പ്രവാചകൻ ആയിരുന്നു എന്നു നാം കാണുന്നു. 'ഒരു ഗൃഹം നിറച്ചും വെള്ളിയും പൊന്നും തന്നാലും ' എന്നാ വാക്കുകൾ അവന്റെ ദുരാഗ്രഹമുള്ള ഹൃദയത്തിൽ നിന്നാണ് വന്നത്.
എന്നാൽ, തന്റെ ജനത്തെ അനുഗ്രഹിക്കാൻ ദൈവം ബെലെയാമിനെ ഉപയോഗിക്കുന്നു. ഇതാണ് ദൈവത്തിലുള്ള നമ്മുടെ ഉറപ്പു. നമ്മെ ഒന്ന് തൊടണമെങ്കിൽ കൂടി, പിശാചിന് ദൈവത്തിന്റെ അനുവാദം വേണം. ഇയ്യോബിന്റെ ജീവിതത്തിൽ കൂടി നാം ഇതു പഠിക്കുന്നു. ദൈവത്തിന്റെ പൈതലിനു പിശാചിനെ ഭയപ്പെടേണ്ടതില്ല.
ദൈവത്തിന്റെ വചനം പറയുന്ന എല്ലാവരെയും പിൻപറ്റരുതെന്നും ഇതു പഠിപ്പിക്കുന്നു. ഈ മരുഭൂ യാത്രയിൽ, ദൈവത്തെ മാത്രം പിൻപറ്റുക. അവനാണ് വഴി, അവനാണ് സത്യ വെളിച്ചം. ദൈവത്തെയും ദൈവ വചനത്തെയും (വിശുദ്ധ വേദ പുസ്തകം ) മാത്രമേ പിൻ ചെല്ലാവു.
കിഴക്കു നിന്നെത്തിയ വിദ്വാന്മാർക് യേശുക്രിസ്തുവിന്റെ ജനനത്തെ പറ്റി അറിയാമായിരുന്നു. ബിലെയാം പൂർവ്വപ്രദേശങ്ങളിൽ (കിഴക്കു ) (സംഖ്യാ 23:7) നിന്നുള്ളവനാണെന്നു നാം കാണുന്നു. അവന്റെ അവസാനത്തെ പ്രവാചകം ഇപ്രകാരമാണ് :
"ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും......."
സംഖ്യാപുസ്തകം 24:17
യേശു ജനിക്കുന്നതിനു 1500 വർഷങ്ങൾക്കു മുമ്പ്, ദൈവം ബിലെയാമിൽ കൂടി സംസാരിച്ചു.
എങ്ങനെയാണ് വിദ്വാന്മാർ യേശുവിന്റെ ജനനം നക്ഷത്രം നോക്കി മനസ്സിലാക്കിയത് എന്നുള്ള ചോദ്യത്തിന്, ഇവിടെ ഉത്തരം ലഭിക്കുന്നു.
Praise the Lord🙏
Mini, Bangalore

Comments
Post a Comment