സംഖ്യാപുസ്തകം: 22-25

സംഖ്യാപുസ്തകം: 22-25

  ആഴമായ ധ്യാനത്തിനുള്ള
         ലളിത ചിന്തകൾ
സംഖ്യാ: 23:10
        " ഭക്തന്മാർ മരിക്കും പോലെ ഞാൻ മരിക്കട്ടെ, എന്റെ അവസാനം അവന്റെ
തു പോലെയാകട്ടെ "
        ⚡    ദൈവജനത്തെ ശപിക്കുവാൻ, മോവാബ് രാജാവായ ബാലാക്ക് വിളിച്ചു
കൊണ്ടുവന്ന ബിലയാമിന്റെ
ആഗ്രഹമാണ് മുകളിൽ എഴുതിയിരിക്കുന്നത്. എന്നാൽ ബിലയാമിനെ കുറിച്ച് ദൈവവചനത്തിൽ
എഴുതിയിട്ടുള്ളത് പഠിക്കു
മ്പോൾ അവന്റെ ആഗ്രഹം സഫലമായില്ല എന്ന് മനസി
ലാകും.
  ⚡          ബിലയാം യഹോവയു
ടെ പ്രവാചകനല്ലായിരുന്നു.
പെഥോർ എന്ന സ്ഥലത്തു് പാർത്തിരുന്ന ഒരു മന്ത്രവാദി
യായിരുന്നു. യിസ്രായേൽജ
നം, കനാനിലേക്കുള്ള യാത്രാ മദ്ധ്യേ അമോര്യരുടെ രാജാവാ
യ സീഹോനേയും, ബാശാൻ
രാജാവായ ഓഗിനേയും കൊ
ന്നതിനുശഷം, മോവാബ് സമ
ഭൂമിയിൽ പാളയമടിച്ചു കിട
ക്കുന്ന കാഴ്ച മോവാബ് രാജാവായ ബാലാക്കിനെ
അക്ഷരാർത്ഥത്തിൽ ഞെട്ടി
ച്ചു. ഭയം കൊണ്ട് എന്തുചെയ്യ
ണമെന്ന് അറിയാത്ത നിലയി
ലെത്തി.തുടർന്ന് മോവാബ്യ
പ്രഭുക്കന്മാരുമായി കൂടി ആലോചിച്ചതിനു ശേഷം  ബിലയാമിനെ കൊണ്ട് യിസ്രായേൽ ജനത്തെ ശപിപ്പിച്ചാൽ അവർ തന്നെ ആക്രമിക്കാതെ പോകും
എന്നുള്ള ചിന്തയിൽ, ബില യാമിനെ വിളിക്കാൻ മോവാബ്യ പ്രഭുക്കന്മാരെ
അയച്ചു.
      💥      അവരോടുകൂടെ തന്റെ ജനത്തെ ശപിക്കുവാൻ
പോകരുത് എന്ന് യഹോവ ആദ്യം തന്നെ അവനോട് കല്പിച്ചു. എങ്കിലും മോവാബ്യർ
വാഗ്ദാനം ചെയ്ത സമ്മാന
ങ്ങളിൽ പ്രലോഭിതനായി പോ
കുവാൻ അനുവദിക്കണമെ
ന്ന് ദൈവത്തെ നിർബ്ബന്ധിച്ചു.
             " ഞാൻ നിന്നോട് കല്പി
ക്കുന്ന കാര്യം മാത്രമെ ചെയ്യാ
വൂ" എന്ന നിബന്ധനയിൽ അവരോടുകൂടെ പോകുവാൻ
ദൈവം ബിലയാമിനെ അനുവ
ദിച്ചു. ബിലയാം പോയി, മൂന്നു
പ്രത്യേക സ്ഥലങ്ങളിൽ നിന്നു
കൊണ്ട്, ബാലാക്കിന്റെ പ്രതീ
ക്ഷയ്ക്കു വിരുദ്ധമായി ദൈവ
ജനത്തെ അനുഗ്രഹിച്ചു.
അതിനു ശേഷം തന്റെ സ്ഥല
ത്തേക്ക് തിരികെപ്പോയി.
     💥     എന്നാൽ ദൈവജന
ത്തെ തെറ്റിയ്ക്കുവാൻ തികച്ചും വ്യത്യസ്തവും,കപട
വുമായ വഴികൾ ബാലാക്കി
ന് ഉപദേശിച്ചു കൊടുക്കുവാ
നായി അവൻ വീണ്ടും മടങ്ങി വന്നു.. യിസ്രായേൽമക്കൾ
വിഗ്രഹാർപ്പിതം തിന്നേണ്ടതി
നും, ദുർനടപ്പ് ആചരിക്കേണ്ട
തിന്നും അവരുടെ മുമ്പിൽ ഇ
ടർച്ചവെക്കാനുള്ള കുബുദ്ധി
ബാലാക്കിനു പറഞ്ഞുകൊടു
ത്തു. ബാലാക്ക് അതിൻ പ്രകാരം ചെയ്തതു കൊണ്ട്
യിസ്രായേൽ മക്കൾ ആ കെണിയിൽ വീണ് ദൈവത്തിന് വിരോധമായി
പാപം ചെയ്തു. അതു കൊണ്ട് അനേകർ കൊല്ലപ്പെടുവാൻ തക്കവണ്ണം
ദൈവം അവരുടെ ഇടയിൽ
ബാധ അയച്ചു.
    ⚡   ഒരുവിധത്തിൽ പറഞ്ഞാ
ൽ ബിലയാം തന്റെ ഉദ്ദേശം സാധിച്ചു. എന്നാൽ ബാലാക്കി
ൽ നിന്നും പ്രതിഫലങ്ങൾ കൈപ്പറ്റുന്നതിനു മുമ്പേ, യിസ്രായേൽമക്കളാൽ തന്നെ
അവൻ കൊല്ലപ്പെട്ടു.
   💥             ബിലയാം ഭക്തന്മാർ
മരിക്കുന്നതു പോലെ മരിച്ചില്ല.
കാരണം അവൻ ഭക്തന്മാർ
ജീവിക്കേണ്ടതു പോലെ ജീവി
ച്ചില്ല. അവൻ ദുഷ്ടനായി ജീവിച്ചു, ദുഷ്ടനായി മരിച്ചു.
ആഗ്രഹം മാത്രം അവശേഷിച്ചു.
     ⚡  പുതിയനിയമത്തിൽ മൂന്നു സ്ഥാനങ്ങളിൽ ബില യാമിന്റെ ദുഷ്ടതയെ പരാ
മർശിക്കുന്ന വാക്യങ്ങളുണ്ട്
എന്നത് ശ്രദ്ധേയമാണ്:
(2 പത്രോസ്: 2:15,
യൂദാ 11, വെളിപ്പാട് 2:14
എന്നീ ഭാഗങ്ങൾ വായിക്കുക)
     🤔       ഭക്തന്മാർ മരിക്കുന്നതു പോലെ നാം മരിക്കുമോ? എന്ന് ഇത്തരുണ
ത്തിൽ പരിശോധിക്കാം.
എങ്കിൽ, "എന്റെ പിതാവി
നാൽ അനുഗ്രഹിക്കപ്പെട്ടവ
രേ, വരൂവീൻ, ലോകസ്ഥാപ
നം മുതൽ നിങ്ങൾക്കായി
ഒരുക്കിയിരിക്കുന്ന രാജ്യം
അവകാശമാക്കികൊൾവിൻ "
എന്നുള്ള കർത്താവിന്റെ
ശബ്ദവും നമുക്ക് നിശ്ചയമാ
യും കേൾക്കാം.

ഡോ: തോമസ് ഡേവിഡ്.🎯

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11