സംഖ്യാപുസ്തകം 35:28 സങ്കേത നഗരങ്ങള്‍ ആത്മിക അര്‍ത്ഥം.

സങ്കേത നഗരങ്ങള്‍ ആത്മിക അര്‍ത്ഥം.

സംഖ്യാപുസ്തകം 35:28 അവൻ  മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.


എബ്രായർ - അദ്ധ്യായം 6:18 അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു.

പാപികളായ നാം ശരണതിനായി കര്‍ത്താവിന്‍റെ അടുക്കല്‍ ഓടി വന്നിരിക്കുന്നു.
അങ്ങനെ വന്ന നാം അതിര്‍ വിട്ടുപോകാതെ മഹപുരോഹിതന്റെ മരണം വരെ നഗരത്തില്‍ പാര്‍ക്കേണം.എന്നുവെച്ചാല്‍ കര്‍ത്താവിന്‍റെ അടുക്കല്‍ ശരണതിനായി ഓടി വന്ന നാം വിശുദ്ധിയുടെ അതിര്‍ വിട്ടുപോകാതെ മഹാപുരോഹിതന്‍റെ അടുക്കല്‍ പാര്‍ക്കേണം. നമ്മുടെ മഹാപുരോഹിതന്‍ കര്‍ത്താവു ആണ് അവനു മരണമില്ല.എന്നുവെച്ചാല്‍ ഒരിക്കല്‍ ശരണതിനായി ഓടി വന്ന നാം വിശുദ്ധിയുടെ അതിര്‍ വിട്ടുപോകാതെ കര്‍ത്താവിന്‍റെ അടുക്കല്‍ ആത്മിക ആഹാരം ഭക്ഷിച്ചു കൊണ്ട് ഒന്നുകില്‍ നമ്മുടെ മരണം വരെ അല്ലെങ്കില്‍ കര്‍ത്താവിന്‍റെ വരവ് വരെ പാര്‍ക്കേണം.

നോക്കുക സങ്കേത നഗരത്തില്‍ പാര്‍ക്കുന്നവന് തിരിച്ചു സ്വന്ത ദേശത്തില്‍ പോകാന്‍ വളരെ ആഗ്രഹം തോന്നും എന്നാല്‍ അവന്‍ ആ ആഗ്രഹത്തെ കീഴടക്കി നഗരത്തില്‍ തന്നെ പാര്‍ക്കേണം.അതിര്‍ കഴിഞ്ഞാല്‍ രക്തപ്രതികാരകന് കൊല്ലാന്‍ ദൈവം അനുവധിചിട്ടുണ്ട്. അതുപോലെ നമ്മളും ലോക മോഹങ്ങള്‍ നമ്മളെ വിളിക്കുമ്പോള്‍ നായ ചര്‍ദിച്ച ചർദിയിലെക്ക്‌ തിരിയുന്നത് പോലെ തിരിയരുത് .അതിര്‍ കടന്നാല്‍ ആരെ വിഴുങ്ങേണ്ടു എന്നു നോക്കി നടക്കുന്ന സാത്താന്‍ ഉണ്ട്.

സങ്കേത നഗരത്തില്‍ പാര്‍ക്കുന്നവന്‍ സ്വന്ത ദേശത്ത് മടങ്ങി പോകുവാന്‍ കഴിയുന്നത് മഹപുരോഹിതന്റെ മരണശേഷമാണ്. നമ്മുടെ സ്വന്ത ദേശത്ത് പോകുവാന്‍ നമുക്കു കഴിയുന്നത് നമ്മുടെ മഹാപുരോഹിതന്‍ വരുമ്പോള്‍ ആണ് .അതിനായി നോക്കിപാര്‍ക്കാം ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വി വി സാമുവൽ

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11