പുറപ്പാട്: 40- ലേവ്യ: 5

പുറപ്പാട്: 40- ലേവ്യ: 5 വരെ

   ആഴമായ ധ്യാനത്തിനുള്ള
         ലളിത ചിന്തകൾ.
ലേവ്യ : 2:13
" നിന്റെ ഭോജനയാഗത്തിനൊ
ക്കേയും ഉപ്പ് ചേർക്കണം. നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പ്, ഭോജനയാ
ഗത്തിന് ഇല്ലാതിരിക്കരുത്."
 🍡ഇവിടെ 'ഉപ്പ് എന്നും " ലവണ
നിയമം" എന്നും രണ്ടു വാക്കു
കൾ കാണാം. യാഗം കഴിക്കു
മ്പോൾ ചേർക്കേണ്ടതും, ഓർ
ക്കേണ്ടതുമായ രണ്ടു കാര്യ
ങ്ങളാണവ. ഉപ്പ് രക്ഷിക്കപ്പെട്ട
ദൈവമക്കളുടെ പ്രതീകമാണ്.
അതുകൊണ്ടാണ്. കർത്താവ്
പറഞ്ഞത്, "നിങ്ങൾ ഭൂമിയുടെ
ഉപ്പ് ആകുന്നു" എന്ന്..
(മത്തായി 5:13) എന്തുകൊണ്ട് കർത്താവ് ഈ
സാമ്യം ഉപയോഗിച്ചു?
🍡 നമുക്കെല്ലാം അറിയാവുന്ന
തു പോലെ, സൂര്യപ്രകാശത്തി
ന്റെ സഹായത്താൽ കടൽ
വെള്ളത്തിൽ നിന്ന് ബാഷ്പീ
കരണം മൂലം ഉപ്പ് വേർതിരി
ച്ച് എടുക്കുകയാണ് ചെയ്യുന്നത്. തിരുവചനപ്രകാ
രം കടൽ സാത്താന്യ ലോക
ത്തെയാണ് പ്രതിഫലിപ്പിക്കു
ന്നത്.( വെളിപ്പാട്. 13:1- വായി
ക്കുക) മാത്രമല്ല, തന്റെ വീണ്ടെടുക്കപ്പെട്ട പ്രീയ ജന
ത്തിനു വേണ്ടി ദൈവം തമ്പുരാൻ പുന:സൃഷ്ടിക്കുന്ന
പുതിയ ആകാശത്തിനും, പുതിയ ഭൂമിയ്ക്കും ഒപ്പം
സമുദ്രമില്ല എന്ന് യോഹന്നാൻ
കണ്ട വെളിപ്പാടിലൂടെ സാക്ഷീ
കരിച്ചിരിക്കുന്നു. ( വെളിപ്പാട്:
21:1 വായിക്കുക)
🍡ബാഷ്പീകരണത്തിനുള്ള സൂര്യൻ, മറ്റാരുമല്ല, നമ്മുടെ
ദൈവം തന്നെ." യഹോവയാ
യ ദൈവം സൂര്യനും, പരിച
യും ആകുന്നു.(സങ്കീ.84 :11)
കൂടാതെ " എന്റെ നാമത്തെ
ഭയപ്പെടുന്ന നിങ്ങൾക്കോ,
നീതി സൂര്യൻ തന്റെ ചിറകിൻ
കീഴിൽ രോഗോപശാന്തിയോ
ടു കൂടെ ഉദിക്കും"
(മലാഖി: 4:2)
ഈ പാപ ലോകത്തിൽ നിന്ന്
വേർതിരിക്കപ്പെട്ട ദൈവജനം,
അഥവാ യേശുക്രിസ്തുവിന്റെ
രക്തത്താൽ വീണ്ടെടുക്കപ്പെട്ട
രക്ഷിത ഗണം, മനോഹരമായ
തൂവെള്ള നിറത്തിൽ, ശുദ്ധമാ
യ ഉപ്പു പരലുകൾ പോലെ പ്ര
കാശിക്കും. അന്യർക്ക് രുചി
പകരുന്ന, കേടുപോക്കുന്ന,
സൗഖ്യം നൽകുന്ന സ്വഭാവ
വിശേഷതകളോടുകൂടെ ഈ
ഭൂമിയിൽ ജീവിക്കും.
🍡ദൈവീക ആരാധനയാകു
ന്ന യാഗത്തിൽ ഈ ഉപ്പാണ്
ചേർക്കേണ്ടത്.
🍡 ലവണ നിയമത്തേക്കുറിച്ച്
ചിന്തിക്കുമ്പോൾ, യഹോവയാ
യ ദൈവം തന്റെ ജനമായ
യിസ്രായേലിനു വേണ്ടി ചെയ്ത പ്രധാന ഉടമ്പടികൾ
നാം മനസ്സിലാക്കിയിരിക്കണം.
അവ, ഏദേന്യ, നോഹൈക,
അബ്രഹാമിക, മോശൈക,
പൗരോഹിത്യ, ദാവീദിക എന്നി
വയാണ്. ഇതിൽ ഒടുവില
ത്തെ രണ്ടെണ്ണത്തെ മാത്രം
അതായത്, അഹരോന്യ പുരോഹിതവർഗ്ഗത്തോടും,
ദാവീദിനോടും ചെയ്ത ഉടമ്പ
ടി നിയമങ്ങളെ ദൈവം തന്നെ
"ലവണ നിയമം" എന്ന് പേർ
വിളിച്ചു. (സംഖ്യാ: 18:19,
2 ദിനവൃത്താന്തം: 13:5 എന്നിവ വായിക്കുക)🍡 ഈ നിയമം ദൈവത്തിന്റെ
വിശ്വസ്തത, മാറ്റമില്ലായ്മ
എന്നീ സ്വഭാവവിശേഷങ്ങളെ
അനുസ്മരിപ്പിക്കുന്നു.
🍡അതു കൊണ്ട് യാഗമെന്ന
ആരാധന നടത്തുമ്പോഴെല്ലാം
ദൈവത്തിന്റെ മാറ്റമില്ലാത്ത
വിശ്വസ്തഓർക്കണമെന്നാണിതിന്റെ അർത്ഥം.
🍡തേൻ മാധുര്യമുള്ളതാണെ
ങ്കിലും യാഗവസ്തുക്കളിൽ ചേർക്കരുത് എന്നു പറയാൻ
കാരണം, അന്നാളുകളിൽ
ജാതികളായ പല വർഗ്ഗങ്ങളും
തേനിൽ നിന്ന് ഒരുതരം മദ്യം
ഉണ്ടാക്കിയിരുന്നു.ഇത് ദൈവ
ത്തിന് അറപ്പുളവാക്കുന്നതാ
ണ്.
🍡ആരാധനാ മദ്ധ്യേ നമുക്ക്
രുചികരവും, മാധുര്യവുമെന്നു
തോന്നുന്ന പലതും ദൈവത്തി
ന് വെറുപ്പുളവാക്കുന്നവയാണ്
എന്ന് മറക്കരുത്.
🍡 ആരാധനയെന്ന യാഗം കഴിക്കുമ്പോൾ, നമുക്ക് ഉപ്പു പോലെ അതിൽ അലിഞ്ഞു ചേരുകയും ദൈവത്തിന്റെ
മാറ്റമില്ലാത്ത വിശ്വസ്തത
ഓർത്ത് നന്ദി പറയുകയും
ചെയ്യാം.

ഡോ: തോമസ് ഡേവിഡ്

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -