സംഖ്യാപുസ്തകം : 26 - 30

ദിവസം 32 സംഖ്യാപുസ്തകം : 26 - 30
 JM🌸🌸 JM🌸🌸


സംഖ്യാപുസ്തകം 29: 1: “ഏഴാം മാസത്തിലെ ആദ്യ ദിവസം, നിങ്ങൾക്ക് ഒരു വിശുദ്ധ സമ്മേളനം ഉണ്ടാകും.  നിങ്ങൾ പതിവ് ജോലികൾ ഒന്നും ചെയ്യരുത്.  നിങ്ങൾക്കത് കാഹളം ഊതുന്ന ദിവസമാണ്."*

 ഏഴാം മാസത്തിലെ ആദ്യ ദിവസം (അമാവാസിയിൽ) കാഹളങ്ങളുടെ പെരുന്നാൾ ആരംഭിച്ചു.

 കാഹളങ്ങളുടെ പെരുന്നാൾ പ്രധാനമായിരുന്നത് എന്തുകൊണ്ട്?

യഹൂദ പുതുവത്സരത്തെ തിരുവചനത്തിൽ കാഹളങ്ങളുടെ പെരുന്നാൾ എന്ന് വിളിക്കുന്നു.

 *അത് യഹൂദരുടെ ഉയർന്ന വിശുദ്ധ ദിനങ്ങളും മാനസാന്തരത്തിന്റെ പത്തു ദിവസങ്ങളുടെ
ആരംഭവും കുറിക്കുന്നു.*

ആട്ടുകൊറ്റന്റെ കൊമ്പ് ഊതുന്നതിലൂടെയാണ് ഇത് ആരംഭിക്കുന്നത്, ദൈവജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് അനുതപിക്കാൻ വിളിക്കുന്നു.

മാനസാന്തരത്തിന്റെ ഈ പത്തു ദിവസം ദൈവജനത്തിന് അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാനും,  പാപത്തിൽ നിന്ന് പിന്തിരിയാനും, സൽപ്രവൃത്തികൾ ചെയ്യാനും ഒരു സമയം വേർതിരിച്ചു നൽകുന്നു.

പുതിയ നിയമത്തിൽ, യേശുവിന്റെ രണ്ടാം വരവിൽ ഒരു കാഹളനാദം കേൾക്കും എന്ന് ഉൾപ്പെടുത്തി യിരിക്കുന്നതു ഇപ്പോൾ താൽപ്പര്യപൂർവ്വം നമുക്ക് ശ്രദ്ധിക്കാം.

 1 കൊരിന്ത്യർ 15: 52- ൽ ഇപ്രകാരം പറഞ്ഞിരക്കുന്നു : "ഇതാ, ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയുന്നു. നാമെല്ലാവരും ഉറങ്ങുകയില്ല, നാമെല്ലാവരും ഒരു നിമിഷം കൊണ്ട് കണ്ണു മിന്നുന്നതിലും വേഗം അവസാന കാഹളത്തിങ്കൽ രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർത്തെഴുന്നേൽക്കും".*

 *ഇപ്പോൾ സമയമായി *

 ▪ഉണരുക*.
 സ്വയം പരിശോധിക്കുക
 തകർന്ന ഹൃദയത്തോടും, നുറുങ്ങിയ ഹൃദയ   ത്തോടും കൂടി അനുതപിക്കുക,
 *നിങ്ങളുടെ പാപങ്ങളെച്ചൊല്ലി അഗാധമായ
 ദുഖത്തോടെ നിങ്ങളെത്തന്നെ താഴ്ത്തി ദൈ വസന്നിധിയിൽ സമർപ്പിക്കുക.*

 🛐🛐 ജൂലി മാത്യു
വിവർത്തനം : പുന്നൂസ് പി. എബ്രഹാം

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -