എന്നെ അല്ല , കർത്താവേ- മറ്റൊരാളെ അയയ്‌ക്കൂ "ഞാൻ എന്തുമാത്രമുള്ളു ..." (പുറപ്പാടു 3:11)

എന്നെ അല്ല , കർത്താവേ- മറ്റൊരാളെ അയയ്‌ക്കൂ
 "ഞാൻ എന്തുമാത്രമുള്ളു ..." (പുറപ്പാടു 3:11)

 ഇസ്രായേല്യരെ ഈജിപ്തിൽ നിന്ന് നയിക്കുകയെന്ന മഹത്തായ ദൗത്യം തന്നെ ഏൽപ്പിച്യ്ക്കുകയാണെന്ന് കർത്താവ് പറയുമ്പോൾ ,മോശെ കർത്താവിനോട് നിലവിളിക്കുന്നു ....
കർത്താവ് നൽകിയ ഉത്തരം: "ഞാൻ നിന്നോട് കൂടെ ഇരിക്കും" .... (പുറപ്പാട് 3:12)

പുറപ്പാട് 3: 14….. ഞാൻ ആരെന്ന് കൃത്യമായി വെളിപ്പെടുത്തുന്നു .."അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.

 മോശ ദൗത്യം ഏറ്റെടുക്കാന് വിമുഖത കാണിക്കുന്നു.

മോശ ഒരു വിമുഖതയുള്ള നേതാവാണ് ... അവന്റെ ചരിത്രം നമുക്കറിയാം, ഫറോവയുടെ സ്വന്തം മകളാൽ അത്ഭുതകരമായി രക്ഷപ്പെടുത്തി, മുലകുടി മാറുന്നതുവരെ സ്വന്തം അമ്മ മുലയൂട്ടുകയും തുടർന്ന് ഫറോവയുടെ മകളിലേക്ക് മടങ്ങുകയും ചെയ്തു, കൊട്ടാരത്തിൽ പദവിയും ബഹുമാനവും ഉള്ളവനായി വളർന്നു. 40 വയസ്സുള്ളപ്പോൾ, ഒരു ഇസ്രായേല്യനെ അടിയ്ക്കുന്ന ഒരു ഈജിപ്ഷ്യനെ കൊന്ന്,തന്റെ ജീവൻ രക്ഷിക്കാനായി ഓടിപ്പോകുമ്പോൾ, താൻ അറിഞ്ഞ ആഡംബര ജീവിതം ഉപേക്ഷിക്കണ്ടി വന്നു.
കഴിഞ്ഞ 40 വർഷമായി, തന്റെ അമ്മായിയപ്പന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്ന ഒരു ഇടയനെന്ന നിലയിൽ അദ്ദേഹം സ്വസ്തവും സമാധാനപരവുമായ ഒരു ജീവിതം നയിച്ചതായി കാണുന്നു. അവിടെ അവന്റെ ലോകം തലകീഴായി മാറുകയാണ്. 80 വർഷം മുമ്പ് ഫറവോന്റെ കൈയ്യിൽ നിന്നും അവന്റെ ജീവൻ രക്ഷിക്കാനുള്ള കാരണം തുറന്നുകാട്ടപ്പെടുവാൻ പോകുകയാണ്. . അതെ, കുഞ്ഞായിരുന്നപ്പോൾ  മോശയെ രക്ഷപ്പെടുത്തി സംരക്ഷിച്ചതിന്  ഒരു കാരണമുണ്ടായിരുന്നു. അതിൽ നിന്ന് രക്ഷപ്പെടാൻ അവന് കഴിയില്ല.

ഞാൻ വിളിയോട് വൈമനസ്യം കാണിക്കുന്നുണ്ടോ?

പ്രിയരേ,, ദൈവത്തിന്റെ ശബ്ദം നിങ്ങളെ പുതിയ പാതകളിലേക്കും വ്യത്യസ്ത വഴികളിലേക്കും
വിളിക്കുന്നുണ്ടോ? പലപ്പോഴും കത്തുന്ന മുൾപടർപ്പിന്റെ ശബ്ദം പോലെ നാടകീയമായിരിക്കില്ല ആ ശബ്ദം. എന്നിരുന്നാലും, കർത്താവ് എപ്പോഴും നമ്മോട് സംസാരിക്കുന്നു. നാം ശ്രദ്ധിക്കുന്നുണ്ടോ? മോശയുടെ കാലത്തെ അടിമകളായ ഇസ്രായേ ല്യരെ പോലെ ഇക്കാലത്തും , ലോകത്തിന്റെ പ്രഭുവായ സാത്താന് പൂർണമായും അടിമകളായിരിക്കുന്ന കഷ്ടം അനുഭവിക്കുന്ന ജനത്തെക്കുറിച്ച്, അവൻ എപ്പോഴും ഉൽക്കണ്ഠ ഉള്ളവനാണ്. നാശത്തിലേക്ക് നയിക്കപ്പെടുന്ന ഓരോ ആത്മാവിനെയും കുറിച്ച് ദൈവം വ്യാകുലനാണ്. നാമോ?

ഇന്ന്, നാം നമ്മെത്തന്നെ പരിശോധിക്കുകയാണെങ്കിൽ, നാം സുരക്ഷിതവും സമാധാനവുമായ ഒരു ജീവിതം നയിക്കുന്ന വരായിരിക്കാം. ആ ശാന്തമായി പോകുന്ന ബോട്ട് കുലുങ്ങാൻ നാം ആഗ്രഹിക്കുന്നില്ല. എന്നാൽ സാത്താന്റെ
തടവിലായിരിക്കുന്ന ഒരാളെക്കുറിച്ച് കർത്താവ് നിങ്ങളോട് സംസാരിക്കുന്നുണ്ടോ? പിശാചിന്റെ അടിമത്തത്തിൽ കഴിയുന്ന ആത്മാക്കൾക്ക് സ്വാതന്ത്ര്യം കൊണ്ടുവരാൻ നമ്മെ ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നു. നാം ഒളിച്ചിരിക്കുകയാണോ,?
 ഭയത്തോടെ കാത്തിരിക്കുകയാണോ,? മോശയെപ്പോലുള്ള ഒഴികഴിവുകളോടെ, . ഞാൻ ഒരു നല്ല പ്രഭാഷകനല്ല, _ എനിക്ക് സുവിശേഷം പങ്കിടാൻ അറിയില്ല, അത് മാത്രമല്ല, ഞാൻ സുവിശേഷം പങ്കിട്ടാൽ ഒരു മതഭ്രാന്തനായി കാണപ്പെടും, ഈ വ്യക്തി അല്ലെങ്കിൽ അയാൾ  വളരെ കഠിനഹൃദയമുള്ള ആളാണ്, ഞാൻ പറഞ്ഞിട്ട് കേൾക്കില്ല.. അല്ലെങ്കിൽ അവർ എന്നെ പരിഹസിക്കും, എന്നെ കളിയാക്കും ... _ എന്നെ അല്ല, കർത്താവേ ..._ മറ്റൊരാളെ അയയ്‌ക്കൂ!!!_
മുതലായ ധാരാളം ഒഴികഴിവുകൾ.

മോശയോട് ദൈവം പറയുന്ന മറുപടിയിൽ നമ്മുടെ ഭയത്തിനും വിമുഖതയ്ക്കും ഉത്തരം ഉണ്ട്:

ഞാൻ നിങ്ങളോട് കൂടെയുണ്ട്

അതെ! ഉന്നതനായ മഹത്വവാനായ ഞാൻ ഞാൻ ആകുന്നവൻ' നമ്മോടൊപ്പമുണ്ട് ... അതിനാൽ നാം ഭയപ്പെടേണ്ടതില്ല. അവൻ നമുക്ക് ധൈര്യവും ആവശ്യമായ വാക്കുകളും കഴിവും നൽകും. അവൻ നമ്മുടെ പാതകളെ നയിക്കും. നമ്മുടെ വിമുഖത മാറ്റിവെക്കാൻ നാം തയ്യാറാണോ? ദൈവം നമുക്കായി തിരഞ്ഞെടുക്കുന്ന ഏതു വഴിയിലും അവനായി  ഉപയോഗിക്കപ്പെടാൻ നാം തയ്യാറാണോ?

 അവിടുത്തെ ഹിതം പിന്തുടരുന്നതിനേക്കാൾ നമ്മുടെ പദവിയോ  ഭയമോ ആണോ പ്രധാന?  (_ഇവിടെ ഞാൻ  എന്നോട് തന്നെ സംസാരിക്കുന്നു. കർത്താവേ, എന്നെ സഹായിക്കൂ! _)

കർത്താവേ:  ക്രിസ്തുവിൽ ഇത്ര വലിയ സ്വാതന്ത്ര്യം തന്ന് നീ എന്നെ അനുഗ്രഹിച്ചിരിക്കുന്നു. എന്റെ ജീവിതത്തിൽ   അവിടുന്ന്  ചെയ്തതുപോലെ, മറ്റുള്ളവരെ സ്നേഹിക്കാനും, അവരെ പൈശാചിക അടിമത്തത്തിൽ നിന്ന്  രക്ഷിക്കുവാനും  ഞാൻ ആഗ്രഹിക്കുന്നു.  എന്നെ സഹായിക്കൂ. പരിശുദ്ധാത്മാവേ, ദയവായി എന്നെ ഇതിലേക്ക് നയിക്കൂ. അങ്ങ് എനിക്ക്  വഴികാട്ടിയായി, ഉപദേശകനായി  കൂടെയുണ്ടല്ലോ.

ആമേൻ

ബിനു ജേക്കബ്
വിവർത്തനം. വി വി സാമുവൽ

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -