സംഖ്യാപുസ്തകം 18 - 21

ദിവസം 29 - 18/112019
 സംഖ്യാപുസ്തകം  18 - 21

  വെങ്കല സർപ്പം (സംഖ്യ 21: 4-9)

 ആളുകളുടെ പിറുപിറുപ്പിന്റെ ഈ സംഭവത്തിൽ , മുമ്പത്തെ സംഭവങ്ങളുടെ  അതേ മാതൃക നാം  കാണുന്നു:
  മറുതലിപ്പു  - ശിക്ഷ - മധ്യസ്ഥത- ക്ഷമ.

 ജീവിതത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും കാരണം ഇസ്രായേല്യർ മാത്രമല്ല, നാമും പലപ്പോഴും പരാതിപ്പെടുന്ന അവസ്ഥയിൽ  കൂടെ  കടന്നുപോകുന്നു.

 ദൈവം നിർദ്ദേശിച്ച പ്രതിവിധി - വെങ്കല സർപ്പം - ദുരൂഹമാണ്.

 എന്നിരുന്നാലും, പാപത്തിൽ നിന്നുള്ള രോഗശാന്തി ദൈവത്തിൽ നിന്ന് മാത്രമേ ലഭിക്കൂ എന്ന് ഇത് കാണിക്കുന്നു.  നമ്മുടെ രോഗശാന്തിക്കു വേണ്ടി ആ  അടയാളത്തെ വിശ്വാസത്തോടെ നാം  നോക്കണം.

 ഈ നിഗൂഢ ചിഹ്നത്തിന്റെ  യഥാർത്ഥ അർത്ഥം യേശു പറയുന്നതിൽ കൂടെ  വെളിപ്പെടുന്നു..  “മോശെ മരുഭൂമിയിൽ  സർപ്പത്തെ ഉയർത്തിയതുപോലെ, മനുഷ്യപുത്രനെയും  ഉയർത്തേണ്ടതാകുന്നു , അവനിൽ വിശ്വസിക്കുന്ന ഏവനും  നിത്യജീവൻ പ്രാപിക്കേണ്ടതിനു  തന്നെ ” (  യോഹന്നാൻ 3:14)

  ദൈവത്തിന്നു മഹത്വം !!!
Laila D'Souza
വിവർത്തനം Daniel Paul &Mini Raja

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -