സംഖ്യാപുസ്തകം 6:24‭-‬26


 സംഖ്യാപുസ്തകം 6:24‭-‬26
"യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ;  യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;  യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ."

അഹരോന്റെ അനുഗ്രഹം വേദപുസ്തകത്തിലെ  ഏറ്റവും പ്രധാനപ്പെട്ട അനുഗ്രഹങ്ങളിൽ ഒന്നാണ്. എന്റെ പ്രിയപ്പെട്ട ഒരു വാക്യം.

ചില സമയങ്ങളിൽ നമുക്കെല്ലാം  'ഞങ്ങളെ ദൈവം  ഉപേക്ഷിച്ചോ 'എന്നു  തോന്നും.  ദൈവത്തിൻറെ ശ്രദ്ധ മറ്റെവിടെയെങ്കിലും ആണെന്ന്  തോന്നിപ്പോകും. നമ്മുടെ  പ്രശ്‌നം ദൈവം  കണ്ടില്ല അല്ലെങ്കിൽ നമുക്ക് പെട്ടെന്ന് പരിഹാരം ആവശ്യമാണെന്ന് ദൈവത്തിനു  മനസ്സിലായില്ലാ എന്നു തോന്നും. 

ദൈവം നമ്മെ ശരിക്കും ശ്രദ്ധിക്കുന്നു.
ദൈവം എല്ലാ പ്രശ്നങ്ങളും കാണുന്നു.
ദൈവം ശരിക്കും നമ്മുടെ പ്രാർത്ഥന കേൾക്കുകയും നമുക്ക് ആവശ്യങ്ങൾ നിവർത്തിച്ചു  തരികയും   ചെയ്യുന്നു.

  📍അവൻ നമ്മെ  സംരക്ഷിക്കും

 📍 നമ്മെ  രക്ഷിക്കും 

📍നമ്മോടു കൂടെ ഇരിക്കും 
📍 ഉത്തരം അരുളും 

📍 ബഹുമാനിക്കും 

📍 സംതൃപ്തരാക്കും 

   📍ദീർഘായുസ്സ് നൽകും :
 ഒപ്പം

📍 രക്ഷയും  ദാനമായി  തരും 

അവിടുത്തെ നിത്യസ്നേഹത്താൽ അവൻ നമ്മെ സ്നേഹിക്കുന്നുവെന്ന് നാം അറിയണമെന്ന് അവൻ ആഗ്രഹിക്കുന്നു

നാം അർഹിക്കുന്നില്ലെങ്കിലും ദൈവം നമ്മെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.

🙏🙏🙏 അതാണ് കൃപ ……… ...

 നമുക്ക് ഇനിയും എന്താണ് വേണ്ടത്? 
     ജൂലി മാത്യു

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -