ലേവ്യാപുസ്തകം: 25- 27
ലേവ്യാപുസ്തകം: 25- 27
ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ
ലേവ്യാ: 25: 1, 2
" യഹോവ സീനായ് പർവ്വ
തത്തിൽ വെച്ച് മോശയോട്
അരുളിച്ചെയ്തതു്, നീ യിസ്രാ
യേൽ മക്കളോടു പറയേണ്ടി
യത് എന്തെന്നാൽ, ഞാൻ നി
ങ്ങൾക്കു തരുന്ന ദേശത്ത് നിങ്ങൾ എത്തിയ ശേഷം, ദേശം, യഹോവയ്ക്ക് ശബ്ബത്ത് ആചരിക്കേണം - - "
വിശ്വാസാധിഷ്ഠിതമായ
ദൈവകല്പനയാണ് നാം ഇവിടെ കാണുന്നത്. അവർ
ഇപ്പോഴും സീനായ് മരുഭൂമിയി
ലാണ്. വാഗ്ദത്ത നാട്ടിൽ എത്തുവാൻ ഇനിയും സമയം
എടുക്കും. അവിടെ എത്തിയ
തിനുശേഷം "ദേശം " യഹോ
വയ്ക്ക് ശബ്ബത്ത് ആചരിക്കേ
ണം.
ശബ്ബത്തുനാൾ ആചരണം
നമുക്ക് അപരിചിതമല്ല. ഏഴു ദിവസങ്ങളുള്ള ആഴ്ചയിലെ
ഒരു ദിവസം വിശുദ്ധ ദിവസമാ
യി ആചരിക്കുന്ന പതിവ് ആണല്ലോ അത്. ഇവിടെ
വർഷങ്ങളുടെ ശബ്ബത്തിനെ
കുറിച്ചാണ് പറഞ്ഞിരിക്കുന്ന
ത്.ഏഴു വർഷങ്ങളിൽ ഒരു
വർഷം ദൈവത്തിനായി വേർ
തിരിക്കണം. ഇത് നടപ്പാക്കു
വാൻ അവർക്ക് ദൈവത്തിലൂ
ള്ള പൂർണ്ണ വിശ്വാസം ഉണ്ടായി
രിക്കേണം. കാരണം, ഈ വർഷത്തിൽ, വിതയോ, കൊയ്ത്തോ, വിളവെടുപ്പോ,
ഫലശേഖരണമോ ഉണ്ടാകാൻ
പാടില്ല. പിന്നെ എങ്ങനെ ജീവി
ക്കും? അവിടെയാണ് വിശ്വാ
സത്തിന്റെ പ്രസക്തി.
കഴിഞ്ഞ ആറു വർഷങ്ങൾ അവരെ പോറ്റി പുലർത്തിയ
ദൈവം, ഈ ഏഴാം വർഷത്തിലും അവരെ നടത്തുമെന്ന് വിശ്വസിക്കണം
ഒരു ദിവസമോ, ആഴ്ചയോ, മാസമോ അല്ല, ഒരു വർഷം മുഴുവൻ -365 ദിവസങ്ങൾ -
ദേശത്തിന്റെ ശബ്ബത്ത് ആചരണം അവരുടെ വിശ്വാ
സത്തിന്റെ പരിശോധന കൂടെ
ആയിരുന്നു.
ഈ അദ്ധ്യായം വായിക്കു
മ്പോൾ നമ്മുടെ വിശ്വാസം എങ്ങനെയിരിക്കുന്നു, എന്നു
കൂടെ പരിശോധിക്കാം.
വിശ്വാസം എന്നാൽഎന്താണ്?
ഏറ്റവും ലളിതമായി നിർവ്വചി
ച്ചാൽ, ദൈവത്തിന്റെ വാക്കു
കളെ പൂർണ്ണമായി വിശ്വസിച്ചു
കൊണ്ട്, അതിനനുസരിച്ച്
പ്രവർത്തിക്കുക എന്നുള്ളതാ
ണ്. നമ്മുടെ ഭാവി, ദൈവകര
ങ്ങളിലാണെന്ന് യഥാർത്ഥ വി
ശ്വാസം നമ്മെ ഓർമ്മിപ്പിച്ചു
കൊണ്ടിരിക്കും.
നമ്മുടെ ഭാവിയെ സംബന്ധി
ച്ചുള്ള എന്തെങ്കിലും കാര്യങ്ങ
ളെപ്പറ്റി ദൈവം വാക്കു തന്നി
ട്ടുണ്ടെങ്കിൽ അതു മറന്നു പോ
കാതെ, ഹബക്കൂക്കിനെപ്പോ
ലെ എഴുതിയിടുന്നതു് നല്ലതാ
ന്നെന്ന് ഒരു ഭക്തൻ അഭിപ്രാ
യപ്പെട്ടിട്ടുണ്ട്. എന്താണ് ഹബ
ക്കുക് എഴുതിയിട്ടത്?
" നീതിമാനോ വിശ്വാസത്താൽ
ജീവിച്ചിരിക്കും." (ഹബ: 2:2, 4)
എബ്രായലേഖനത്തിൽ അത്
വീണ്ടും എഴുതിയിരിക്കുന്നത്
ഇപ്രകാരമാണ്, "എന്റെ നീതി
മാൻ വിശ്വാസത്താൽ ജീവി
ക്കും, പിന്മാറുന്നുവെങ്കിൽ എ
ന്റെ ഉള്ളത്തിന് അവനിൽ പ്ര
സാദമില്ല".(എബ്രാ: 10:38)
അതുകൊണ്ട് ഇന്നലെ നമ്മെ നടത്തിയ ദൈവം, നാം
കണ്ടിട്ടില്ലാത്ത നാളെയും
നടത്തുമെന്ന് പൂർണ്ണമായി
വിശ്വസിക്കാം.
രണ്ടാമതായി എല്ലാ ശബ്ബത്തു വർഷത്തിലും അവർ ദൈവത്തിന്റെ വചനം
വായിക്കയും, തങ്ങളുടെ കുഞ്ഞുങ്ങളേയും, പരദേശി
കളേയും അത് വായിച്ചു കേൾ
പ്പിക്കയും ചെയ്യണം - അതായ
ത്, എല്ലാ ശബ്ബത്തു വർഷവും
വിപുലമായ തോതിൽ, തിരു
വചന ചർച്ചാ സമ്മേളനങ്ങൾ ദേശത്ത് നടത്തണം.
(ആവർത്തനം: 31:10 -13)
240 ദിന വേദവായന - പഠ നപരിപാടി ദൈവം തന്ന ശബ്ബത്തു വർഷമായി പരിഗ
ണിച്ച്, നമുക്ക് ശ്രദ്ധയോടെ
വചനം പഠിക്കാം.
അവസാനമായി, ഏഴു ശബ്ബത്തു വർഷങ്ങൾ പൂർത്തിയാക്കുന്ന അമ്പതാം
വർഷം യോബേൽ സംവത്സര
മായി ആചരിക്കയും, അത്
യഹോവയ്ക്ക് വിശുദ്ധമായി
രിക്കയും വേണം. ആ വർഷം,
സ്വാതന്ത്ര്യത്തിന്റേയും, മടങ്ങി
വരവിന്റേയും, വീണ്ടെടുപ്പിന്റേ
യും സർവ്വോപരി സന്തോഷ
ത്തിന്റേയും വർഷമായിരിക്ക
ണം. ചുരുക്കത്തിൽ, മറ്റുളളവ
ർക്കു വേണ്ടിയുള്ള ഒരു വർഷ
മായിരിക്കേണം യോബേൽ .
താങ്കളുടെ യോബേൽ വർഷം
എങ്ങനെയായിരിക്കും?
ഡോ: തോമസ് ഡേവിഡ്🎯
ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ
ലേവ്യാ: 25: 1, 2
" യഹോവ സീനായ് പർവ്വ
തത്തിൽ വെച്ച് മോശയോട്
അരുളിച്ചെയ്തതു്, നീ യിസ്രാ
യേൽ മക്കളോടു പറയേണ്ടി
യത് എന്തെന്നാൽ, ഞാൻ നി
ങ്ങൾക്കു തരുന്ന ദേശത്ത് നിങ്ങൾ എത്തിയ ശേഷം, ദേശം, യഹോവയ്ക്ക് ശബ്ബത്ത് ആചരിക്കേണം - - "
വിശ്വാസാധിഷ്ഠിതമായ
ദൈവകല്പനയാണ് നാം ഇവിടെ കാണുന്നത്. അവർ
ഇപ്പോഴും സീനായ് മരുഭൂമിയി
ലാണ്. വാഗ്ദത്ത നാട്ടിൽ എത്തുവാൻ ഇനിയും സമയം
എടുക്കും. അവിടെ എത്തിയ
തിനുശേഷം "ദേശം " യഹോ
വയ്ക്ക് ശബ്ബത്ത് ആചരിക്കേ
ണം.
ശബ്ബത്തുനാൾ ആചരണം
നമുക്ക് അപരിചിതമല്ല. ഏഴു ദിവസങ്ങളുള്ള ആഴ്ചയിലെ
ഒരു ദിവസം വിശുദ്ധ ദിവസമാ
യി ആചരിക്കുന്ന പതിവ് ആണല്ലോ അത്. ഇവിടെ
വർഷങ്ങളുടെ ശബ്ബത്തിനെ
കുറിച്ചാണ് പറഞ്ഞിരിക്കുന്ന
ത്.ഏഴു വർഷങ്ങളിൽ ഒരു
വർഷം ദൈവത്തിനായി വേർ
തിരിക്കണം. ഇത് നടപ്പാക്കു
വാൻ അവർക്ക് ദൈവത്തിലൂ
ള്ള പൂർണ്ണ വിശ്വാസം ഉണ്ടായി
രിക്കേണം. കാരണം, ഈ വർഷത്തിൽ, വിതയോ, കൊയ്ത്തോ, വിളവെടുപ്പോ,
ഫലശേഖരണമോ ഉണ്ടാകാൻ
പാടില്ല. പിന്നെ എങ്ങനെ ജീവി
ക്കും? അവിടെയാണ് വിശ്വാ
സത്തിന്റെ പ്രസക്തി.
കഴിഞ്ഞ ആറു വർഷങ്ങൾ അവരെ പോറ്റി പുലർത്തിയ
ദൈവം, ഈ ഏഴാം വർഷത്തിലും അവരെ നടത്തുമെന്ന് വിശ്വസിക്കണം
ഒരു ദിവസമോ, ആഴ്ചയോ, മാസമോ അല്ല, ഒരു വർഷം മുഴുവൻ -365 ദിവസങ്ങൾ -
ദേശത്തിന്റെ ശബ്ബത്ത് ആചരണം അവരുടെ വിശ്വാ
സത്തിന്റെ പരിശോധന കൂടെ
ആയിരുന്നു.
ഈ അദ്ധ്യായം വായിക്കു
മ്പോൾ നമ്മുടെ വിശ്വാസം എങ്ങനെയിരിക്കുന്നു, എന്നു
കൂടെ പരിശോധിക്കാം.
വിശ്വാസം എന്നാൽഎന്താണ്?
ഏറ്റവും ലളിതമായി നിർവ്വചി
ച്ചാൽ, ദൈവത്തിന്റെ വാക്കു
കളെ പൂർണ്ണമായി വിശ്വസിച്ചു
കൊണ്ട്, അതിനനുസരിച്ച്
പ്രവർത്തിക്കുക എന്നുള്ളതാ
ണ്. നമ്മുടെ ഭാവി, ദൈവകര
ങ്ങളിലാണെന്ന് യഥാർത്ഥ വി
ശ്വാസം നമ്മെ ഓർമ്മിപ്പിച്ചു
കൊണ്ടിരിക്കും.
നമ്മുടെ ഭാവിയെ സംബന്ധി
ച്ചുള്ള എന്തെങ്കിലും കാര്യങ്ങ
ളെപ്പറ്റി ദൈവം വാക്കു തന്നി
ട്ടുണ്ടെങ്കിൽ അതു മറന്നു പോ
കാതെ, ഹബക്കൂക്കിനെപ്പോ
ലെ എഴുതിയിടുന്നതു് നല്ലതാ
ന്നെന്ന് ഒരു ഭക്തൻ അഭിപ്രാ
യപ്പെട്ടിട്ടുണ്ട്. എന്താണ് ഹബ
ക്കുക് എഴുതിയിട്ടത്?
" നീതിമാനോ വിശ്വാസത്താൽ
ജീവിച്ചിരിക്കും." (ഹബ: 2:2, 4)
എബ്രായലേഖനത്തിൽ അത്
വീണ്ടും എഴുതിയിരിക്കുന്നത്
ഇപ്രകാരമാണ്, "എന്റെ നീതി
മാൻ വിശ്വാസത്താൽ ജീവി
ക്കും, പിന്മാറുന്നുവെങ്കിൽ എ
ന്റെ ഉള്ളത്തിന് അവനിൽ പ്ര
സാദമില്ല".(എബ്രാ: 10:38)
അതുകൊണ്ട് ഇന്നലെ നമ്മെ നടത്തിയ ദൈവം, നാം
കണ്ടിട്ടില്ലാത്ത നാളെയും
നടത്തുമെന്ന് പൂർണ്ണമായി
വിശ്വസിക്കാം.
രണ്ടാമതായി എല്ലാ ശബ്ബത്തു വർഷത്തിലും അവർ ദൈവത്തിന്റെ വചനം
വായിക്കയും, തങ്ങളുടെ കുഞ്ഞുങ്ങളേയും, പരദേശി
കളേയും അത് വായിച്ചു കേൾ
പ്പിക്കയും ചെയ്യണം - അതായ
ത്, എല്ലാ ശബ്ബത്തു വർഷവും
വിപുലമായ തോതിൽ, തിരു
വചന ചർച്ചാ സമ്മേളനങ്ങൾ ദേശത്ത് നടത്തണം.
(ആവർത്തനം: 31:10 -13)
240 ദിന വേദവായന - പഠ നപരിപാടി ദൈവം തന്ന ശബ്ബത്തു വർഷമായി പരിഗ
ണിച്ച്, നമുക്ക് ശ്രദ്ധയോടെ
വചനം പഠിക്കാം.
അവസാനമായി, ഏഴു ശബ്ബത്തു വർഷങ്ങൾ പൂർത്തിയാക്കുന്ന അമ്പതാം
വർഷം യോബേൽ സംവത്സര
മായി ആചരിക്കയും, അത്
യഹോവയ്ക്ക് വിശുദ്ധമായി
രിക്കയും വേണം. ആ വർഷം,
സ്വാതന്ത്ര്യത്തിന്റേയും, മടങ്ങി
വരവിന്റേയും, വീണ്ടെടുപ്പിന്റേ
യും സർവ്വോപരി സന്തോഷ
ത്തിന്റേയും വർഷമായിരിക്ക
ണം. ചുരുക്കത്തിൽ, മറ്റുളളവ
ർക്കു വേണ്ടിയുള്ള ഒരു വർഷ
മായിരിക്കേണം യോബേൽ .
താങ്കളുടെ യോബേൽ വർഷം
എങ്ങനെയായിരിക്കും?
ഡോ: തോമസ് ഡേവിഡ്🎯
Comments
Post a Comment