സംഖ്യാ 26-30 സൗരഭ്യ വാസന

സൗരഭ്യ വാസന  [സംഖ്യാ  26-30]

ദൈവം വഴിപാടുകളെ ‘സൗരഭ്യ  വാസന ’ എന്ന് വിളിച്ചത് എന്തുകൊണ്ടാണെന്ന് ഞാൻ വളരെയധികം ചിന്തിച്ചു … _ [സംഖ്യ 28: 2, 6, 8, 13, 27; 29: 2,6,8 മുതലായവ] ഇവിടെ ബലിമൃഗം - കൊമ്പുകൾ, മാംസം, എല്ലുകൾ എന്നിവയെല്ലാം ചാരമായിത്തീരുന്നതുവരെ കത്തിച്ചു… ഇതു വളരെ മനോഹരമായ കാഴ്ചയല്ല, മനോഹരമായ മണം ഉണ്ടാകുമായിരുന്നില്ല…

കുട്ടിക്കാലത്ത്,  നഗരങ്ങളിൽ,  അടുക്കളയിലെ അവശിഷ്ടം (കുപ്പ ) ശേഖരിക്കുന്നവർ പണിമുടക്കിയതായി ഞാൻ ഓർക്കുന്നു. ആഴ്ചകളോളം മാലിന്യം ശേഖരിക്കപ്പെട്ടിരുന്നില്ല, തെരുവുകളിലുടനീളം മാലിന്യം  കുന്നുകൂടാൻ തുടങ്ങി. ദുർഗന്ധം അസഹനീയമായിരുന്നു. പിന്നെ ചിലർ ആ മാലിന്യം കത്തിക്കാൻ തുടങ്ങി. ദുർഗന്ധം  ഭയങ്കരമായിരുന്നു. എന്നാൽ മാലിന്യങ്ങൾ ചാരമായി മാറിയപ്പോൾ ചീഞ്ഞഴുകുന്നതിന്റെ ഗന്ധം ശമിച്ചു… അത് ഇനി ഈച്ചകൾക്കും എലികൾക്കും പ്രജനന കേന്ദ്രമായിരുന്നില്ല.

പാപം  അഴുകിയ മാലിന്യങ്ങൾ പോലെയാണ്. എല്ലാ വഴിപാടുകളും, തന്റെ പാപത്തെക്കുറിച്ച് അറിയുകയും ദൈവവുമായി അനുരഞ്ജനം തേടുകയും ചെയ്യുന്ന,  മാനസാന്തരപ്പെടുന്ന ഹൃദയത്തിന്റെ പ്രതീകമായി. ദൈവത്തിന്റെ ദൃഷ്ടിയിൽ, വഴിപാട് കഴിക്കുന്നത് (കത്തിക്കുന്നത്) പാപത്തിന്റെ മാലിന്യങ്ങൾ കത്തുന്നതിനെ പ്രതീകപ്പെടുത്തുന്നു. അത് മണക്കുന്നു, പക്ഷേ ഇത് ഒരു സൗഖ്യമാക്കുന്ന  ഗന്ധമായിരുന്നു, കാരണം ഇത് ശുദ്ധീകരണത്തെയും   സൂചിപ്പിക്കുന്നു

വഴിപാടുകാരൻ (ആരാധിക്കുന്നവൻ /ന്നവൾ)  തന്റെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുമ്പോൾ , അവൻ   ദൈവവുമായി നിരപ്പാക്കപ്പെടുന്നു . അതിനാൽ, ദഹനയാഗങ്ങളിൽ ദൈവം സന്തോഷിച്ചു, കാരണം അതു  തന്റെ ജനവുമായി തനിക്ക് നിരപ്പാകുവാനും കൃപ, സ്നേഹം, സമാധാനം  എന്നിവയാൽ അവരെ അനുഗ്രഹിക്കുവാനും കഴിയുന്ന ഒരു തുറന്ന വാതിലിനെ സൂചിപ്പിച്ചു

🔥ഇസ്രായേല്യർ ഓരോ ദിവസവും ആരംഭിക്കേണ്ടത് ദൈവത്തിനായി പുതുതായി സമർപ്പിച്ചു കൊണ്ടും,  പ്രഭാത യാഗം അർപ്പിക്കുമ്പോൾ ദൈവത്തിനു കീഴ്‌പെടുകയും ചെയ്തു കൊണ്ടായിരുന്നു. 
🔥അവർ ദിവസം അവസാനിപ്പിക്കേണ്ടത് ദൈവത്തോടുള്ള  പുനർ സമർപ്പണത്തോടും സ്വയേച്ഛയാൽ ചെയ്തു പോയ പാപങ്ങൾക്ക് ക്ഷമ ചോദിക്കുന്ന  സന്ധ്യബലി അർപ്പിച്ചുകൊണ്ടും  ആയിരുന്നു. നാം  ചെയ്യേണ്ടത്  എന്തെന്ന്  വളരെ  കൃത്യമായി ഇതു  സൂചിപ്പിക്കുന്നു.

 ദൈവത്തിന്റെ വഴിയിൽ നടക്കാൻ ആഗ്രഹിക്കുന്ന ഹൃദയങ്ങളോടെ നാം ദൈവസന്നിധിയിൽ  വരുമ്പോൾ,  ‘ എന്റെ ഇഷ്ടമല്ല, അവിടുത്തെ  ഇഷ്ടം നിറവേറ്റപ്പെടട്ടെ' എന്നു  പറയുമ്പോൾ  ദൈവം നമ്മുടെ ഹൃദയത്തിൽ നിന്ന് ഉയരുന്ന ക്രിസ്തുവിന്റെ സൗരഭ്യവാസന മണക്കുന്നു, അവന്റെ ഹൃദയം സന്തോഷിക്കുന്നു.

സാത്താൻ നമ്മോടു  മന്ത്രിക്കുന്നു, അത് പറയാൻ പ്രയാസമാണ് .’ ശരിയാണ്, സാധാരണ മനുഷ്യരെന്ന നിലയിൽ നമുക്ക് അത് പറയാൻ കഴിയില്ല.

പക്ഷേ, നാം  സാധാരണ മനുഷ്യരല്ല. നാം “യേശുവിന്റെ മധ്യസ്ഥർ ” ആണ്.  ക്രിസ്തു നമ്മിൽ വസിക്കുന്നു, നാം അവനിൽ വസിക്കുന്നു…  അവനിലൂടെ, നമ്മുടെ ഹിതങ്ങൾ ഹനിക്കുവാനും  ദൈവഹിതം തിരഞ്ഞെടുക്കാനും നമുക്ക് അധികാരമുണ്ട്.  [വായിക്കുക  2 കൊരിന്ത്യർ  2:15, കൊലോ. 1:27,  1കൊരിന്ത്യർ 1:30, 2 തിമോ. 1: 7,  തീത്തോസ് 2: 11-12]

 പരിശുദ്ധാത്മാവേ, എന്റെ ഹൃദയത്തെ ശുദ്ധീകരിക്കേണമേ.  തീയിൽ ഊതികഴിക്കുന്നവനെ  എന്നിൽ അവിടുത്തെതല്ലാത്തതെല്ലാം കത്തിച്ചുകളയേണമേ; ഞാൻ ശുദ്ധമായ പൊന്ന്  ആയിരിക്കട്ടെ. യേശുവിന്റെ സൗന്ദര്യം എന്നിൽ കാണട്ടെ… യേശുവിന്റെ നാമത്തിൽ തന്നെ  ആമേൻ
Alice D
വിവർത്തനം Mini Raja

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -