ആനന്ദത്തിന്റെ പാനപാത്രം.... കൈപ്പിന്റേതല്ല

ആനന്ദത്തിന്റെ പാനപാത്രം.... കൈപ്പിന്റേതല്ല ....🎗

പുതിയ യിസ്രായേലായ നാം ക്രിസ്തുവിലുടെ അനുഭവിക്കുന്ന കൃപയുടെ ആഴം ഓർത്ത് വീണ്ടും ഞാൻ അത്ഭുത' പരതന്ത്രയായി. ഹൃദയം നന്ദി കൊണ്ട് നിറഞ്ഞു.സംഖ്യാ  5:23 ൽ അവിശ്വസ്തയായ സ്ത്രീക്ക് യഹോവ കല്പിക്കുന്ന ശിക്ഷാ നടപടി വായിച്ചപ്പോൾ ആയിരുന്നു അത്.
🤔എത്രമാത്രം ദൈവത്തോട് അവിശ്വസ്തത നാം ഒരോരുത്തരും ഇന്നും കാണിക്കുന്നു!കൈപ്പ നീരു കുടിച്ച് ശാപങ്ങൾ ഏൽക്കേണ്ട നമുക്കു വേണ്ടി യേശു ആ കൈ പ്പു നീർ മുഴുവൻ കുടിച്ചിരിക്കുന്നു.
.നമ്മുടെ എല്ലാ അതിക്രമങ്ങളും ,നമ്മെ വിധിക്കുന്ന എല്ലാ നിയമങ്ങളും ആ ക്രൂശിൽ തറച്ചിരിക്കുന്നു.("കൊലൊ 2:14) നമ്മുടെ ശാപങ്ങളെല്ലാം അവന്റെ മേൽ ആയി. നാം എന്നേക്കും ജീവിക്കേണ്ടതിനും, പിതാവിന്റെ സ്നേഹം അനുഭവിക്കേണ്ടതിനും വേണ്ടി, ഭയങ്കരമായ മരണം അ വിടുന്ന് ഏറ്റുവാങ്ങി.
      അഞ്ചാം അദ്ധ്യായത്തിൽ അവിശ്വസ്തതക്കുള്ള ശിക്ഷയാണ് വിവരിക്കുന്നതെങ്കിൽ 6 ഉം 7 ഉം അദ്ധ്യായങ്ങൾ പൂർണ്ണ സമർപ്പിതരെ (നാ സീ ൻ വൃതം) ഉയർത്തി കാട്ടുന്നു.
ഒരു നാസീൻ വൃത സ്ഥൻ ▪തലമുടി മുറിക്കുന്നില്ല (സ്വന്ത താൽപ്പര്യങ്ങളും മഹത്വവും വെടിഞ്ഞ് സൈന്യങ്ങളുടെ ദൈവമായ യഹോവക്കു മാത്രം മഹത്വം കൊടുക്കുന്നു.)
▪മുന്തിരിയുടെ ഫലം ഭക്ഷിക്കുകയോ വീഞ്ഞു കുടിക്കുകയോ ചെയ്യുന്നില്ല'.(ലോകത്തിന്റെ സുഖ സന്തോഷങ്ങളിലല്ല, ദൈവത്തിൽ തന്നെ രസിക്കുന്നു)
▪ചത്തതിനെയോ അശുദ്ധമായവയേയോ സ്പർശിക്കുകയില്ല (നീതിക്കും വിശുദ്ധിക്കും വേണ്ടി വേർതിരിക്കപ്പെട്ട അവസ്ഥ )

.🎗ഓരോയിസ്രായേൽഗോത്രവും തങ്ങളുടെ നേതാവിലൂടെ യഹോവക്ക് അർപ്പിക്കുന്ന ദാനങ്ങൾ, അനുതാപത്തോടെ ദൈവത്തോട്‌ നിരപ്പു പ്രാപിക്കുവാനുള്ള അവരുടെ ആഗ്രഹങ്ങളെ സൂചിപ്പിക്കുന്നു.(സംഖ്യാ 7 )
🔥വീണ്ടെടുക്കപ്പെട്ട നമുക്കോ, അവന്റെ സ്വന്തം മക്കളായി ,ഒഴിഞ്ഞ കരങ്ങളോടെ ആണെങ്കിലും, അനുതാപ ഹൃദയത്തോടെ, കീറിയ തിരശ്ശീലയിൽ കൂടി കൃപാസനത്തിലേക്ക് പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവസ്നേഹത്തിന്റെ അളവില്ലാത്ത സമൃദ്ധി എല്ലാ നിത്യതയോളവും അനുഭവിക്കുവാൻ... ..

🎯നാം ലോകത്തിലെ അനുഗ്രഹങ്ങൾക്കായി അവനെ നോക്കി പാർക്കുന്നവരോ❓ അതോ വിട്ടിട്ടുപോന്ന മിസ്രയീമുകളെ ഇന്നും ആശയോടെ പിൻതിരിഞ്ഞു നോക്കുന്നവരോ❓ ശിക്ഷയെ ഭയന്ന് വിറച്ചും കൊണ്ട് അവന്റെ സന്നിധിയിൽ വരുന്നവരോ❓ആരാണ് നാം❓
🎗നമ്മിലെ മനോഭാവങ്ങൾ എന്തായിരുന്നാലും ഇത് അറിഞ്ഞുകൊൾക !
🌈നാംകുടിക്കേണ്ടിയിരുന്ന കൈപ്പുനീർ മുഴുവനായും യേശു കുടിച്ചതിനാലാണ് ദൈവം നമ്മെ സ്വീകരിക്കുന്നത്. നാം ആയിരിക്കുന്ന അവസ്ഥയിൽ തന്നെ നമ്മെ സ്വീകരിച്ച് പരിശുദ്ധാത്മാവിലൂടെ സകല സത്യത്തിലും നമ്മെ വഴി നടത്തി, അവിടുത്തെ സ്നേഹത്തിന്റെ പൂർണ്ണതയറി യുവാനായി നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നു. ആ സ്നേഹപിതാവിനെ ഉറ്റു നോക്കുമ്പോൾ മിസ്രയീമിലെ വെള്ളരിക്കകൾക്കും ഇറച്ചി കലങ്ങൾക്കും ഇനിയും നമ്മെ മോഹിപ്പിക്കുവാൻ ശക്തിയില്ല. ആ കരങ്ങളുടെ സ്നേഹവലയത്തിനുള്ളിൽ  എല്ലാ ഭയവും വഴിമാറുന്നു.ഹൃദയ പാനപാത്രം ആനന്ദം കൊണ്ട് കരകവിയുന്നു.

🎗ജനത്തെ ആശിർവദിക്കുവാൻ അഹരോനെ ദൈവം ഇങ്ങനെ പഠിപ്പിച്ചതു് വെറുതെയല്ല.
 യഹോവ നിന്നെ അനുഗ്രഹിച്ച് കാക്കുമാറാകട്ടെ.
 യഹോവയുടെ മുഖപ്രകാശം നിന്റെ മേൽ ഉദിക്കട്ടെ.
 യഹോവ തന്റെ മുഖം ഉയർത്തി നിന്നെ കാണുമാറാകട്ടെ.
 യഹോവ നിനക്ക് സാമാധാനം തരുമാറാകട്ടെ.(സംഖ്യ 6:26)

🎯കാൽവരി ക്രൂശിലേക്ക് നോക്കുക. നിനക്ക് ദൈവസ്നേഹത്തിൽ വസിപ്പാനും വിശ്രമിക്കുവാനുമായി യേശു നൽകിയ വില!
ഇനിയും ഓരത്ത് ഇരിക്കുന്നവരാകാതെ ഉള്ളിലേക്ക് കടന്നു വരൂ !!

അപ്പാ! സ്നേഹമുള്ള ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ, ഇത്ര ധാരാളമായി അടിയങ്ങളിൽ പകരുന്ന സ്നേഹത്താൽ വിനയാന്വിതരായി ഞങ്ങൾ വരുന്നു. എന്നെ ചേർത്തു പിടിച്ചു കൊള്ളണേ.ആ സ്നേഹം എന്നെ ചുറ്റി വരിയട്ടെ. ഇതുവരെ മുറുകെ പിടിച്ചിരുന്നതിനെയെല്ലാം ഉപേക്ഷിക്കുന്നു. നിന്റെ ആത്മാവിനാൽ എന്നെ നിറച്ചാലും. എനിക്കു വേണ്ടി ജീവൻ വച്ച കർത്താവിനായി വിശ്വസ്ത യോടെ നടപ്പാൻ എന്നെ ശക്തീകരിച്ചാലും.
 ആമേൻ
Alice D
Translation Dr.Geetha Abraham.

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -