ലേവ്യ 25-27 പിച്ച വയ്ക്കാം .... വിശ്വാസത്തിന്റെ ചുവടുകൾ

പിച്ച വയ്ക്കാം .... വിശ്വാസത്തിന്റെ ചുവടുകൾ_ ലേവ്യ 25-27]_
നമ്മിലെ മൂല്യങ്ങൾ - രൂപപ്പെടുത്തുന്നത് സാഹചര്യങ്ങളാണ്. എല്ലാവരും അത് ചെയ്യുന്നു  എന്ന കാരണത്താൽ പലപ്പോഴും തെറ്റിനെ തിരിച്ചറിയാൻ തന്നെ നമുക്ക് കഴിയാതെ പോകുന്നുണ്ട്.
മിസ്രയീമിൽ അടിമ ജീവിതം നയിച്ച യിസ്രായേൽ തങ്ങളുടെ പരിമിതമായ വിഭവങ്ങളിലും കഴിവിലും മാത്രം ആശ്രയിച്ചതുകൊണ്ട് മനുഷ്യരെ ഭയന്നു ജീവിക്കാൻ ശീലിച്ചു. തങ്ങൾ അനുഭവിച്ചു വന്ന അനീതികളും സ്വാർത്ഥതകളും ആണ് അവരുടെ സാമൂഹ്യ മൂല്യങ്ങൾ രൂപപ്പെടുത്തിയത്.

🌈പുറപ്പാട് മുതൽ ആവർത്തനം വരെയുള്ള ചരിത്രത്തിൽ ,നീതിയുടെ വഴികൾ അവരെ അഭ്യസിപ്പിക്കേണ്ടതിന് ,കൈ പിടിച്ച് വിശ്വാസത്തിന്റെ ചുവടുകൾ വയ്പ്പിക്കുന്ന ഒരു ദൈവത്തെയാണ് നാം കാണുന്നത്.[ ഹോശ 11:1-4] ദൈവിക സ്വഭാവങ്ങളായ സ്നേഹവും നീതിയും കാഴ്ചവയ്ക്കുന്ന ഒരു ജനതയെ രൂപപ്പെടുത്തുവാനുള്ള ദൈവീക പദ്ധതി!

ചുവട് 1⃣ മനുഷ്യരെയല്ല ദൈവത്തെ തന്നെ ഭയപ്പെടുക
തന്റെ സൃഷ്ടികളുടെ മേലു ള്ള ദൈവത്തിന്റെ സംപുർണ്ണ നിയന്ത്രണമാണ്, വിവിധ ബാധകളിലൂടെയും ചെങ്കടൽവിഭജനത്തിലൂടേയും ഒക്കെ വെളിപ്പെടുന്നത്. എൽ ശദ്ദായ് നമ്മുടെ പക്ഷത്തുള്ളപ്പോൾ എന്തിന് നാം മനുഷ്യരെ ഭയപ്പെടുന്നവരാകണം?[സങ്കീ27,91]
ചുവട് 2⃣
ഭുജബലത്തിലും ഭൗതിക ദാനങ്ങളിലും അല്ല , ദൈവത്തിൽ തന്നെ ആശ്രയിക്കുക .
മരുഭുമിയിൽ നിത്യേന ലഭിച്ച മന്ന, പാറയിൽ നിന്നുള്ള വെള്ളം ഇതിൽ കൂടി ഒക്കെ മാനുഷീക കഴിവുകൾ പരാജയപ്പെട്ടാലും ദൈവം എപ്രകാരം വിശ്വസ്തനായി കരുതുന്നു എന്ന് കാണുന്നു. അതിനാൽ സ്വയത്തെ വെടിഞ്ഞ് ദൈവത്തെ ആരാധിപ്പാനും, കുടുംബം ആസ്വദിക്കുവാനും ആഘോഷമാക്കുവാനും, വിശ്രമിക്കുവാനും - (ആഴ്ചയിൽ ഒരുദിവസം മാത്രമല്ല ഒരു മുഴുവൻ വർഷവും ) - കഴിയുന്നു.(ലേവ്യ 25: 17 )

ചുവട് 3⃣ അനുസരിപ്പാനും ആരാധിപ്പാനും ഒരുവൻ മാത്രം യോഗ്യൻ
അതുല്യമായ ദൈവീക മഹത്വവും ശക്തിയും, അവ നിസ്സാരമാക്കിയാൽ ഉണ്ടാകാവുന്ന, ദുരന്തങ്ങളും, നാദാബ്, അഭിഹു എന്നിവരുടെ മരണം ഉൾപ്പെടെയുള്ള സീനായ് മ രുഭുമിയിലെ നാടകീയ സംഭവങ്ങളും തെളിയിക്കുന്നു. ദൈവത്തെ ദൈവമായി തന്നെ കാണുവാൻ ആരംഭിക്കുമ്പോഴേ നമ്മുടെ ജീവിതങ്ങളുടെ ദൈവമാകുവാനുള്ള, സ്വയാഭിവാശ്ച അവസാനിക്കൂ. അപ്പോൾ മുതൽ, അനുസരിക്കുവാനുള്ള       അഭിവാശ്ചയോടെ നാം ദൈവവചനം ശ്രദ്ധിച്ചു തുടങ്ങുന്നു.

ചുവട് 4⃣

 അനുതാപം മടങ്ങിവരവ് വിശുദ്ധീകരണം
നിരന്തരം കഴുകൽ ആവശ്യമുള്ള മനുഷ്യന്റെ പാപ സ്വഭാവവും, ദൈവീക കൂട്ടായ്മ അനുഭവിപ്പാനും തിരുഹിതം അനുസരിക്കുവാനും ഉള്ള അവന്റെ ആഗ്രഹവും, അനുതാപവും എല്ലാം വിവിധ യാഗാർപ്പണങ്ങൾ വെളിവാക്കുന്നു.

ചുവട് 5⃣
 ആദാമ്യ സ്വാർത്ഥതയെ അതിജീവിക്കുക
സ്നേഹം, കൃപ, നീതി,ന്യായം തുടങ്ങിയുള്ള ദൈവീക സ്വഭാവങ്ങളുടെ നിഴൽ രൂപമാണ് ന്യായപ്രമാണം വെളിവാക്കുന്നത്. അനുസരിച്ചുവെങ്കിൽ ഒരു പരിധിവരെ യിസ്രായേൽ ദൈവീക സ്വഭാവങ്ങൾക്ക് അനുസൃതമായി ചിന്തിക്കയും പ്രവർത്തിക്കയും ചെയ്യുമായിരുന്നു. ദൈവത്തിനു വിധേയപ്പെട്ട് വചനം നമ്മടെ ചിന്തകളേയും പ്രചോദനങ്ങളേയും രൂപപ്പെടുത്തുവാൻ തുടങ്ങുമ്പോഴാണ് നാം ക്രിസ്തുവിന്റെ സ്വഭാവം ഉള്ളവരായി മാറുന്നത്.

ചുവട് 6⃣
 നിങ്ങൾ സ്വീകരിച്ച കൃപ നിമിത്തം മറ്റുള്ളവരോട് ക്ഷമയും കരുണയും ദയയും കാണിക്കുക .
അംഗ ഹീ നർ, അപരിചിതർ, അനാഥർ, വിധവകൾ തുടങ്ങി ബലഹീനരോട്ട് ക രു ണ കാണിക്കുക. ആദായത്തിനു വേണ്ടി ഒരിക്കലും വേദനിക്കുന്നവരെ ചൂഷണം ചെയ്യരുത്. സ്വന്തം ആവശ്യങ്ങൾക്കു പരി അന്യരെ പരിഗണിക്കുക.
ചുവട് 7⃣
 ജൂബിലി
[ ലേവ്യ 25: 8-55]
എ താണ്ടൊരു പ്രായോഗിക പരീക്ഷ പോലെ..... അതു വരെ ദൈവം പഠിപ്പിച്ചതൊക്കെ പ്രവർത്തിയിൽ കൊണ്ടുവരേണ്ടുന്ന സമയം. [സ്വന്ത പരിശ്രമത്തിൽ അല്ലാതെ ദൈവത്തിൽ മാത്രം ആശ്രയിക്കുക. അവനെ വിശ്വസിക്കുക. വിശ്രമിക്കുക." ചൂഷണം, ചെയ്യരുത്. ലഭിച്ച കൃപ പ്രകാരം എല്ലാവരോടും ദയ കാണിക്കുക.]എല്ലാം കൂടി ഒന്നിച്ച് ഒരേ സമയം .... ജൂബിലി വർഷം.....
നിലങ്ങൾ വിട്ടു കൊടുക്കുക.കടങ്ങൾ ഇളച്ചുകൊടുക്കുക..അടിമകളെ സ്വതന്ത്രരാക്കുക.
സ്വാർത്ഥതയും ലോക സംസ്കാരവും അവരിൽ നിന്ന് എത്രമാത്രം മാറ്റപ്പെട്ടു എന്ന് അറിയുന്നതിനുള്ള ഒരു മികച്ച പരിശോധന.
യിസ്രായേൽ ദയനീയമായി പരാജയപ്പെട്ട പരീക്ഷ .... കാരണം ന്യായപ്രമാണത്തിന് പഠിപ്പിക്കുവാനല്ലാതെ മനുഷ്യഹൃദയങ്ങളിൽ സ്നേഹമോ  നീതിയോ ഉളവാക്കുവാനുള്ള ശക്തിയില്ല. സ്വാർത്ഥത തന്നെ എന്നും ജയമെടുക്കുന്നു.
🔥 ദൈവസ്നേഹത്താൽ നമ്മെ നിറക്കുന്ന പരിശുദ്ധാത്മാവിനെ കൃസ്തുവിൽ നമുക്ക് നൽകപ്പെട്ടിരിക്കുന്നു. [റോ മ5:5]
'ആരെയെങ്കിലും നാം വളരെയേറെ ഇഷ്ടപ്പെടുമ്പോൾ, അറിയാതെ തന്നെ നാം അവരെ അനുകരിച്ചു തുടങ്ങുന്നു എന്നുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ? അതുപോലെ ദൈവസ്നേഹവും ആരാധനയും നമ്മിൽ നിറയുമ്പോൾ ആ സുന്ദരഭാവങ്ങളം അറിയാതെ നമ്മിൽ വിരിയുന്നു.അവിടത്തെ മുഖം അന്വേഷിക്കുവാനും ആ ശബ്ദം ശ്രവിക്കുവാനും അവിടുന്ന് ചെയ്യുന്നതു പോലെ കാര്യങ്ങൾ ചെയ്യുവാനും ഉള്ള ആവേശം നമ്മിൽ ഉടലെടുക്കുന്നു.
⚡. എങ്കിലും എതിനെ, ആത്മാവിനോയോ അതോ ജഡത്തേയോ, അനുസരിക്കും എന്ന തിരഞ്ഞെടുപ്പ് നമ്മിൽ തന്നെ നിക്ഷിപ്തമാണു്. നമ്മെനിയന്ത്രിക്കുവാൻ പോകുന്നതു് ആരെന്ന് തീരുമാനിക്കണം. സ്വയമോ അതോ ദൈവമോ ?

 ദൈവമേ ! എത്ര വലിയ സ്നേഹവും അവകാശങ്ങളും ആണ് ഞങ്ങൾക്കു നൽകി തന്നിരിക്കുന്നത്! നിന്റെ പ്രിയ സ്നേഹിതൻ ആയി ., ആ ഹൃദയ വിചാരങ്ങളും  സ്നേഹവും തിരിച്ചറിഞ്ഞ് ആ രൂപഭാവങ്ങളോട്ട് അനുരൂപപ്പെട്ട് വളർച്ചപ്രാപിക്കുന്നവരായി മാറുവാൻ.... ശ്രദ്ധാപൂർവ്വം നിന്നെ ശ്രവിക്കുവാൻ പഠിപ്പിക്കണേ.അനുസരിപ്പാൻ മാംസളമായ ഹൃദയം നൽകണമേ. എന്റെ ഹൃദയ വിചാരങ്ങളെല്ലാം നിന്നോടു യോജിപ്പിക്കേണമേ. അവിടത്തെ കൃപയുടെ കൈവഴിയായി മാറുവാൻ ഇടയാക്കേണമേ. യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
Alice D
Translation Dr.Geetha Abraham

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -