പുറപ്പാട്:12-15

 പുറപ്പാട്:12-15
  ആഴമായ ധ്യാനത്തിനുള്ള
     ലളിതമായ ചിന്തകൾ
പുറപ്പാട്: 15:23
"മാറയിൽ എത്തിയപ്പോൾ
മാറയിലെ വെള്ളം കുടിപ്പാൻ
അവർക്കു കഴിഞ്ഞില്ല;അത്
കൈപ്പുള്ളതായിരുന്നു.. അതു
കൊണ്ട് അതിന് മാറാ എന്ന്
പേരിട്ടു "
* യിസ്രായേൽ മക്കൾ ചെങ്ക
ടൽ കടന്നപ്പോൾ സന്തോഷി
ച്ച്, മിര്യാമിന്റെ നേതൃത്വത്തിൽ
ദൈവത്തെ പാടി സ്തുതിച്ചു.
പക്ഷേ ആ സന്തോഷം അധി
കനേരം നീണ്ടുനിന്നില്ല., കാര
ണം അവരുടെ തുടർന്നുള്ള
യാത്ര വെള്ളം കിട്ടാത്ത ശൂർ
മരുഭൂമിയിൽ കൂടെയായിരു
ന്നു.
* അവർ മാറയിലെത്തിയപ്പോ
ൾ അവിടെ വെള്ളം ഉണ്ടായി
രുന്നെങ്കിലും കുടിക്കാൻ പറ്റാ
ത്ത വിധം കൈപ്പുള്ളതായി
രുന്നു. അതുകൊണ്ട് ചെങ്കട
ലിൽ നിന്നും ലഭിച്ച വിടുതൽ
മറന്ന് "ഞങ്ങൾ എന്തു കുടി
ക്കുമെന്നു " പറഞ്ഞ് മോശ
യുടെ നേരേ പിറുപിറുത്തു.
* നാമും ഇതുപോലെയല്ലേ?
ജീവിതത്തിൽ മാറയുടെ ഏതെങ്കിലും അനുഭവങ്ങൾ
വരുമ്പോൾ, കഴിഞ്ഞ നാളു
കളിൽ അവൻ നമ്മുടെ മേൽ
ചൊരിഞ്ഞ അനുഗ്രഹമാരി
കളെ ഓർക്കാതെ ദൈവ
ത്തോട് പിറുപിറുക്കാറില്ലേ?
* എന്നാൽ ഒരു കാര്യം ഓർക്കുക, ദൈവമാണ് നമ്മെ
മാറയിൽ കൊണ്ടുവന്നതെങ്കി
ൽ, അവൻ മാറയെ മധുരമാ
ക്കുവാനും വിശ്വസ്തനാണ് -
നാം അവൻ പറയുന്നതു് ചോദ്യം ചെയ്യാതെ അനുസരി
ക്കണമെന്നുമാത്രം.
* ഇവിടെ ദൈവം മോശയ്ക്ക്
കാണിച്ചുകൊടുത്ത പ്രത്യേക
വൃക്ഷം അവൻ വെള്ളത്തിലി
ട്ടപ്പോൾ മാറ മധുരമായി
തീർന്നു. ദൈവവചനം ചൂണ്ടി
ക്കാണിക്കുന്നത്‌ അനുസര
ണം അനുഗ്രഹത്തിലേക്കു
നയിക്കുമെന്നാണ്.
** അരാമിലെ സേനാനായക
നായ നയമാൻ, ഏലിശയുടെ
വാക്കുകൾ അനുസരിച്ചപ്പോ
ൾ, അവന്റെ കുഷ്ഠരോഗം
മാറിക്കിട്ടി.
** കാനാവിലെ കല്ല്യാണ വീട്ടി
ലെ ശൂശ്രൂഷക്കാർ യേശുവി
ന്റെ കല്പന അനുസരിച്ചപ്പോൾ
ആറ് കൽപ്പാത്രങ്ങളിലെ
വെള്ളം മാധുരമേറുന്ന പുതു
വീഞ്ഞായി തീർന്നു.
** പിറവിക്കുരുടൻ കർത്താവി
ന്റെ വാക്ക് അനുസരിച്ച് ശീലോഹാം കുളത്തിൽ പോയി തന്റെ കണ്ണിലെ ചേറ്
കഴുകി കളഞ്ഞപ്പോൾ അവ
ൻ കാഴ്ച പ്രാപിച്ചു.
-----അങ്ങനെ പലതും: ---
പ്രീയ സ്നേഹിതരേ,
താങ്കൾ ഇപ്പോൾ ഏതെങ്കിലും
കൈയ്പ്പിന്റെ അനുഭവത്തിൽ
കൂടെ കടന്നുപോവുകയാ
ണോ?
വചന വായന പരിപാടിയിൽ
പങ്കെടുക്കുമ്പോൾ, ദൈവ ശബ്ദം കേൾക്കുകയും, അതു് ചോദ്യം ചെയ്യാതെ
അനുസരിക്കയും ചെയ്താൽ
നിശ്ചയമായും അവൻ താങ്ക
ളുടെ മാറയെ മധുരമാക്കി
തീർക്കും.
** മാത്രമല്ല, നമുക്കൊരു ചട്ട
വും, പ്രമാണവും തന്ന് നമ്മുടെ സകലരോഗങ്ങളും
സൗഖ്യമാക്കുന്ന " യഹോവാ -
റാഫ'' യായി അവൻ തീരും .
എല്ലാത്തിനുമുപരിയായി
മാറയിൽ നിന്നും അവൻ നമ്മെ അനേക അനുഗ്രഹ
ങ്ങളുടെ കലവറയായ "ഏലിമിൽ " എത്തിക്കയും
ചെയ്യും.
ഇതു നിങ്ങൾ വിശ്വസിക്കുന്നു
വോ? - എങ്കിൽ സന്തോഷ
ത്തോടെ പാടൂ,
      " മാറായുണ്ടീ മരുവതിൽ,
         സാരമില്ല, മാറായിൻ
         നാഥനാം യേശു -- .
        മാറാത്ത വാക്കു
        തന്നോൻ മാറുമോ
        ആയതിൽ, മാറാ
        മധുരമാക്കിടും "

ഡോ: തോമസ് ഡേവിഡ്

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -