രണ്ടു തരം അഗ്നി_ [ലേവ്യ 6-10]

രണ്ടു തരം അഗ്നി_ [ലേവ്യ 6-10] _

👉ലേവ്യ 6: 12-13-ൽ യാഗപീഠത്തിന്റെ തീ ഒരിക്കലും കെട്ടു പോകില്ലെന്ന്  ഉറപ്പാക്കാൻ ദൈവം പുരോഹിതനോട് നിർദ്ദേശിക്കുന്നു.

 👉ലേവ് 9:24 ൽ, സ്വർഗത്തിൽ നിന്ന് തീ ഇറങ്ങി ബലിപീഠത്തിൽ സമർപ്പിച്ച യാഗം ദഹിപ്പിച്ചു എന്നുംവായിക്കുന്നു.

🔥 ദൈവ സന്നിധിയിൽ നിന്ന് പുറപ്പെട്ട തീ അണഞ്ഞു പോകുന്നില്ലെന്ന്  പുരോഹിതൻ ഉറപ്പാക്കേണ്ടതുണ്ട്.

  പഴയ ജീവിതശൈലിയിൽ നിന്ന് പിന്തിരിഞ്ഞ് ദൈവത്തെ  ജീവിതത്തിന്റെ രാജാവായി അംഗീകരിച്ച്, അവനെ ഹൃദയത്തിൽ സിംഹാസനസ്ഥനാക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി , യേശുവിൻറെ സന്നിധിയിൽ വന്ന് തൻറെ പാപങ്ങൾ ഏറ്റു പറയുമ്പോൾ അവിടുന്ന് അവൻറെ പാപങ്ങൾ ക്ഷമിക്കുക മാത്രമല്ല തൻറെ പരിശുദ്ധാത്മാവിനെയും അവൻറെ ഹൃദയത്തിലേക്ക് അയക്കുന്നു.

"ആത്മാവിനെ കെടുക്കരുതെന്ന് ദൈവവചനം പറയുന്നു"_1 Th 5: 19

👉ലേവ്യ 6: 10-11-ൽ പുരോഹിതൻ ഹോമയാഗങ്ങളുടെ ചാരം പതിവായി എടുത്ത് മാറ്റണം എന്ന് വായിക്കുന്നു.
നാമും പരിശുദ്ധാത്മാവിനൊപ്പം ദൈനംദിനം ജീവിതം ശോധന ചെയ്ത് വെടിപ്പാക്കേണ്ടതുണ്ട്. എടുത്ത് മാറേണ്ടതെന്തെന്ന് കാണിച്ചുതരാൻ അവനോട് അപേക്ഷിക്കണം.

1 യോഹന്നാൻ 1:9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ  നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.


♦ നാദാബും അബിഹുവും കർത്താവ് കൽപ്പിച്ചിട്ടില്ലാത്ത  അന്യ അഗ്നി  ഉപയോഗിച്ച് ധൂപം കാട്ടിക്കൊണ്ട് ദൈവത്തെ ആരാധിക്കാൻ ശ്രമിച്ചു. [ലേവ്യ 10: 1] അവരവിടെ മരിച്ചുപോയി എന്ന് നാം വായിക്കുന്നു.

👉ലേവ്യ 16: 12_ എങ്ങനെയാണ് ആണ് യാഗപീഠത്തിൽ നിന്ന്   തിരശീലയ്ക്ക്കത്ത് തീക്കനൽ കൊണ്ടു വരേണ്ടത് എന്ന് നിർദ്ദേശിക്കുന്നു. എന്നാൽ അവർ  സ്വന്തം ധാരണയനുസരിച്ച്  ധൂപവർഗ്ഗം അർപ്പിക്കുകയായിരുന്നു ._  ദൈവ വചനത്തോട് കൂട്ടുകയോ  കുറയ്ക്കുകയോ ചെയ്യുവാൻ നമുക്ക് അവകാശമില്ല.

🔥 ഇവിടെ  രണ്ട് രീതിയിൽ പ്രവർത്തിക്കുന്ന അഗ്നിയുടെ  ചിത്രം കാണാം * * * പരിശുദ്ധാത്മാവിന്റെ അഗ്നി vs vs * മനുഷ്യ പ്രയത്നത്തിന്റെ തീ. *

 നാം നമ്മുടെ പ്രയത്നങ്ങളിൽ കൂടി  ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുമ്പോൾ  _( “ഞാൻ കൂടുതൽ പ്രാർത്ഥിക്കും… ബൈബിൾ കൂടുതൽ വായിക്കും… മുതലായവ.”) ചില സമയങ്ങളിൽ നമ്മുടെ മാനുഷിക ഉത്സാഹം ഇല്ലാതാകുന്നതായി നമുക്ക് കാണാം. ഇത് നമ്മെ കുറ്റബോധവും ഭാരവും അനുഭവിക്കുവാൻ ഇടയാക്കുന്നു. നാദാബിനെയും അഭിഹുവിനെയും പോലെ പ്രവർത്തനം വ്യർത്ഥമാക്കുന്നു.

   എന്നാൽ  പരിശുദ്ധാത്മാവിന്റെ അഗ്നി ദൈവത്തോടുള്ള സ്നേഹത്തെ നമ്മുടെ ഹൃദയങ്ങളിൽ ജ്വലിപ്പിക്കുന്നു. _ [റോമ 5: 5, എഫെ 3: 16-19] _

ദൈവ സ്നേഹം, ദൈവത്തോട് കൂടെ വസിപ്പാനും അവനെ കൂടുതൽ മനസ്സിലാക്കാനും നമ്മെ പ്രേരിപ്പിക്കുന്നു …

 അങ്ങനെ നാം അവന്റെ വചനം വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു, കാരണം നമ്മുടെ ഉള്ളിൽ പരിശുദ്ധാത്മാവ് ആ ആഗ്രഹം തരുന്നു.
അപ്പോൾ ദൈവത്തെ നാം അനുസരിക്കുന്നത് അവൻറെ മഹത്തായ ജ്ഞാനത്തിലും സ്നേഹത്തിലും  വിശ്വസിക്കുന്നതിനാലാണ്, അവനെ രുചിച്ച് അറിയുന്നതിനാൽ ആണ്. അല്ലാതെ അനുഗ്രഹം പ്രാപിക്കുന്നതിനോ, ശിക്ഷയെ ഭയപ്പെടുന്നതിനാലോ അല്ല.

 👉നാം അവനെ  കൂടുതൽ ആഴത്തിൽ സ്നേഹിക്കുമ്പോൾ, നമ്മുടെ സ്വാർത്ഥത മാറ്റിവെക്കാനും മറ്റുള്ളവരെ സ്നേഹിക്കാനും നമുക്ക് കൂടുതൽ പ്രാപ്തിയുണ്ടാകുന്നതായി കാണാം. ദൈവത്തെ അനുസരിക്കുന്നത്  സന്തോഷവും പദവിയും ആയിത്തീരുന്നു.

 👉നമ്മുടെ പഴയ സ്വാർത്ഥത, സ്വയം ഉയർത്തുന്ന, അഹംഭാവമുള്ള ആദാമിന്റെ പ്രകൃതി മുതലായവയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ എടുത്തു മാറ്റണം.
ക്രിസ്തുവുമായുള്ള ഈ പുതിയ ബന്ധത്തിൽ ആകുമ്പോൾ  പഴയ ജീവിതം ഒരു നഷ്ടമായി തോന്നുന്നില്ല. പകരം ക്രിസ്തുവിന്റെ സാദൃശ്യം ദൈവം നമ്മിൽ പുറപ്പെടുവിക്കുന്നതിനാൽ നാം സന്തോഷിക്കുന്നു. _ [Rf Gal 2:20, 1 Pt 1: 13-23, Col 3: 1-14] _

കൂടാരത്തിൽ പ്രവേശിക്കുമ്പോൾ വീഞ്ഞും മദ്യവും  കുടിക്കരുത് _ [ലേവ്യ 10: 9] _
അപ്പൊസ്തലനായ പൗലോസ് കൂട്ടിച്ചേർത്തു, എന്നാൽ ആത്മാവിനാൽ നിറയുക_ [എഫെ 5:18]

പരിശുദ്ധാത്മാവിന്റെ ശക്തിയിലും ജ്ഞാനത്തിലും നാം ചെയ്യുന്നതെന്തും ദൈവത്തിന് സ്വീകാര്യമായിരിക്കും, കാരണം  പരിശുദ്ധാത്മാവ് ദൈവത്തിന്റെ ഹൃദയത്തെ ആരാഞ്ഞ് അറിയുകയും അതനുസരിച്ച് പ്രവർത്തിക്കാനും സംസാരിക്കാനും പ്രാർത്ഥിക്കാനും നമ്മെ സഹായിക്കുകയും ചെയ്യുന്നു_ [Rf റോമ 8: 13-14, 26-27] _


റോമർ 11:33 ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.

പ്രാർത്ഥന

പിതാവേ, ഞങ്ങളുടെ അകൃത്യങ്ങൾ അവിടുന്ന് കണക്കിട്ടാൽ അങ്ങയുടെ  മുൻപിൽ നിൽക്കാൻ ആർക്കു കഴിയും?. ഞങ്ങളോട് ക്ഷമിക്കേണമേ, അവിടുത്തെ പുത്രൻറെ രക്തത്താൽ ഞങ്ങളെ ശുദ്ധീകരിക്കണമേ. പരിശുദ്ധാത്മാവിനാൽ എന്നെ വീണ്ടും നിറയ്ക്കണമെ., അങ്ങനെ എന്റെ ജീവിതം കൊണ്ട് അങ്ങയെ  ബഹുമാനിക്കുകയും എന്നെ പറ്റിയുള്ള അങ്ങയുടെ ഹിതം, ഉദ്ദേശ്യങ്ങൾ നിറവേറ്റുകയും ചെയ്യുവാൻ പ്രാപ്തനാക്കേണമേ. യേശുവിന്റെ നാമത്തിൽ. ആമേൻ__

ആലീസ് ഡി.
(ചിട്ടപ്പെടുത്തി വിവർത്തനം ചെയ്തത്: വി വി സാമുവൽ.)

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -