പുറപ്പാടു 3-7
__________
ജോസഫിനെ പോലെ തന്നെ മോശയും തന്റെ ജീവിത സാഹചര്യങ്ങളിൽ നിന്നും പറിച്ചു മാറ്റപ്പെട്ടതായി നാം കാണുന്നു. സ്വപിതാവിന്റെ സ്നേഹലാളനയിലും ഭവനത്തിന്റെ സുഖങ്ങളിലും കഴിഞ്ഞിരുന്ന ജോസേഫ് ഒരു അടിമയായിട്ടാണ് മാറ്റപ്പെട്ടതെങ്കിൽ മോശ തന്റെ ജീവിതസുഖങ്ങളും പദവികളും എല്ലാം വിട്ട് മിദ്യാനിലെ ഒരു സാധാരണ ആട്ടിടയന്റെ ജീവിതത്തിലേക്കാണ് മാറ്റപ്പെടുന്നത്. അതാണ് ദൈവത്തിന്റെ പരിശീലന കളരി ....
സുപ്രസിദ്ധ ആത്മീയ ചിന്തകൻ ഡി.എൽ.മൂഡി ഇപ്രകാരം പറഞ്ഞിട്ടുണ്ട് ....
40 വർഷക്കാലം താൻ ആരോ ആണെന്ന ചിന്തയിൽ മോശ ജീവിച്ചു.
അടുത്ത 40 വർഷക്കാലത്തെ ജീവിതത്തിൽ താൻ ആരുമല്ലെന്ന് അയാൾ തിരിച്ചറിഞ്ഞു
അടുത്ത 40 വർഷങ്ങൾ ആകട്ടെ ആരുമല്ലാത്തവർ ദൈവകരങ്ങളിൽ എന്തായി മാറുന്നുവെന്ന് മോശ രുചിച്ചറിയുകയായിരുന്നു.
🤔 അതേ, ചിലപ്പോഴൊക്കെ നാമും പറിച്ചുനടപ്പെടാം... അല്ലെങ്കിൽ അതേ സാഹചര്യങ്ങളിൽ തുടരാൻ വിധിക്കപ്പെടാം. ഒരു ബുദ്ധിമുട്ടിപ്പിക്കുന്ന മേലധികാരി, ജീവിത പങ്കാളി, കുഞ്ഞുങ്ങൾ, മാതാപിതാക്കൾ, അല്ലെങ്കിൽ ഒരു രോഗക്കിടക്ക, എന്തു തന്നെയായിരുന്നാലും ദൈവം തന്റെ 'പരിശീലന കളരിയിൽ, നമ്മെയും അഭ്യസിപ്പിക്കുകയാണ്. അവസാനം അടിമയായി പിടിച്ചു കൊണ്ടു പോകം വരെ കാത്തിരിക്കേണ്ടതില്ല.
🤭 മോശയുടെ പ്രതികരണം മിക്കപ്പോഴും എനിക്ക് ഇർഷയും ഒപ്പം ആശ്വാസവും പകരുന്നതാണ്. ദൈവത്തോട് ഇത്രയേറെ ഒഴികഴിവുകൾ പറയുന്ന മോശയോട് അല്ലമല്ലാത്ത അമർഷം തോന്നുമെങ്കിലും എന്റെ ഉള്ളിലും ഒരു മോശ ജീവിക്കുന്നു എന്ന തിരിച്ചറിവിൽ ഞാൻ നീറുമ്പോൾ, മോശയുടെ ജീവിതം എനിക്ക് ആശ്വാസ തൈലമായി മാറുന്നു. ദൈവമുൻപാകെ ഒരു സംപൂർണ്ണ കീഴടങ്ങൽ അനിവാര്യമാണ്. അതിന് അവസാനം വരെ കാത്തിരിക്കേണ്ടതില്ല.
🙏🏽🙏🏽
പ്രിയ ദൈവമേ ,
ആരും അല്ലാത്തവരായ(ഇപ്പോഴും ആരോ ആണെന്ന് കരുതുന്നവരായാലും) ഞങ്ങളെ, ഞങ്ങളുടെ എല്ലാ ചപല പ്രതികരണങ്ങളേയും ഇത്ര ക്ഷമയോടെ വഹിക്കുന്ന അവിടുത്തെ സ്നേഹത്തിന് നന്ദി.
അതുല്യമായ അവിശ്വസനീയമായ ആ ക്ഷമാധി ക്യത്തിനു സ്തോത്രം. ആ ക്ഷമയെ പരീക്ഷിക്കുവാൻ ഇനിയും ഞങ്ങളെ അനുവദിക്കരുതേ.
ഞങ്ങൾ തള്ളി മാറ്റുന്ന ,വിധിക്കുവാൻ വെമ്പൽ കൊള്ളുന്ന ഞങ്ങളുടെ സഹോദരങ്ങളെ ക്ഷമയോടെ, സ്നേഹത്തോടെ കാണുവാനും ഞങ്ങൾക്ക് കൃപ തരണേ.
Shanta M
വിവ: geetha abraham
Comments
Post a Comment