എലീസൂർ സംഖ്യാപുസ്തകം 1:5

എലീസൂർ
സംഖ്യാപുസ്തകം 1:5
"നിങ്ങളോട് കൂടെ നില്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിത് : രൂബേൻ ഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ...... "

നില്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിത് :
യിസ്രായേൽ  മക്കളുടെ ഓരോരുത്തരുടെയും പേരുകൾ,  അവരുടെ  പിതാക്കൻമാരുടെ പേരുകൾ  ദൈവത്തിനു അറിയാമായിരുന്നു. അവൻ  ഇന്നും
മാറ്റമില്ലാത്തവനാണ് ; നമ്മുടെ പേരും അവനറിയാം.!

 രൂബേൻ ഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ

 എലീസൂർ  എന്നാൽ ദൈവം എന്റെ ബലമാകുന്നു,  അവൻ എന്റെ പാറ.
 ശെദേയൂർ  എന്നാൽ സർവശക്തനായ  ദൈവം എന്റെ പ്രകാശം

ഉല്പത്തി 49:4 യാക്കോബ്  രൂബേനെ അനുഗ്രഹിക്കുന്നതു ഇപ്രകാരമാണ് : "വെള്ളം പോലെ തുളുമ്പുന്നവനെ,  നീ ശ്രേഷ്ഠനാകയില്ല"
അതേ,  വെള്ളം പോലെ അസ്ഥിരമായ ഒരു ഗോത്രത്തിൽ പാറ എന്ന സുസ്ഥിരതയെ അറിയുന്ന ഒരാൾ -എലീസൂർ.
ഇതു  നമ്മളെ പറ്റിയും കൂടിയാണ്.  ഒരു ശ്രേഷ്ഠമായ കുടുംബ  പാരമ്പര്യം  നമുക്കില്ലായിരിക്കാം; എന്നാൽ ദൈവം നമ്മെ അറിയുന്നു,  പേര് ചൊല്ലി  വിളിക്കുന്നു.  ആ  ദൈവം നമ്മുടെ പാറയാണോ?

ഇത്ര  വലിയ ഒരു പദവി    തന്ന ദൈവത്തെ നമുക്ക് സ്തുതിക്കാം 🙏
Mini,  Bangalore

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11