അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ
അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ
2 ശമൂവേൽ 18: 33 -: തന്നെ കൊല്ലാൻ ആഗ്രഹി ച്ചിരുന്ന തന്റെ മകൻ അബ്‌ശാലോം മരിച്ചുവെന്ന് ദാവീദ് രാജാവ് കേട്ടപ്പോൾ, അവൻ വളരെയധികം ദുഃഖിതനായി മേൽപ്പറഞ്ഞ വാക്കുകൾ പറഞ്ഞു.
1. പിതാവിന്റെ സ്നേഹം
തന്നേ കൊല്ലാൻ ആഗ്രഹിച്ചു നടന്ന മകൻ അബ്ശാലോമിന്റെ മരണ വാർത്ത കേട്ട് വിലപിക്കുന്ന ഒരു പിതാവിന്റെ നിലവിളി ഇവിടെ നാം കാണുന്നു. ഇതാണ് പിതാവിന്റെ സ്നേഹം ! നമുക്ക് നോക്കാം,
ആരാണ് പിതാവ് ? പിതാവ് സ്നേഹ നിധിയായ ഒരു വ്യക്തിയാണ്, ഈ ലോകത്തിലെ നമ്മുടെ സൃഷ്ടിയുടെ ഉത്തരവാദി .. അവൻ നമ്മുടെ കൈ പിടിച്ച് നടക്കാൻ നമ്മെ പരിശീലിപ്പിക്കുന്നു . നമ്മെ പോഷിപ്പിക്കുന്നു, കരുതുന്നു , ഉപദേശിക്കുന്നു, സംരക്ഷിക്കുന്നു, ശിക്ഷിക്കുന്നു, പഠിപ്പിക്കുന്നു, അനുഗ്രഹിക്കുന്നു, നമ്മൾവഴി തെറ്റി പോകുമ്പോൾ നമ്മൾക്ക് വേണ്ടി നിലവിളിക്കുന്നു.
അതെ, നമ്മുടെ സ്വർഗ്ഗീയപിതാവും നമ്മെ ഇതുപോലെ സ്നേഹിക്കുന്നു. നാം പാപികളായിരിക്കുമ്പോൾ നമുക്കുവേണ്ടി മരിക്കാൻ അവൻ തന്റെ ഏകപുത്രനായ യേശുവിനെ നൽകി. നമുക്ക് അവന്റെ സ്നേഹം മനസ്സിലാക്കാൻ കഴിയില്ല. അത് നമ്മുടെ അറിവിനുമപ്പുറമാണ്. ഇന്ന്, നമ്മുടെ പിതാവിനെ കരയാൻ നമ്മൾ പ്രേരിപ്പിക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, നമ്മുടെ പാപങ്ങൾക്കായി പശ്ചാത്തപിക്കാം.
2. മകന്റെ പാപവും , മരണവും .
അബ്ശാലോം പിതാവിനെ സ്നേഹിക്കുന്നതിൽ പരാജയപ്പെട്ടു. അവൻ പിതാവിനോട് അനുസരണക്കേട് കാണിക്കുകയും ദുഷിച്ച ജീവിതം നയിക്കുകയും ചെയ്തു. അവൻ തന്റെ സഹോദരന്മാരെ കൊന്നു, ഇപ്പോൾ രാജാവാകാൻ പിതാവിനെ കൊല്ലാൻ അവൻ ആഗ്രഹിച്ചു. കണ്ണുനീർ ചൊരിയിക്കൊണ്ട് നഗ്നപാദനായി നടക്കാൻ പിതാവിനെ പ്രേരിപ്പിച്ചു. അവൻ ദുഷ്ടനായ അഹിതോഫേലിന്റെ ഉപദേശം ശ്രദ്ധിക്കുകയും ധൈര്യത്തോടെ പാപം ചെയ്യുകയും ചെയ്തു. അത് അവന്റെ ഭയാനകമായ മരണത്തോടെ അവസാനിച്ചു. മാതാപിതാക്കളെ കണ്ണീരൊഴുക്കാൻ പ്രേരിപ്പിക്കുന്ന ഈ അബ്ശാലോമുകൾക്കായി ഇന്ന് നമുക്ക് പ്രാർത്ഥിക്കാം. മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കാൻ തെറ്റായ ഉപദേശങ്ങൾ പഠിപ്പിക്കുന്ന ഈ അഹിതോഫെൽമാരെ സൂക്ഷിക്കുക.
നിങ്ങളിൽ ആരെങ്കിലും ഇത് വായിക്കുകയും ശേഷം അവഗണന മൂലമോ കരുതലില്ലായ്മ മൂലമോ നിങ്ങളുടെ മാതാപിതാക്കളെ ദുഃഖിപ്പിക്കുകയോ ചെയ്യുന്നുവെങ്കിൽ, നിങ്ങൾ പശ്ചാത്തപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ മാതാപിതാക്കൾക്കായി നമുക്ക് ദൈവത്തിന് നന്ദി പറയാം. അവർ ജീവിച്ചിരിക്കുമ്പോൾ നമുക്ക് അവരെ സന്തോഷിപ്പിക്കാം.
ആമേൻ. ഹല്ലേലൂയാ.
ഡോ. പത്മിനി സെൽവിൻ
വിവർത്തനം : പുന്നൂസ് പി. എബ്രഹാം

Comments
Post a Comment