പുറപ്പാട് 8 - 11

പുറപ്പാട് 8 മുതൽ 11വരെ


 ദൈവം ഫറോവയുടെ ഹൃദയത്തെ കഠിനമാക്കിയത്‌ എന്തുകൊണ്ട്? *

ഫറവോൻ സാത്താന്റെ പ്രതിരൂപമാണ്. ഫറവോനും, സാത്താനും അവന്റെ സൈന്യത്തിനും, ഒരു വലിയ നാശവും, അവന്റെ ജനത്തിന് ഒരു വലിയ രക്ഷയും ,ദൈവം ഒരുക്കിയിട്ടുണ്ട്.

ഫറവോനും  അവന്റെ സൈന്യവും വളരെ ശക്തമായിരുന്നു, എന്നാൽ ഇസ്രായേൽ മക്കൾ ദുർബലരും സാധാരണക്കാരും കഴിവില്ലാത്തവരുമായിരുന്നു.

രക്ഷാ പ്രക്രിയയ ഒരു യുദ്ധക്കളമാണ്. ശക്തർ ബലഹീനരെ ജയിക്കും.

പുറപ്പാടു 7: 4 ഇവിടെ ദൈവം ഇസ്രായേൽ മക്കളെ ഒരു സൈന്യമായി കണ്ട് അഭിസംബോധന ചെയ്യുന്നു. ദൈവം നിങ്ങളെയും എന്നെയും തന്റെ സൈന്യത്തിലെ ഒരു പട്ടാളക്കാരനായും ഒരു ശക്തമായ സൈന്യമായും കാണുന്നു.
നമ്മുടെ ശത്രു സാത്താൻ,ശക്തനാണെന്നും നാം എപ്പോഴും ആയുധങ്ങൾ ധരിച്ചുകൊണ്ട് സജ്ജരായിരിക്കണമെന്നും, ദൈവം ഫറവോന്റെ ഹൃദയത്തെ കഠിനമാക്കിയ ദൃഷ്ടാന്തം നമ്മെ ഉദ്ബോധിപ്പിക്കുന്നു.

നമ്മുടെ യുദ്ധത്തിന്റെ ആയുധങ്ങൾ ജഡികമല്ല, മറിച്ച് സാത്താൻറെ കോട്ടകളെ തകർക്കുവാൻ തക്കവണ്ണം  ശക്തമാണ്. എഫെസ്യർ 6:12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.


പ്രിയ ദൈവ പൈതലേ, ശത്രു ശക്തനാകാം, ഭാവി കടുപ്പമുള്ളതായി തോന്നാം, സാഹചര്യങ്ങൾ മോശമായതിൽ നിന്ന് മോശമായതിലേക്ക് പോകുന്നു എന്നും തോന്നാം. എന്നാൽ അത് സംഭവിക്കുന്നത് നിങ്ങളെ നശിപ്പിക്കാനല്ല, മറിച്ച് നിങ്ങളെ ശക്തരാക്കാനാണ്. ഇരുണ്ട രാത്രിയിൽ നക്ഷത്രങ്ങൾ കൂടുതൽ തിളങ്ങുന്നു, കൂടുതൽ ആഴത്തിലുള്ള ദു:ഖം നമ്മെ കൂടുതൽ ദൈവത്തോട് അടുപ്പിക്കുന്നു,അവൻറെ കൃപ കൂടുതൽ ലഭിക്കുന്നു.  നമ്മുടെ ഭാവി എന്തെന്ന് നാം അറിയുന്നില്ല എങ്കിലും അത് അറിയുന്ന ദൈവത്തിൽ വിശ്വസിക്കാൻ ഒരിക്കലും ഭയപ്പെടരുത്.

ദൈവം നമുക്ക് അനുകൂലമെങ്കിൽ പ്രതികൂലം ആർ?

നമ്മിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ  വലിയവനാകുന്നു.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ

വി വി സാമുവൽ

കടപ്പാട്

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -