സംഖ്യാപുസ്തകം:18-21
സംഖ്യാപുസ്തകം:18-21
ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ
സംഖ്യാ: 21:9
" അങ്ങനെ മോശ താമ്രംകൊണ്ട് ഒരു സർപ്പ
ത്തെ ഉണ്ടാക്കി കൊടിമരത്തി
ന്മേൽ തൂക്കി; പിന്നെ സർപ്പം
ആരെയെങ്കിലും കടിച്ചിട്ട് അവൻ താമ്രസർപ്പത്തെ നോ
ക്കിയാൽ ജീവിക്കും"
ഈ അദ്ധ്യായത്തിന്റെ
4 -9വരെയുള്ള വാക്യങ്ങളിൽ,
മരുഭൂമിയിലെ തങ്ങളുടെ ജീവിത സാഹചര്യങ്ങളെക്കുറി
ച്ച് യിസ്രായേൽമക്കൾ പരാതിപ്പെടുന്നത് കാണാം.
നീട്ടിയ ഭുജംകൊണ്ടും, ശക്തമായ കരം കൊണ്ടും അടിമ വീടായ മിസ്രയീമിൽനി
ന്നും തന്റെ ജനത്തെ വിടുവി
ച്ചെങ്കിലും, മിസ്രയീമിലെ ദുഷ്
പരിചയങ്ങൾ അവർ വിട്ടു കളഞ്ഞതായി കാണുന്നില്ല.
ഏദോം ദേശം ചുറ്റിപ്പോ
കണമെന്നുള്ള ദൈവകല്പന
അവരുടെ മനം മടുപ്പിച്ചു, ദൂര
ക്കൂടുതലിൽ അവർ അക്ഷമ
രായി. " ഞങ്ങളെ ഈ മരുഭൂ
യിൽ വെച്ച് മരിക്കാൻ നിങ്ങൾ എന്തിനിവിടെ കൊ
ണ്ടുവന്നു " എന്ന് ജനം മോശ
യോടും, ദൈവത്തോടും ചോദിച്ചു. എല്ലാ പ്രശ്നങ്ങൾ
ക്കും അവർ ദൈവത്തെ പഴി
ചാരി. ദിവസംതോറും ദൈവം
നൽകിയ മന്ന അവരെ തൃപ്തരാക്കിയില്ല. തങ്ങളെ
അടിമപ്പണി ചെയ്യിച്ച മിസ്രയീ
മിലേക്ക് മടങ്ങിപ്പോകുവാൻ
അവർ ആഗ്രഹിച്ചു.
സീനായ് പർവ്വതത്തിൽ
വെച്ച് അവരോട് ഉടമ്പടി ചെയ്ത യഹോവയെ അവർ
അവിശ്വസിച്ചതുകൊണ്ട് ശിക്ഷയ്ക്ക് പാത്രീഭൂതരായി.
അതുകൊണ്ട് യഹോവ അഗ്നിസർപ്പങ്ങളെ അവരുടെ
ഇടയിലേക്ക് അയക്കുകയും,
അതിന്റെ കടിയേറ്റ് അനേകർ
മരിക്കയും ചെയ്തു.
ഈ സംഭവം യേശു കർത്താവുമൊത്തുള്ള നമ്മുടെ ജീവിതയാത്രയിൽ
ഓർത്തിരിക്കേണ്ട ചില ആത്മീക ഉൾക്കാഴ്ചകൾ തരുന്നു.
ദൈവത്തിന്റെ ഔദാര്യ
ങ്ങളെ വിലകുറച്ച് കാണുവാ
ൻ നാം ഒരിക്കലും ശ്രമിക്കരു
ത്. ദൈവത്തിന്റെ നന്മകൾ
അനുഭവിക്കുമ്പോഴും നാം
പരാതി പറഞ്ഞിട്ടില്ലേ?
യിസ്രായേൽമക്കൾ ഇപ്പോൾഅനുഭവിക്കുന്ന സ്വാതന്ത്ര്യത്തേക്കാൾ,മിസ്രയീമിലെഅടിമത്തംമതിയായിരുന്നുഎന്നുചിന്തിക്കത്തക്കവണ്ണം അവർ നന്ദികെട്ടവരായി തീർന്നു.
ജീവിതത്തിൽ ചില പ്രതിസന്ധികൾ വരുമ്പോൾ
നമ്മുടെ മനോഭാവവും പ്രതി
കരണവും എന്തായിരിക്കും?
നാം ആശിക്കയും, പ്രാർത്ഥിക്കയും, പ്രവർത്തി
ക്കയും ചെയ്ത ചിലകാര്യങ്ങ
ൾ, നമ്മിൽ നിന്ന് അകന്ന്,
അകന്ന് പൊയ്ക്കൊണ്ടിരി
ക്കുമ്പോൾ നാം എന്തു ചെ
യ്യും?
യിസ്രായേൽമക്കളോട്
ദൈവം അന്നു ചോദിച്ച അതേ ചോദ്യം ഇന്ന് നമ്മളോടും ആവർത്തിക്കു
ന്നു: "എന്റെ ഔദാര്യങ്ങളെ നീ
വില കുറച്ചു കാണുമോ?"
ഇവിടെ ജനം അനുത
പിച്ച് കുറ്റം ഏറ്റുപറഞ്ഞു. "മോശയ്ക്കും നിനക്കും വിരോധമായി ഞങ്ങൾ സംസാരിച്ചതുകൊണ്ട് പാപം
ചെയ്തിരിക്കുന്നു". അപ്പോൾ
ദൈവം അവരുടെ പ്രശ്നത്തി
ന് പരിഹാരം കൊടുത്തു.
എപ്പോഴെല്ലാം അവർ കൂട്ടമാ
യും ,ഒറ്റയ്ക്കും കുറ്റംഏറ്റുപറ
ഞ്ഞിട്ടുണ്ടോ, അപ്പോഴെല്ലം
അവൻ അവരെ വിടുവിച്ചിട്ടു
മുണ്ട്. ഇവിടെ ദൈവം സർപ്പ
ങ്ങളെ ഇല്ലാതാക്കി പ്രശ്നം
പരിഹരിക്കയല്ല ചെയ്തത്,
പ്രത്യുതാ കടിയേൽക്കുന്നവ
ർക്ക് വിടുതൽ നൽകുവാനു
ള്ള ഒരു മാർഗ്ഗം ഒരുക്കുകയ
ത്രേ ചെയ്തത്. കൊടിമരത്തി
ന്മേൽ ഉയർത്തിയ പിച്ചള സർപ്പമായിരുന്നു, യഹോവ
അവർക്ക് നൽകിയ പരിഹാര
മാർഗ്ഗം: കടിയേറ്റവർ പിച്ചള
സർപ്പത്തെ നോക്കിയാൽ
രക്ഷപെടും.
ക്രൂശിന്മേൽ ഉയർത്ത
പ്പെട്ട ക്രിസ്തുവിനെ നോക്കു
വർക്കെല്ലാം ആത്മീക ജീവൻ
ലഭിക്കുമെന്ന സത്യത്തിന്റെ
നിഴലായിരുന്നു അത്. വചനം
പറയുന്നു, " മോശമരുഭൂമിയി
ൽ സർപ്പത്തെ ഉയർത്തിയതു
പോലെ മനുഷ്യപുത്രനേയും
ഉയർത്തേണ്ടതാകുന്നു; അവ നിൽ വിശ്വസിക്കുന്ന ഏവനും
നിത്യജീവൻ പ്രാപിക്കേണ്ടതി
ന് തന്നെ " (യോഹ: 3:14,15)
🌈പ്രീയ സ്നേഹിതരേ,
പാപമാകുന്ന വിഷസർപ്പ
ത്തിന്റെ കടിയേറ്റ് ഇന്ന് അനേകർ നമുക്കു ചുറ്റും മരി
ച്ചു വീണു കൊണ്ടിരിക്കുന്നു.
ക്രൂശിക്കപ്പെട്ടവനായ യേശു
വിനെ നോക്കിയാൽ രക്ഷയു
ണ്ട് എന്നുള്ള സദ് വർത്തമാ
നം നമുക്ക് അവരെ അറിയിക്കാം.
ഡോ: തോമസ് ഡേവിഡ്🎯

Comments
Post a Comment