പുറപ്പാട് 22 - 25
പുറപ്പാട് 22 - 25 അനുസരണവും രക്തവും ആണ് ദൈവം തന്റെ ജനത്തെ അംഗീകരിക്കുന്നതിന്റെയും ജനത്തിനു ദൈവത്തോടുള്ള സമർപ്പണത്തിന്റെയും മേൽ മുദ്ര വെക്കുന്നത്. ദൈവത്തിന്റെ തേജസ്സ് രാത്രിയും പകലും സമാഗമനകൂടാരത്തിൻമേൽ ഉണ്ടായിരുന്നു. ദൈവത്തിന്റെ തേജസ്സു നീങ്ങുമ്പോൾ യിസ്രായേൽ ജനവും പുറപ്പെടണം. വിഗ്രഹാരാധനയെ ഉപേക്ഷിച്ച് യഹോവയെ ആരാധിക്കുക. പരദേശികളെയും വിധവയെയും അനാഥരേയും പീഡിപ്പിക്കരുത്. നിയമ പുസ്തകത്തിൽ എഴുതിയിരിക്കുന്നതെല്ലാം ജനങ്ങളെ വായിച്ചു കേൾപ്പിക്കുകയും അവർ അതെല്ലാം അനുസരിച്ചു നടക്കുമെന്നും പറഞ്ഞു. അപ്പോൾ മോശെ ജനത്തിൻമേൽ രക്തം തളിച്ച് ഇതെല്ലാം നിയമമാക്കി.
Comments
Post a Comment