വചനം സംസാരിക്കുന്നു

🔥  വചനം സംസാരിക്കുന്നു🔥
 എന്റെ മാതാവിന്റെ നിഷ്കർഷ മൂലമാണ് ഞങ്ങൾ കുട്ടികൾ ,ദിവസം രണ്ടു നേരത്തെ കുട്ടംബ പ്രാർത്ഥനയിൽ ഉള്ളതു കൂടാതെ  തനിയെ വേദപുസ്തകം വായിക്കുവാൻ തുടങ്ങിയത്. അമ്മ എല്ലാ ദിവസവും ഞങ്ങളെ ശ്രദ്ധിക്കുമായിരുന്നതുകൊണ്ട് അമ്മയെ തൃപ്തിപ്പെട്ടത്തുകയായിരുന്നു അന്ന് എന്റെ ലക്ഷ്യം.
പതുക്കെ പതുക്കെ ആവായന എന്റെ ദിനചര്യയായി മാറി.
   ⚡    പതിമൂന്നാമത്തെ വയസ്സിലാണ് ഞാൻ യേശുവിനെ എന്റെ കർത്താവും രക്ഷകനുമായി സ്വീകരിക്കുന്നത്. അതോടെ അർത്ഥവത്തായ വേദപുസ്തകവായന ഞാൻ ആരംഭിച്ചു.1976 മുതൽ ,ഡിഗ്രിക്ക് പഠിക്കുന്ന കാലം  UESI യു മായുള്ള എന്റെ ബന്ധം കർത്താവിൽ വളരുന്നതിന് ഇടയാക്കി. അക്കാലത്ത് വചനം പങ്കുവയ്ക്കുവാനും പ്രാർത്ഥനാ ഗ്രൂപ്പ് തുടങ്ങുവാനും ഒക്കെ ദൈവം എന്നെ ഉപയോഗിച്ചു.
1980ല്‍  ദൈവവിളി സ്വീകരിച്ച് പൂന യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ നിന്നും വൈദിക പഠനം പൂർത്തിയാക്കി.
പുതിയ നിയമം വായിക്കുവാനും പഠിക്കുവാനും ആണ് ഇക്കാലങ്ങളിൽ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. എന്റെ പഠിപ്പിക്കലുകളും പ്രസംഗങ്ങളുമെല്ലാം. പ്രധാനമായും പുതിയ നിയമത്തിൽ നിന്നു തന്നെയായിരുന്നു. പഴയ നിയമ പുസ്തകങ്ങൾ പലതുംഎനിക്ക് അപരിചിതമായി തന്നെ തുടർന്നു.
പുതിയ നിയമ പുസ്തകങ്ങളാകട്ടെ ഞാൻ ആ വർത്തിച്ച് വായിക്കുവാൻ ഇഷ്ടപ്പെട്ടു.. തിരക്ക് കൂടിയപ്പോൾ പലപ്പോഴും സങ്കീർത്ത'ന ഭാഗങ്ങൾ മാത്രം വായിച്ച് തൃപ്തിപ്പെട്ടു.       തിരുവചനം വായിക്കുന്നത് ഒരു ചടങ്ങു പോലെ.... പഠനം തീരെ കറഞ്ഞു വന്നു. 
⚡2017 ഫെബ്രുവരിയിൽ മുപ്പതു ദിവസം കൊണ്ട് ബൈബിൾ വായിച്ചു തീർക്കുക എന്നൊരു വെല്ലുവിളി ഒരു വാട്ട്സ്ആപ്സന്ദേശത്തിലൂടെ ഒരു സ്നേഹിതൻ ഉയർത്തി. എന്റെ ബഹുവിധ ചുമതലകൾക്കിടയിൽ ഒരിക്കലും സാധിക്കയില്ലായെന്ന് കരുതിയെങ്കിലും കുറച്ച് ആത്മസ് നേഹിതരുമായി ഞാൻ ആ സന്ദേശം പങ്കുവച്ചു. ഏതാനും പേർ ആ വെല്ലുവിളി ഏറ്റെടുത്തു. അത് എന്നേയും പ്രചോദിപ്പിച്ചു.. ഒരു സ്നേഹിതൻ എന്നെ ആഗ്രൂപ്പിന്റെ അഡ്മിന്നും ആക്കി. അത്യാവശ്യകാര്യങ്ങൾ ഒഴികെ മറ്റെല്ലാം ഒഴിവാക്കി ദിവസം 6 മുതൽ8 മണിക്കർ വരെ വായനയിൽ ചിലവാക്കുമായിരുന്നു. വായനയിൽ നിന്നു ലഭിക്കുന്ന ഉൾക്കാഴ്ചകൾ പങ്കവയ്ക്കുവാനും തുടങ്ങി. അങ്ങനെ ഞങ്ങൾ 25 പേർ ആ ദൗത്യം പൂർത്തിയാക്കി.
      ⚡  ആ ആദ്യ വായന എന്നിൽ പകർന്ന പ്രയോജനങ്ങൾ അനുഗ്രഹങ്ങൾ അത് വീണ്ടും തുടരുവാൻ പ്രചോദകമായി. ജോർജ് മുള്ളർ തന്റെ ജീവിതകാലത്ത് 200ൽ പരം പ്രാവശ്യം വേദപുസ്തകം വായിച്ചു എന്ന് കേട്ടിട്ടണ്ട്. അദ്ദേഹത്തിന്റെ വിശ്വാസ ജീവിതം " പിൻതുടരാൻ ശ്രമിച്ചിരുന്ന ഞാൻ ഇതിലും അദ്ദേഹത്തെ പിൻപറ്റുവാൻ തീരുമാനമെടുത്തു.
അങ്ങനെ 25 പേർ മുപ്പത് ദിവസമായി തുടങ്ങിയ വായന60,90,120, 150,180; 210 ദിവസത്തിൽ എത്തിയപ്പോഴേക്കും അത് 700 ൽ പരം ഗ്രൂപ്പുകളിൽ, 20 ഓളം ഭാഷകളിൽ ഏകദേശം 100,000 പങ്കെടുത്ത പരിപാടിയായി മാറിയിരുന്നു. രോഗങ്ങളും മറ്റു പല സാഹചര്യങ്ങളും വായന തടസ്സപ്പെടുത്തിയിട്ടണ്ട്., എന്നാൽ ഓരോരോ സാഹചര്യങ്ങളിലും ദൈവം കൂടെയിരുന്ന് ശരിയായി ഒരോ ചുവടും വയ്ക്കു വാൻ സഹായിച്ചു.
⚡240 ദിന തിരുവചന പ0നം 2019 Oct 20 ന് നാം ആരംഭിച്ചു.ഇതേ വരെ 7000 ഓളം വാട്ട് അപ് ഗ്രൂപ്പുകൾ തുടങ്ങി കഴിഞ്ഞു. 62 രാജ്യങ്ങളിലായി 30 ൽ പരം ഭാഷകളിൽ 10 ലക്ഷത്തോളം പേർ ഇതിൽ പങ്കാളികളാകുന്നു. ഇനിയും കൂടുതൽ പേരെ ദൈവം കൂട്ടി ചേർക്കുവാൻ പ്രാർത്ഥിക്കുന്നു.

🌈വായിക്കുന്നോറും തിരുവചനം ഏറെ പ്രിയങ്കരമാകുന്നു. ദൈവം എന്നോട് ഹൃദ്യമായി സംസാരിക്കുന്നു .... ഞാൻ അത് മനസ്സിലാക്കുന്നു. എന്റെ പഠനം ഗൗരവതരമാകുന്നു.  ⚡അപരിചിതരായിരുന്ന പല പഴയ നിയമ വ്യക്തിത്വങ്ങ ളും  ഇന്ന് എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഞാൻ ഉൾക്കാഴ്ചകൾ പങ്കുവച്ചിട്ടുള്ള ഭാഗങ്ങൾ ഹൃദിസ്ഥങ്ങളാകുന്നു.
    ⚡  മുൻപ് പ്രസംഗ വിഷയങ്ങൾക്കായി ഞാൻ പ രതി യി രുന്നെങ്കിൽ, ഇന്ന് വിഷയങ്ങൾ അവസരം കാത്ത് എന്റെ മുൻപിൽ കാത്തു നിൽക്കുന്നു!
⚡ഈ പരിപാടിയിലൂടെ എത്രയോ ദൈവമക്കളെ അറിയുവാൻ സാധിച്ചു!. ഈ ആത്മീയ യാത്രയിൽ അവരെ സഹായിക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും കഴിയുന്നത് തികച്ചും ചാരിതാർത്ഥ ജനകമാണ്. അനേകം പേർ എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്നറിയുന്നതും ഏറെ പ്രോത്സാഹജനകമാണ്.
🤔           കുറെ കുടി നേരത്തേ എനിക്കിത് തുടങ്ങാൻ സാധി ച്ചില്ലല്ലൊ എന്നൊരു ഖേദം മാത്രമേ ഇന്ന് എനിക്കുള്ളൂ. എന്റെ യൗവ്വനകാലം നഷ്ടമായല്ലൊ എന്ന ചിന്ത.👍🏽 അതിനാൽ ചിട്ടയായി തിരുവചനം വായിക്കുവാൻ, പഠിക്കുവാൻ എന്നാൽ ആവോളം മറ്റുള്ളവരെ ഞാൻ പ്രോത്സാഹിപ്പിക്കുന്നു.
🔥         തന്നെ ആഴമായി അറിയുവാൻ എന്നെ അനുവദിച്ച ,അവസരം ഒരുക്കിയ ദൈവത്തിന് നന്ദി.🙏🏽
      റവ.സി.വി.ഏബ്രഹാം
വിവ .. ഡോ.ഗീത ഏബ്രഹാം

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -