ലേവ്യാപുസ്തകം: 15-19

 ലേവ്യാപുസ്തകം: 15-19
 ആഴമായ ധ്യാനത്തിനുള്ള
       ലളിത ചിന്തകൾ :
ലേവ്യാ :18:3
" നിങ്ങൾ പാർത്തിരുന്ന മിസ്രയീം ദേശത്തിലെ നടപ്പു
പോലെ നിങ്ങൾ നടക്കരുത്: ഞാൻ നിങ്ങളെ കൊണ്ടു പോകുന്ന കനാൻ ദേശത്തിലെ നടപ്പു പോലെ
യും അരുത്, അവരുടെ മര്യാദ
ആചരിക്കരുത് "
 ⚡ തന്റെ ജനമായ യിസ്രായേ
ലിന് രണ്ടു മുന്നറിയിപ്പുകൾ
കൊടുത്തു. ഒന്ന്, മുൻപ് പാർത്തിരുന്ന മിസ്രയീമിന്റെ
സകല കെട്ടുകളിൽ നിന്നും
മോചനം പ്രാപിക്കണം.പാർ
ക്കാൻ പോകുന്ന കനാനിലെ
ആകർഷണ വള്ളികളിൽ
കുടുങ്ങരുത്, എന്നുള്ളത്
രണ്ടാമത്തേതും.
⚡ തന്റെ മക്കളായ എല്ലാവരെ
കുറിച്ചും, ദൈവത്തിന്റെ ആ
ഗ്രഹം ഇതു തന്നെയാണ്.
കഴിഞ്ഞകാല കൈയ്പ്പുകളി
ൽ നിന്ന് പൂർണ്ണമായ മോചനവും, ഭാവികാല ജീവ
ത്തിലേക്കുള്ള ഗൗരവമായ
കാൽവെയ്പ്പും. തന്റെ വീണ്ടെടുക്കപ്പെട്ടജനത്തോടുള്ള നിർദ്ദേശങ്ങളാണിവ.
ഭൂതകാല ആകർഷണങ്ങൾ നമ്മേ കീഴ്പ്പെടുത്തുവാൻ
സാദ്ധ്യതയുണ്ട്, എന്നു്
ദൈവത്തിനറിയാം.
⚡ ലോത്തിന്റെ ഭാര്യ സോദോം
വിട്ടെങ്കിലും, സോദോം അവ
ളെ വിട്ടിരുന്നില്ല. അതു കൊണ്ടാണവൾ തിരിഞ്ഞു
നോക്കി, ഉപ്പുതൂണായി
തീർന്നത്.
⚡ റാഹേൽ,യാക്കോബിന്റെ
ദൈവത്തെ അറിയുകയും
അവനോട് പ്രാർത്ഥിക്കയും
ചെയ്തിരുന്നു. എങ്കിലും ഹാരാനിലെ വിഗ്രഹങ്ങൾ
അവളുടെ ഹൃദയത്തിന്റെ
ഒരു കോണിൽ ഒളിച്ചു കിടന്നി
രുന്നു. അതു കൊണ്ട് ഹാരാൻ വിട്ട് കനാനിലേക്ക് പോകു
മ്പോൾ തന്റെ പിതാവിനുള്ള
ചില വിഗ്രഹങ്ങൾ മോഷ്ടിച്ച്
തന്റെ മാറാപ്പിൽ സൂക്ഷിച്ചു.
പക്ഷേ, വഴിയിൽ വെച്ച് മരിച്ചു
പോയ അവൾക്ക് അവ പ്രയോജനപ്പെട്ടില്ല.
⚡ കനാനിലക്ക് യാത്ര ചെയ്യുന്ന യിസ്രായേലിനുവേ
ണ്ടി ദൈവം ഏഴു രാജാക്കന്മാ
രേയും, മുപ്പത്തി ഒന്ന് ജാതിക
ളേയും നീക്കിയിരുന്നു .എന്നാ
ൽ അവർ പാർക്കാൻ പോകു
ന്ന കനാനിലെ ജാതികളെ
നീക്കികളഞ്ഞില്ല എന്നത്
അല്പം ചിന്തനീയമല്ലേ?
⚡ എന്താണ് അതിനുള്ള കാര
ണം? തന്റെ ശാസനകളും
മുന്നറിയിപ്പുകളും ഗൗരവമാ
യിട്ടെടുത്ത്, അതിൻ പ്രകാരം
അവർ അവിടെ ജീവിക്കുമോ
എന്ന് ദൈവത്തിന് അറിയണ
മായിരുന്നു.
⚡ വ്യത്യസ്ത വർഗ്ഗ, വർണ്ണ, സംസ്ക്കാര, ആരാധനാ, രീതികൾ ഉൾക്കൊള്ളുന്ന
ഒരു മതേതര രാഷ്ട്രത്തിലാ
ണ് ദൈവം നമ്മേയും ആക്കി
വെച്ചിരിക്കുന്നതു്.
നാം ഞായറാഴ്ച മാത്രമല്ല, മറ്റു ദിവസങ്ങളിലും പള്ളിയിൽ മാത്രമല്ല, പാതയോരത്തും വിശുദ്ധരായിരിക്കണമെന്ന്
ദൈവം ആഗ്രഹിക്കുന്നു.
മിസ്രയീമിലെ കൂറ വസ്ത്രങ്ങൾ നമുക്ക് വലിച്ചെ
റിഞ്ഞ് കനാനിലേക്കുള്ള
പ്രയാണം നമുക്ക് സമാരംഭി
ക്കാം.
നിത്യകനാനിൽ എത്തുന്നതു
വരെ ലോക കനാനിലെ ഇമ്പ
ങ്ങളാൽ ആകർഷിതരായി
തീരാതെ നമ്മെത്തന്നെ
സൂക്ഷിക്കാം.
" ഒന്നു ഞാൻ ചെയ്യുന്നു, പിമ്പി
ലുള്ളത് മറന്നും, മുമ്പിലുള്ള തിന് ആഞ്ഞും കൊണ്ട്, ക്രിസ്തു യേശുവിൽ, ദൈവത്തിന്റെ പരമവിളിയുടെ
വിരുതിനായി ലാക്കിലേക്ക്
ഓടുന്നു.(ഫിലി: 3:14) എന്ന
വി : പൗലോസിന്റെ തീരുമാനം
നമുക്കും പ്രേരകമായി ഭവിക്ക
ട്ടേ!
അതുകൊണ്ട് " സകല ഭാരവും, മുറുകെപ്പറ്റുന്ന
പാപവും വിട്ട് നമുക്ക് മുമ്പിൽ
വെച്ചിരിക്കുന്ന ഓട്ടം സ്ഥിരത
യോടെ " ഓടാം.
(എബ്രായർ: 12:1)
⚡നമുക്കു് പ്രോൽസാഹജനക
മായ കർത്താവിന്റെ വാക്കുകൾ കൂടെ ശ്രദ്ധിച്ചാലും.
" ഞാൻ നിന്നെ ഉപദേശിച്ച്,
നടക്കേണ്ടുന്ന വഴി നിനക്ക്
കാണിച്ചു തരും, ഞാൻ നിന്റെ
മേൽ ദൃഷ്ടിവെച്ച്, നിനക്ക്
ആലോചന പറഞ്ഞു തരും "
(സങ്കീർത്തനം 32 :8)
    "നിങ്ങൾ വലത്തോട്ടോ, ഇട
ത്തോട്ടോ തിരിയുമ്പോൾ, വഴി
ഇതാകുന്നു, ഇതിലെ നടന്നു
കൊൾവിൻ എന്നൊരു വാക്ക്
പിറകിൽ നിന്നും കേൾക്കും"
( യെശയ്യാവ് 30 : 21)
⚡  അതുകൊണ്ട്, മിസ്രയീമി
ലെ സകല ബന്ധനങ്ങളിൽ
നിന്നും വിമോചിതരാകുവാ
നും, കനാനിലെ പ്രലോഭന
ങ്ങൾക്ക് വശംവദരാകാതിരി
പ്പാനും, ഈ 240 ദിന വേദ വായന- പഠനം നമ്മെ ശക്തീ
കരിക്കട്ടെ !!

ഡോ: തോമസ് ഡേവിഡ്.🎯

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11