പ്രാണനെടുക്കുന്ന എടുക്കുന്ന പ്രളയം ; രക്ഷിക്കാൻ ആരുമില്ലേ

പ്രാണനെടുക്കുന്ന  എടുക്കുന്ന പ്രളയം ; രക്ഷിക്കാൻ ആരുമില്ലേ

പ്രിയ സുഹൃത്തുക്കളെ,

 * ദശലക്ഷക്കണക്കിന് ആളുകൾ പാപം എന്ന പ്രളയത്തിൽ  മുങ്ങിമരിക്കുന്നു ..... ആരുണ്ടു അവരെ രക്ഷിക്കാൻ ? പാപച്ചെളിയിൽ കിടന്നു  സഹായത്തിനായുള്ള  അവരുടെ നിലവിളി നമുക്ക് കേൾക്കാനാകുന്നുണ്ടോ ? അവരെ സുരക്ഷിതരായി നിത്യ  ജീവന്റെ  കരയിൽ എത്തിക്കാൻ  ഒരു സുവിശേഷ ബോട്ട് നിങ്ങൾ  എടുക്കുമോ?

 * ആളുകൾ സഹായത്തിനായി അത്യുച്ചത്തിൽ  നിലവിളിക്കുന്നു. അവർക്കു ചുറ്റും ഇരുട്ടും നിരാശയും മാത്രം . അവരുടെ വലിയ വീടുകൾ, ബാങ്കുകളിലെ നിക്ഷേപങ്ങൾ , വിദ്യാഭ്യാസം, ബന്ധുക്കൾ ... എന്നിവയ്ക്കു  ഈ വെള്ളത്തിൽ നിന്ന് അവരെ  രക്ഷിക്കാനാവില്ല. അവരെ  സമീപിച്ച് രക്ഷപെടുത്താൻ ത്രാണിയുള്ളവരെ അവർ തിരയുന്നു. മരിച്ചു  കൊണ്ടിരിക്കുന്നവരെ  രക്ഷിക്കാൻ,  നമ്മുടെ  ജീവൻ പണയപ്പെടുത്താൻ നാം  തയ്യാറാണോ? *

 പലരും മുങ്ങിമരിക്കുന്നവരുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നു, അവരെ രക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ല. രക്ഷാ മരുന്ന് മനസിലാക്കാൻ ദൈവവചനം വായിക്കാനും മനസ്സിലാക്കാനും അവരെ സഹായിക്കാം.

 * നമ്മുടെ ജീവിതം എന്തിനുവേണ്ടിയാണ്? പാപ ജലത്തിൽ നിന്നുള്ള രക്ഷയ്ക്കുതകുന്നില്ലെങ്കിൽ നമ്മുടെ പണവും മറ്റു ആസ്തികളും എന്തിനാണ് ?

 * സമയം വളരെ  കുറവാണ്. നാം കാലതാമസം വരുത്തുകയാണെങ്കിൽ, തങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള അവസരം ലഭിക്കാതെ അനേകർ നിത്യതയിലേക്ക് മുങ്ങിപ്പോയേക്കാം.

  മരിക്കുന്നവരെ,  അകലെ നിന്ന് നോക്കുന്നതിനുപകരം, നമുക്ക് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കാം.  ഏത് സഹായവും മരിക്കാൻ  തുടങ്ങുന്നവർക്കു  ഒരു വലിയ സഹായമാണ്. ദയവു ചെയ്തു ഒരു ഔദ്യോഗിക  ക്ഷണത്തിനു വേണ്ടി കാത്തിരിക്കരുത്. മരിച്ചു കൊണ്ടിരിക്കുന്നവർക്കു  നിങ്ങളെ ക്ഷണിക്കുന്നതിനുള്ള ത്രാണിയുണ്ടാവില്ല !

 ആളുകൾ മരിച്ചു വീഴുന്നിടത്താണ്  സഹായം ആവശ്യം . സുരക്ഷിതരായവരെ സഹായിക്കാൻ പലരും സന്നദ്ധത പ്രകടിപ്പിക്കുന്നതിൽ  ദുഖമുണ്ട്. അധിക ഭക്ഷണം ഉള്ളവർക്ക് പിന്നെയും ഭക്ഷണം ആവശ്യമില്ല; പക്ഷേ വിശക്കുന്നവർക്ക് തീർച്ചയായും  ഭക്ഷണം നൽകണം.

 തന്റെ  മക്കൾ മരിക്കുന്നതു കാണുമ്പോൾ , അവരെ രക്ഷിക്കാൻ ആരെയെങ്കിലും കിട്ടുമോ എന്നു  സ്നേഹവാനായ ഒരു പിതാവ്  തിരയുന്നു. മുങ്ങിമരിക്കുന്ന ഈ കുട്ടികളെ അവരുടെ സ്വർഗ്ഗീയപിതാവിന്റെ കണ്ണിലൂടെ നമുക്ക് കാണാം.

 ഞാൻ ഈ രക്ഷാപ്രവർത്തനത്തിന്റെ   തിരക്കിലാണ്. ഇവിടത്തെ പ്രളയ ജലം വൃത്തി ഹീനമാണ് ; ഒഴുക്ക് വളരെ ശക്തമാണ്, വെള്ളത്തിൽ ധാരാളം വിഷ പാമ്പുകളും  വലിയ മുതലകൾ പോലും  ഉണ്ട്.   പകൽ കെട്ടടങ്ങുകയാണ്. എന്റെ ചെറിയ പടകു നയിക്കുവാൻ  എനിക്ക് ഒരു നല്ല സുഹൃത്തുണ്ട്.  ഈ രക്ഷാപ്രവർത്തനത്തിൽ എന്നെ ഒരിക്കലും തനിച്ചാക്കില്ലെന്ന് അവൻ എന്നോട് പറഞ്ഞു.

റവ.സി.വി.എബ്രഹാം

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -