2Sam 7_11 2 ശമൂ 7-11
2Sam 7_11 2 ശമൂ 7-11
💥 💥 💥
ഒരു പക്ഷെ ഒരുവന്റെ ആത്മീയ വളർച്ചയിലേക്കുള്ള ഏറ്റം പ്രധാനമായ താക്കോൽ ഒറ്റക്ക് താൻ ദൈവവുമായി ചിലവിടുന്ന സമയങ്ങളായിരിക്കും! എന്നു പറഞ്ഞാൽ, മനസ്സിലുള്ള കാര്യങ്ങൾ എന്തും ദൈവത്തോട് സംസാരിക്കുന്ന, അതിലുപരി ദൈവത്തെ സംസാരിക്കാൻ അനുവദിക്കുന്ന സമയം.
💫
നമ്മിൽ പലരും എന്തുകൊണ്ടാണ് അപ്രകാരം സമയം ചിലവിടുവാൻ ആഗ്രഹിക്കാത്തത്? ഏറ്റവും പ്രധാന കാരണം ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ കുറിച്ചുള്ള ഉറപ്പില്ലായ്മയും അതു കാരണമുള്ള ഭയവും തന്നെ.
💫
എന്നാൽ വീണ്ടും ജനനം പ്രാപിച്ചവർ ദൈവവുമായി ഒരു പിതൃ പുത്ര ബന്ധത്തിലേക്കാണ് പ്രവേശിക്കുന്നതു് .നമ്മുടെ സ്വർഗ്ഗസ്ഥ പിതാവ് ആർദ്രതയോടും ക്ഷമയോടും നമ്മോടിടപെടുന്നത് നിബന്ധനകളില്ലാതെ സ്നേഹിച്ചു കൊണ്ടാണ്. അവൻവാസ്തവമായും ആരെന്ന് ,എങ്ങനെയുള്ളവനെന്ന്,നാം തിരിച്ചറിയുമ്പോൾ, അവനോടുകൂടെ കൂടുതൽ സമയം കഴിയാൻ നാം ആഗ്രഹിക്കും..... ആ കൃപാ നിറവ് കൂടുതൽ അനുഭവിച്ചറിയും!!
💥
7-8
ഏതെങ്കിലും വിജയം നാം ആസ്വദിക്കാൻ ഒരുങ്ങുമ്പോൾ ,എവിടെ നിന്നു വന്നു എന്നും എങ്ങനെ ദൈവം നമ്മെ ഇവിടം വരെ എത്തിച്ചു എന്നും ഓർക്കുന്നത് നല്ലതാണ്. എല്ലാം ദൈവത്തിന്റെ പ്രവർത്തികൾ മാത്രം. എല്ലാ നല്ല ദാനങ്ങളുംഉയരത്തിൽ നിന്നു മാത്രം വരുന്നു.( യാക്കോ 1:17)
💥
7:16
ദാവീദ് ദൈവത്തിന് ദേവതാരു കൊണ്ട് ഒരു ആലയം പണിയുവാൻ ആഗ്രഹിച്ചു. എന്നാൽ ദൈവം ദാവീദിന് എന്നേക്കും ജീവിക്കുന്ന ഒരു ഗൃഹം /ദൈവരാജ്യമത്രെ വാഗ്ദാനം ചെയ്തത്.( 1 ദിന 17: 1 -27) ദൈവത്തെ കൊടുത്ത് കീഴ്പ്പെടുത്തുവാൻ ആർക്കും കഴിയുന്നതല്ല. എന്നേക്കും രാജാവായി വാഴുന്ന ദാവീന്റെ സന്തതിയായ യേശുക്രിസ്തുവിലൂടെ ദൈവം എങ്ങനെ തന്റെ വാഗ്ദാനം പൂർത്തികരിച്ചു!!!
💥
7:29
ഈ ദൈവീക കൃപാ വാഗ്ദാനത്തോട് ദാവീദ് പ്രതികരിക്കുന്നത് സകല മഹത്വവും സ്തുതിയും അവനു മാത്രം നൽകി കൊണ്ടാണ്. ദൈവീക വാഗ്ദാനപ്രകാരം പ്രാർത്ഥിക്കുമ്പോൾ ദൈവഹിതത്തോട് താനും അനുരൂപപ്പെടുകയാണെന്ന് ദാവീദ് മനസ്സിലാക്കി. നാമും അങ്ങനെ തന്നെ ചെയ്യേണം.... അതിന് നമുക്കും സാധിക്കും.
💥
8: 6
പോയ ഇടങ്ങളിലെല്ലാം ദാവീദിനെ സംരക്ഷിച്ച ദൈവം നമ്മേയും സംരക്ഷിക്കും. കർത്താവിനെ തന്നെ, നമ്മുടെ പ്രമോദമാക്കി, ദാവീദിനെ പോലെ അവനെ അനുസരിക്കുമെങ്കിൽ, ദാവീദിനെ അനുഗ്രഹിച്ചതുപോലെ നമ്മെയും അനുഗ്രഹിക്കും. വഴികളിലെല്ലാം ജയം നൽകും.
💥
9:7
ദാവീദു രാജാവ് തന്നേയും കൊല്ലുവാൻ ആഗ്രഹിക്കുന്നു എന്ന് വിശ്വസിക്കാൻ മെഫീ ബോശേത്തിന് മതിയായ കാരണങ്ങൾ ഉണ്ടായിരുന്നു. ഇത്ര നാൾ തന്ന പീഡിപ്പിച്ച, വേട്ടയാടിയ ശൗലിന്റെ പൌത്രൻ എന്ന നിലയിൽ ആ കുടുംബത്തെ ഉന്മൂലനാശം ചെയ്യുക എന്നത് ദാവീദ് എന്ന പുതിയ രാജാവിന്റെ നീതിയും അവകാശവും ആയിരുന്നു. എന്നാൽ സത്യം അതായിരുന്നില്ല എന്ന് മുഖാമുഖം ദാവിദ് രാജാവിനെ ദർശിച്ചപ്പോൾ അയാൾ ഗ്രഹിച്ചു. യോനാഥാനോടുള്ള തന്റെ പ്രതിജ്ഞ മറക്കാതെ പാലിക്കുവാൻ, തന്റെ ആത്മമിത്രത്തെ നന്ദിയോടെ സ്മരിച്ച് അയാളുടെ മകനോട് ഔദാര്യം കാണിക്കുകയായിരുന്നു ദാവീദ്.
⚡
10:12
നാമും ജീവിതത്തിന്റെ കനത്ത വെല്ലുവിളികളുടെ സമയത്ത് അവനിൽ മാത്രം ധൈര്യപ്പെട്ട് , അവിടത്തെ ദൃഷ്ടിയിൽഏറ്റവും ഉത്തമമായ പരിഹാരം ചെയ്യണമേ എന്ന് പ്രാർത്ഥിക്കുക മാത്രമാണ് കരണീയം. തന്നെ ആദരിക്കുന്നവരെ ആദരിക്കുവാൻ ദൈവം പ്രിയപ്പെടുന്നു!(1 ശമു 2:30)
💥
11:2
കുളിച്ചു കൊണ്ടിരുന്ന ആ ലാവണ്യത്തെ നോക്കി എന്നതല്ല ദാവീദിന് വന്ന വീഴ്ച.ആ കാഴ്ചയിൽ നിന്ന് കണ്ണുകളെ മാറ്റാതെ ഇരുന്നപ്പോൾ അയാൾ പാപം ചെയതു. ദൈവത്തെ മറന്ന് ഭാവനയിൽ ആ സ്ത്രീയുമായി ആദ്യം തെറ്റു ചെയ്തു. ഒരു ചിന്തയിൽ ഉടലെടുത്ത പാപം വളരെ വേഗം ഭാവനയിൽ സഞ്ചരിച്ച് ബോധമണ്ഡലത്തെ കീഴടക്കി തെറ്റു ചെയ്യുവാനുള്ള അമിതാവേശം ഉളവാക്കി അത് ചെയ്യുവാനുള്ള അനുവാദവും നേടി. പിന്നീട് മനസ്സു സഞ്ചരിച്ച ഇടത്തേക്ക് തന്റെ കാലുകളെ ചലിപ്പിക്കുവാൻ ദാവീദിന് അധിക സമയം ഒന്നും വേണ്ടി വന്നില്ല.
💥11:11
ദാവീദിനേക്കാൾ വളരെ കൂടുതൽ കരുതലും ബഹുമാനവും തന്റെ ജനങ്ങളോടും ദൈവത്തോടും ഊരിയാവ് കാണിക്കുന്നു. ദൈവത്തെ സ്നേഹിച്ച ഒരു ദൈവമനുഷ്യൻ ആയിരുന്നിട്ടും ദാവീദിന് അമ്പേ കാലിടറി..... നമ്മിൽ ആർക്കും സംഭവിക്കാവുന്നതുപോലെ തന്നെ. " പരീക്ഷയിൽ അകപ്പെടാതെ ഇരിക്കേണ്ടതിന് ഉണർന്നിരുന്ന് പ്രാർത്ഥിപ്പിൻ " യേശു കർത്താവിന്റെ ഈ വാക്കുകൾ നമുക്ക് തെല്ലും മറക്കുവാൻ പാടുള്ളതല്ല.(മത്താ 27:41) ഒരു പാപം ചെയ്യാൻ ഇനി എനിക്ക് കഴിയില്ല എന്നു ചിന്തിക്കുന്ന മാത്രയിൽ തന്നെ സാത്താന്റെ നുണ തന്ത്രത്തിൽ നാം പെട്ടു കഴിഞ്ഞു!
💥
11: 25
മനുഷ്യ ജീവന്റെ മൂല്യം തന്നെ കുറച്ചു കാണുന്ന ഹൃദയ കാഠിന്യം, ഏറ്റുപറഞ്ഞ് ഉപേക്ഷിക്കാത്ത പാപം നമ്മിൽ സൃഷ്ടിക്കും. ആത്മാവിനെ കെടുത്തി, ദൈവത്തിൽ നിന്നും നമ്മെ അകറ്റും. കുമ്പസാരവും അനുതാപവും ഇല്ലെങ്കിൽ പാപത്തിന്റെ അഗാധഗർത്തത്തിലേക്ക് നാം വീണു കൊണ്ടേയിരിക്കും!

Comments
Post a Comment