സംഖ്യാ 22-25 എന്റെ ദൈവം ആർ ? സ്വയമോ / ഭയമോ / ദൈവമോ

എന്റെ ദൈവം ആർ ? സ്വയമോ / ഭയമോ / ദൈവമോ ?
(സംഖ്യാ 22-25 )
                       By Alice D
"ജനം വളരെയായിരുന്നതുകൊണ്ട് മോവാബ് ഏറ്റവും ഭയപ്പെട്ടു.യിസ്രായേൽമക്കളെ കുറിച്ച് മോവാബ് പരിഭ്രമിച്ചു. " (സംഖ്യ 2:3)
ഭയം ഗ്രസിച്ച മോവാബ്യർ ഒരു പരിഹാരത്തിനായി തങ്ങളടെ നേതാക്കളെ ആശ്രയിച്ചു.ഭയം എല്ലായ്പ്പോഴും ഏതൊരു ഭീഷണിയുടേയും ഭാരം കൂട്ടുന്നു. സ്വന്തം ധൈര്യവും വിശ്വാസവും നഷ്ടപ്പെട്ട്  എന്തിലെങ്കിലും ആരിൽഎങ്കിലും ഒന്ന്  ആശ്രയിക്കാൻ ഉള്ള വെമ്പൽ ഉയരുന്നു.നമ്മുടെ ആശ്രയം എവിടെ എന്നത് വളരെ പ്രധാനമാണ്.
 ലോകത്തിലോ അതോ ദൈവത്തിലോ ?
ഭയത്തിനടിമപ്പെട്ട നേതാക്കൾ രാജാവായ ബാലാക്കിൽ അഭയം തേടുന്നു. സമ്മർദ്ദത്തിന് അടിമപ്പെട്ട ബാലാക്ക് ആകട്ടെ പെട്ടെന്ന് ഒരു തീരുമാനം എടുക്കുന്നു. ഭയത്തിന്റെ സമ്മർദ്ദം വിവേകമില്ലാതെയുള്ള ഉടൻ തീരുമാനങ്ങളിൽ പെട്ടു പോകുവാൻ നമ്മെ ഇടയാക്കുന്നു.കാര്യങ്ങളെ ശരിയായി വിശകലനം ചെയ്യുവാൻ ഒന്നു മാറി നിന്ന് ചിന്തിക്കുന്നത് എപ്പോഴും നല്ലതാണ്.

⚡നേരിട്ട് ഒരു ഏറ്റുമുട്ടലിനു ഇടയാകാതെ യിസ്രായേലിന്റെ വീര്യം കുറയ്ക്കുവാനാണ് ബാലാക്ക് ശ്രമിക്കുന്നത്. ചിലവുകുറഞ്ഞതും എന്നാൽ എളുപ്പവുമായ ഒരു പരിഹാരം. ബില യാമിനെ കൊണ്ട് യിസ്രായേലിനെ ശപിപ്പിക്കുക. യഹോവയായ ദൈവത്തിന്റെ പ്രവാചകനാണ് ബിലയാം എന്ന് ബാലാക്ക് അറിഞ്ഞിരുന്നു.

⚡ബില യാമിനോട് സഖ്യം ചേർന്ന ബാലാക്ക് ,ഒരു തരത്തിൽ പറഞ്ഞാൽ, യിസ്രായേലിനെ നിയന്ത്രിക്കുവാൻ യഹോവയായ ദൈവത്തിന് കഴിയും എന്ന വിശ്വാസം പ്രഖ്യാപിക്കുകയാണ്.അതേസമയം ഒരു പരിഹാരം സ്വയം കണ്ടു പിടിക്കയും ചെയ്തു. ബിലയാമിനാൽ യിസ്രായേലിനെ ശപിക്കുക.
🤔എത്രയോ പ്രാവശ്യം ഞാനും ഇതേ പാത പിൻതുടർന്നിട്ടുണ്ട്. ഒരു പ്രശ്നത്തിന് എന്റേതായ ഏറ്റവും നല്ല പരിഹാരം കണ്ടു പിടിച്ചിട്ട് അത് ദൈവത്തിന് സമർപ്പിക്കുക.❓ ദൈവംഎന്നേക്കാൾ വലിയവനെന്ന് സമ്മതിച്ചു കൊണ്ടു തന്നെ എന്റെ ജീവിതത്തിന്റെ ദൈവം ഞാൻ തന്നെ ആയിരിക്കുവാൻ ശ്രമിക്കുന്ന  അവസ്ഥ .

⚡നാലു പ്രാവശ്യമാണ് യഹോവയായ ദൈവത്തിന് ബാലാക്ക് യാഗാർപ്പണങ്ങൾ നടത്തുന്നത്.(സംഖ്യ 22: 20,23:1-3, 23:14-16, 23. :27 -30) ദൈവം തന്റെ പ്രവാചകന്റെ ആഗ്രഹം നിവർത്തിക്കണമെന്ന് ബാലാക്ക് ആഗ്രഹിച്ചു. എന്നാൽ ദൈവ ഇഷ്ടം ശ്രവിക്കുവാൻ അയാൾക്ക് താൽപര്യമില്ല.  ദൈവത്തെ അന്വേഷിക്കാത്തതു കൊണ്ട് തന്നെ യാഗാർ പ്പണണങ്ങളെല്ലാം  വൃഥാവിലായി. കൈകൂലി കൊടുത്ത്  ദൈവത്തെ പ്രീണിപ്പിക്കുന്നതിനു പകരം ആദ്യമേ തന്നെ അയാൾ ദൈവഹിതം തേടിയിരുന്നുവെങ്കിൽ മോവാബ്യരു ടെ ഭയങ്ങളെല്ലാം അസ്ഥാനത്താണെന്ന് മനസ്സിലാക്കുമായിരുന്നു! ⚡മൊവാബ്യർക്ക് മുൻപു തന്നെ അവകാശമായി കൊടുത്ത ദേശമാകയാൽ അവരെ വിട്ട് ഒഴിഞ്ഞു പോകുവാൻ ദൈവം യിസ്രായേലിന് കർശ്ശന നിർദ്ദേശം നൽകിയിരുന്നുവത്രെ! (Rfആവർ:2:9)
ദാവീദ് പറയുന്നു." ഞാൻ യഹോവയെ അന്വേഷിച്ചു. എന്റെ സകല ഭയങ്ങളിൽ നിന്നും അവൻ എന്നെ വിടുവിച്ചു . " (സങ്കീ 3 4:4) .
🤔ഇന്ന് ഇപ്പോൾ ഞാൻ ഏതെല്ലാം ഭയങ്ങളുടെ പിടിയിലാണ്?വാസ്തവ മായും ഞാൻ ദൈവത്തെ അന്വേഷിക്കുന്നുണ്ടോ ?അതോ എന്റെതായ പരിഹാരങ്ങൾക്കു വേണ്ടി മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുയാണോ❓

⚡ദൈവം ബാലാക്കിന്റെ പ്രാർത്ഥന കേട്ടില്ല എന്ന് ഒറ്റനോട്ടത്തിൽ തോന്നാം.എന്നാൽ അയാളുടെ നിബന്ധനകളോടുകൂടിയ പ്രാർത്ഥനകൾക്കെത്രയോ മുൻപു തന്നെ ദൈവം മറുപടി നൽകി കഴിഞ്ഞിരുന്നു!ji യിസ്രായേലിന്റെ ആക്രമണം ഒന്നും കൂടാതെ മോവാബിന്റെ സുരക്ഷിതത്വം ആയിരുന്നു ബാലാക്ക് ആഗ്രഹിച്ചത്.എന്നാൽ അങ്ങനെ ഒരു അപകട സാദ്ധ്യത ബാലാക്ക് അറിയുന്നതിനും എത്രയോ മുൻപു തന്നെ ദൈവം മറുപടി നൽകി കഴിഞ്ഞിരുന്നു! ബാലാക്കിന്റെ വഴികളായിരുന്നില്ല ദൈവത്തിന്റേത് എന്നു മാത്രം! സംഖ്യ 31 ൽ മിദ്യാനും ബില യാമും നശിപ്പിക്കപ്പെട്ടപ്പോൾ എങ്ങനെ മോവാബ് സംരക്ഷിക്കപ്പെട്ടു എന്ന് വായിക്കുന്നു.

 🌈നമ്മുടെ നിരന്തരമായ ആവശ്യങ്ങൾക്കും പ്രാർത്ഥനകൾക്കും മറുപടിലഭിക്കാതെ വരുമ്പോൾ തെല്ലുമാറി നിന്ന് ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെ ആ സാഹചര്യത്തെ ഒന്നു കാണാൻ ശ്രമിക്കുമോ? അപ്പോൾ മാത്രമേ സ്നേഹവാനായ സ്വർഗ്ഗീയ പിതാവ് എപ്രകാരം നമ്മുടെ യഥാർത്ഥ ആവശ്യങ്ങളെ കരുതുന്നു എന്ന് തിരിച്ചറിയൂ!

🔥അബ്ബാ പിതാവേ,
സർവ്വജ്ഞാനിയും സകലവും അറിയുന്നവനും നീ മാത്രമാകുന്നു. തുടക്കം മുതൽ ഒടുക്കം വരെ നീ അറിയുന്നു.' എന്റെ സാഹചര്യങ്ങളും നീ നന്നായ് അറിയുന്നു. എനിക്ക് വേണ്ടിയുള്ള അവിടുത്തെ രക്ഷാ പദ്ധതി സംപൂർണ്ണമെന്ന് ഞാനും അറിയുന്നു വിശ്വസിക്കുന്നു ' അതിനു തടസ്സം വരുത്തുന്ന എന്റെ പദ്ധതികളെയെല്ലാം ഉപേക്ഷിപ്പാൻ എന്നെ സഹായിക്കേണമേ. സ്വയവും സ്വന്ത ഇച്ഛകളും എല്ലാം ഓർത്ത് ഞാൻ അനുതപിക്കുന്നു നാഥാ. തിരുഹിതം മാത്രം നിറവേറണേ.സർവ്വ ത്തിലും അങ്ങേക്ക് മഹത്വം!.യേശുവിന്റെ നാമത്തിൽ തന്നേ. ആമേൻ
ആലീസ് ഡി
വിവ: ഡോ.ഗീത ഏബ്രഹാം

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -