സംഖ്യാപുസ്തകം 18 - 21

സംഖ്യാപുസ്തകം 18 - 21

 സംഖ്യാപുസ്തകം 20-‍ാ‍ം അധ്യായത്തിൽ 40 വർഷങ്ങൾക്ക് മുമ്പ് റെഫിഡിമിൽ സംഭവിച്ചതിന് സമാനമായ ഒരു രംഗത്തെക്കുറിച്ച് നാം വായിക്കുന്നു (പുറപ്പാട് 17)

 വെള്ളമില്ല

 ഇപ്പോൾ പുതുതലമുറയാണ് മത്സരിക്കുന്നത് .

 ആവശ്യം യഥാർത്ഥമായിരുന്നു, പക്ഷേ ജനങ്ങളുടെ പ്രതികരണം മോശമായിരുന്നു.
 👉അവർക്ക് മോശം മനോഭാവമുണ്ടായിരുന്നു.
 👉വാഗ്ദത്ത ദേശത്തേക്ക് അവരെ നയിക്കുമെന്ന് ദൈവം നൽകിയ വാഗ്ദാനത്തെ അവർ സംശയിച്ചു.
 👉അതിന്റെ ഫലമായി അവർ മോശയ്‌ക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചു.
 👉അവർ ദൈവത്തെ  അവിശ്വസിക്കുന്ന  വാക്കുകൾ സംസാരിച്ചു.

 അവർ മത്സരികളായ  ജനം  ആയിരുന്നെങ്കിലും, അവർ അവനോടു പാപം ചെയ്തുവെങ്കിലും, വിശ്വസ്തനായ ദൈവം അവരോട് കൃപ കാണിച്ചു.
 അവർക്ക് ആ സമയം  വെള്ളം ആവശ്യമായിരുന്നു .അവരുടെ ആവശ്യം നിറവേറ്റപ്പെട്ടില്ലെങ്കിൽ അവർ മരുഭൂമിയിൽ മരിക്കുമായിരുന്നു. അത് അവർക്ക് വേണ്ടിയുള്ള ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നില്ല.  അതുകൊണ്ട് തന്റെ മഹത്വം മൂലം  അവർക്കുവേണ്ടി വെള്ളം നൽകി.  പാറയിൽ നിന്ന് വളരെ  വെള്ളം പുറപ്പെട്ടു,  അവരുടെ ദാഹം ശമിപ്പിച്ചു.

 മോശയുടെ പ്രതികരണം

 ഏകദേശം 40 വർഷങ്ങൾക്കുമുമ്പ്, റെഫിദിമിൽ,  മോശെ സമാനമായ ഒരു അവസ്ഥയെ  നേരിട്ടപ്പോൾ അവൻ ദൈവത്തെ സ്പഷ്ടമായി  അനുസരിച്ചു.  (പുറപ്പാട് 17)
 അതിനു വിപരീതമായി, ഇവിടെ നാം കോപാകുലനും അക്ഷമനുമായ  മറ്റൊരു മോശയെ കാണുന്നു.   തിടുക്കത്തിൽ പ്രവർത്തിക്കാനും ദൈവത്തിൻറെ നിർദേശങ്ങൾ ലംഘിക്കാനും തക്കവണ്ണം  കോപം അവന്റെ കണ്ണുകൾ അന്ധമാക്കി
 പാറയോട് സംസാരിക്കുന്നതിനുപകരം അവൻ  പാറയെ രണ്ടുതവണ അടിച്ചു.
  എന്നാൽ മോശെ  അനുസരണക്കേടു  കാണിച്ചെന്നാലും  കർത്താവ് തന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിനുള്ള ഉപകരണമായി അവനെ ഉപയോഗിച്ചു .

 👉 ദൈവം  തന്റെ  ജനത്തെ  അത്യധികമായി  സ്നേഹിക്കുന്നതിനാൽ   അപൂർണ്ണമായ  ഉപകരണങ്ങളെ  പോലും അവിടുത്തെ ഉദ്ദേശ്യം നിറവേറ്റാൻ ഉപയോഗിക്കും എന്നു ഇത് നമ്മെ പഠിപ്പിക്കുന്നു.

 അവർ (ദൈവത്തിന്റെ ഉപകരണം ആകുന്നവർ )ദൈവഹിത  പ്രകാരം ജീവിക്കുന്നവരാണോ  അതോ ദൈവേഷ്ട പ്രകാരം  ശുശ്രൂഷിക്കുന്നുണ്ടോ എന്നതല്ല കാര്യം.

 അതിനാൽ, ദൈവം തന്റെ ജനത്തിനു  ശുശ്രൂഷ ചെയ്യുവാൻ  നമ്മെ ഉപയോഗിക്കുന്നതിനാൽ നാം ദൈവത്തിന്റെ ന്യായവിധിയിൽ നിന്ന് തെറ്റി  ഒഴിയുമെന്നു  കരുതരുത്.
 നാം ദൈവത്തോട് അനുസരണക്കേട് കാണിച്ചാൽ ദൈവം അവന്റെ സമയത്തും  രീതിയിലും  നമ്മോട് ഇടപെടും.
വാസ്തവത്തിൽ,   യാക്കോബ് 3.1-ൽ യാക്കോബ് പറയുന്നതുപോലെ  അവൻ നമ്മെ കർശനമായി വിധിക്കും.

 "സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതു.

 Manjula Premraj
 Chennai
വിവർത്തനം Daniel  Paul &Mini Raja

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -