സംഖ്യാപുസ്തകം: 5 - 7
സംഖ്യാപുസ്തകം: 5 - 7
ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ
സംഖ്യാ: 6: 22-26
" യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്ത
തു്, നീ അഹരോനോടും, പുത്ര
ന്മാരോടും പറയേണ്ടത്, നിങ്ങ
ൾ യിസ്രായേൽമക്കളെ അനു
ഗ്രഹിച്ച് ചൊല്ലേണ്ടത് ,എന്തെ
ന്നാൽ, യഹോവ നിന്നെ അനു
ഗ്രഹിച്ച്, കാക്കുമാറാകട്ടെ ---
- - - - - യഹോവ തിരുമുഖം
നിന്റെ മേൽ ഉയർത്തി നിനക്ക് സമാധാനം നൽകുമാ
റാകട്ടെ ".
നമ്മെ അനുഗ്രഹിക്കുന്ന ഒ
രു ദൈവത്തെയാണ് നാം ഇവിടെ കാണുന്നത്. ജനത്തെ
അനുഗ്രഹിക്കുവാൻ യഹോവ
അഹരോനെ ചുമതലപ്പെടു
ത്തുന്നു. നാലു പ്രധാനപ്പെട്ട വസ്തുതകൾ ഈ അനുഗ്രഹ
ങ്ങളിൽ അടങ്ങിയിരിക്കുന്നു.
▪ദൈവത്തിന്റെ സംരക്ഷണം
▪ദൈവത്തിന്റെ പ്രകാശം
▪ ദൈവത്തിന്റെ കൃപ
▪ദൈവത്തിന്റെ സമാധാനം.
ഓരോന്നിനെക്കുറിച്ചും, ചുരുക്കമായി, വ്യത്യസ്തമായ
ഒരു കാഴ്ചപ്പാടോടെ നമുക്ക്
ചിന്തിക്കാം.
🎗ദൈവത്തിന്റെ സംരക്ഷണം
പണത്തിനോ മറ്റ് എന്തി
നുമോ തരാൻ കഴിയാത്ത സംരക്ഷണമാണ് ദൈവം നമു
ക്ക് വാഗ്ദത്തം ചെയ്തിരിക്കു
ന്നത്,എന്ന് തിരുവചനം വെളി
പ്പെടുത്തുന്നു. നമ്മുടെ ജീവിത
ത്തിൽ അന്ധകാരത്തിന്റേയും
പ്രതിസന്ധികളുടേയും നാളു
കൾ വരാൻ ഇടയുള്ളതുകൊ
ണ്ട്, എത്രയും നേരത്തെ ദൈവീക സംരക്ഷണം ഉറപ്പാ
ക്കുന്നത് നല്ലതാണ്.
ആസാഫ് ഈ ലോകത്തിലെ
സംരക്ഷണം മാത്രമല്ല, നിത്യ
തയിലെ തന്റെ സംരക്ഷണ
വും ദൈവത്തിൽ കണ്ടെത്തി
യെന്ന് എഴുപത്തിമൂന്നാം സങ്കീർത്തനത്തിൽ എഴുതിയി
രിക്കുന്നു: "എന്നിട്ടും ഞാൻ
എപ്പോഴും നിന്റെ അടുക്കൽ
ഇരിക്കുന്നു, നീ എന്നെ വലം
കൈയ്ക്ക് പിടിച്ചിരിക്കുന്നു,
നിന്റെ ആലോചനയാൽ നീ
എന്നെ നടത്തും, പിന്നത്തേതി
ൽ മഹത്വത്തിലേക്ക് എന്നെ
കൈക്കൊള്ളും"
(സങ്കീർത്തനം: 73: 23, 24)
നാം ദൈവവചനം ശ്രദ്ധയോ
ടെ വായിക്കയും പഠിക്കയും
ചെയ്യുമ്പോൾ, അത് അനേക
യാഥാർത്ഥ്യങ്ങളെ വെളിപ്പെടു
ത്തുകയും, മിഥ്യകളെ ദൂരീകരി
ക്കയും, നിത്യതയിൽ എത്തു
ന്നതുവരെ ഈ ലോകത്തിന്റെ
കെണികളിൽ നിന്നും, കെടു
തികളിൽ നിന്നും നമ്മെ സംരക്ഷിക്കയും ചെയ്യും.
ഇപ്രകാരമുള്ള ഒരു ദൈവിക
സംരക്ഷണത്തിനായി നാം ആ
ഗ്രഹിച്ചിട്ടുണ്ടോ?
🎗ദൈവത്തിന്റെ പ്രകാശം
നാം കൂരിരുട്ടിൽ ആകു
മ്പോൾ ദൈവം തന്റെ പ്രകാ
ശം നമ്മുടെ മേൽ അയക്കും.
ശൗൽ ക്രിസ്ത്യാനികളെ ഉപദ്ര
വിക്കാൻ ദമസ്ക്കോസിലേക്ക്
പോയപ്പോഴാണ് ക്രിസ്തുവി
ന്റെ വെളിച്ചം അവനെ രൂപാ
ന്തരപ്പെടുത്തിയത്. യേശു പറ
ഞ്ഞു, " ഞാൻ ലോകത്തിന്റെ
വെളിച്ചമാകുന്നു. എന്നെ അ
നുഗമിക്കുന്നവർ ഇരുളിൽ ന
ടക്കാതെ ജീവന്റെ വെളിച്ചമു
ള്ളവരാകും" - ദൈവത്തിന്റെ
വെളിച്ചമെന്നതു് അവന്റെ സാ
ന്നിദ്ധ്യത്തിന്റെ പ്രതീകം തന്നെ
യാണ്. ദൈവാനുഗ്രഹമായ
വെളിച്ചം നമ്മുടെമേൽ പതി
യുമ്പോൾ നാം മറ്റുള്ളവരെ
പ്രകാശിപ്പിക്കുന്നവരായി മാറും.കേരളത്തിലെ ഒരു
ക്രൈസ്തവ സഭ തങ്ങളുടെ
ആദർശ സൂക്തമായി തെര
ഞ്ഞെടുത്തത് " പ്രകാശനായ
പ്രകാശിത :" ( പ്രകാശിക്കുവാനായി പ്രകാശിപ്പിക്കപ്പെട്ടു ) എന്നർത്ഥം വരുന്ന ഒരു സംസ്കൃത പദമാണെന്നുള്ള
ത് ചിന്തോദ്ദീപകമത്രേ!
🎗ദൈവത്തിന്റെ കൃപ
നമ്മുടെ ദൈവം, പരിശു
ദ്ധൻ മാത്രമല്ല, കൃപാലുവു
മാണ്. എന്താണ് കൃപ ?
"ഒന്നിനുംഅർഹതയില്ലാത്ത
വർക്ക്, ഒന്നും ചെയ്യാതെ എല്ലാം നൽകുന്നതാണ് കൃപ "
നമ്മെക്കുറിച്ചുള്ള ദൈവത്തി
ന്റെ ഉദ്ദേശവും, നമുക്കു ലഭി
ക്കുന്ന ദൈവകൃപയും, ഒരേ
നാണയത്തിന്റെ രണ്ടു വശ
ങ്ങളാണ്. ദൈവോദ്ദേശം അം
ഗീകരിച്ചാൽ കൃപയും ലഭിച്ചിരി
ക്കും. അത് അംഗീകരിക്കാതി
രുന്നാൽ നാം ദൈവകൃപ വ്യർ
ത്ഥമാക്കുകയാണ് ചെയ്യുന്ന
ത്. അവന്റെ ഹിതപ്രകാരം നമുക്ക് എന്തെങ്കിലും ഏറ്റെടു
ക്കേണ്ടിവന്നാൽ അതിനുവേ
ണ്ട കൃപയും അവൻ തരും.
ഈ 240 ദിന വേദപഠന പരിപാടിയിലെ പല ചുമതല
കൾ ഏറ്റെടുത്തവർക്കെല്ലാം
ദൈവകൃപ ലഭിച്ചുകൊണ്ടിരി
ക്കുന്നു എന്നുള്ളത് പ്രകടമാ
യ വസ്തുതയാണ്. അതു കൊണ്ട് അവന്റെ നിറവിൽ
നിന്നും കൃപമേൽ കൃപ പ്രാപി
ച്ച് നമുക്ക് മുമ്പോട്ടു പോകാം.
🎗 ദൈവത്തിന്റെ സമാധാനം.
സമാധാനം ഇല്ലാത്ത ഒരു ലോകത്തിൽ ഇന്നത്തെ
തലമുറ എത്തിയിരിക്കുന്നു.
യുദ്ധത്തിലേക്ക് നയിക്കുന്ന
പരസ്പര ശത്രുതയും, അതു
മൂലം ഉളവാകുന്ന അസമാധാ
നത്തിന്റേയും കാരണം പൊ
തുവായി പറഞ്ഞാൽ മനുഷ്യന് അവന്റെ ഉള്ളിൽ
സമാധാനം ഇല്ല എന്നുള്ളതു
തന്നെ. നമ്മുടെ ഹൃദയത്തിലേ
ക്ക് സമാധാനം എത്തണമെ
ങ്കിൽ കർത്താവ് വാഗ്ദത്തം
ചെയ്ത സമാധാനം നാം
സ്വീകരിക്കണം." സമാധാനം
ഞാൻ നിങ്ങൾക്ക് തന്നേച്ചു
പോകുന്നു, എന്റെ സമാധാനം
ഞാൻ നിങ്ങൾക്ക് തരുന്നു.
ലോകം തരുന്നതുപോലെയല്ല
ഞാൻ നിങ്ങൾക്ക് തരുന്നതു്
നിങ്ങളുടെ ഹൃദയം കലങ്ങരു
ത്, ഭ്രമിക്കയും അരുത് "
വി.പൗലോസ് പറഞ്ഞു, "അവ
ൻ നമ്മുടെ സമാധാനം"
നമുക്ക് ദൈവാനുഗ്രഹമായി
ലഭിക്കുന്ന സമാധാനം നന്ദി
യോടെ സ്വീകരിച്ച് " സമാധാനം ഉണ്ടാക്കുന്നവരാ
യി " ജീവിക്കാം .
ഡോ: തോമസ് ഡേവിഡ്.
ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ
സംഖ്യാ: 6: 22-26
" യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്ത
തു്, നീ അഹരോനോടും, പുത്ര
ന്മാരോടും പറയേണ്ടത്, നിങ്ങ
ൾ യിസ്രായേൽമക്കളെ അനു
ഗ്രഹിച്ച് ചൊല്ലേണ്ടത് ,എന്തെ
ന്നാൽ, യഹോവ നിന്നെ അനു
ഗ്രഹിച്ച്, കാക്കുമാറാകട്ടെ ---
- - - - - യഹോവ തിരുമുഖം
നിന്റെ മേൽ ഉയർത്തി നിനക്ക് സമാധാനം നൽകുമാ
റാകട്ടെ ".
നമ്മെ അനുഗ്രഹിക്കുന്ന ഒ
രു ദൈവത്തെയാണ് നാം ഇവിടെ കാണുന്നത്. ജനത്തെ
അനുഗ്രഹിക്കുവാൻ യഹോവ
അഹരോനെ ചുമതലപ്പെടു
ത്തുന്നു. നാലു പ്രധാനപ്പെട്ട വസ്തുതകൾ ഈ അനുഗ്രഹ
ങ്ങളിൽ അടങ്ങിയിരിക്കുന്നു.
▪ദൈവത്തിന്റെ സംരക്ഷണം
▪ദൈവത്തിന്റെ പ്രകാശം
▪ ദൈവത്തിന്റെ കൃപ
▪ദൈവത്തിന്റെ സമാധാനം.
ഓരോന്നിനെക്കുറിച്ചും, ചുരുക്കമായി, വ്യത്യസ്തമായ
ഒരു കാഴ്ചപ്പാടോടെ നമുക്ക്
ചിന്തിക്കാം.
🎗ദൈവത്തിന്റെ സംരക്ഷണം
പണത്തിനോ മറ്റ് എന്തി
നുമോ തരാൻ കഴിയാത്ത സംരക്ഷണമാണ് ദൈവം നമു
ക്ക് വാഗ്ദത്തം ചെയ്തിരിക്കു
ന്നത്,എന്ന് തിരുവചനം വെളി
പ്പെടുത്തുന്നു. നമ്മുടെ ജീവിത
ത്തിൽ അന്ധകാരത്തിന്റേയും
പ്രതിസന്ധികളുടേയും നാളു
കൾ വരാൻ ഇടയുള്ളതുകൊ
ണ്ട്, എത്രയും നേരത്തെ ദൈവീക സംരക്ഷണം ഉറപ്പാ
ക്കുന്നത് നല്ലതാണ്.
ആസാഫ് ഈ ലോകത്തിലെ
സംരക്ഷണം മാത്രമല്ല, നിത്യ
തയിലെ തന്റെ സംരക്ഷണ
വും ദൈവത്തിൽ കണ്ടെത്തി
യെന്ന് എഴുപത്തിമൂന്നാം സങ്കീർത്തനത്തിൽ എഴുതിയി
രിക്കുന്നു: "എന്നിട്ടും ഞാൻ
എപ്പോഴും നിന്റെ അടുക്കൽ
ഇരിക്കുന്നു, നീ എന്നെ വലം
കൈയ്ക്ക് പിടിച്ചിരിക്കുന്നു,
നിന്റെ ആലോചനയാൽ നീ
എന്നെ നടത്തും, പിന്നത്തേതി
ൽ മഹത്വത്തിലേക്ക് എന്നെ
കൈക്കൊള്ളും"
(സങ്കീർത്തനം: 73: 23, 24)
നാം ദൈവവചനം ശ്രദ്ധയോ
ടെ വായിക്കയും പഠിക്കയും
ചെയ്യുമ്പോൾ, അത് അനേക
യാഥാർത്ഥ്യങ്ങളെ വെളിപ്പെടു
ത്തുകയും, മിഥ്യകളെ ദൂരീകരി
ക്കയും, നിത്യതയിൽ എത്തു
ന്നതുവരെ ഈ ലോകത്തിന്റെ
കെണികളിൽ നിന്നും, കെടു
തികളിൽ നിന്നും നമ്മെ സംരക്ഷിക്കയും ചെയ്യും.
ഇപ്രകാരമുള്ള ഒരു ദൈവിക
സംരക്ഷണത്തിനായി നാം ആ
ഗ്രഹിച്ചിട്ടുണ്ടോ?
🎗ദൈവത്തിന്റെ പ്രകാശം
നാം കൂരിരുട്ടിൽ ആകു
മ്പോൾ ദൈവം തന്റെ പ്രകാ
ശം നമ്മുടെ മേൽ അയക്കും.
ശൗൽ ക്രിസ്ത്യാനികളെ ഉപദ്ര
വിക്കാൻ ദമസ്ക്കോസിലേക്ക്
പോയപ്പോഴാണ് ക്രിസ്തുവി
ന്റെ വെളിച്ചം അവനെ രൂപാ
ന്തരപ്പെടുത്തിയത്. യേശു പറ
ഞ്ഞു, " ഞാൻ ലോകത്തിന്റെ
വെളിച്ചമാകുന്നു. എന്നെ അ
നുഗമിക്കുന്നവർ ഇരുളിൽ ന
ടക്കാതെ ജീവന്റെ വെളിച്ചമു
ള്ളവരാകും" - ദൈവത്തിന്റെ
വെളിച്ചമെന്നതു് അവന്റെ സാ
ന്നിദ്ധ്യത്തിന്റെ പ്രതീകം തന്നെ
യാണ്. ദൈവാനുഗ്രഹമായ
വെളിച്ചം നമ്മുടെമേൽ പതി
യുമ്പോൾ നാം മറ്റുള്ളവരെ
പ്രകാശിപ്പിക്കുന്നവരായി മാറും.കേരളത്തിലെ ഒരു
ക്രൈസ്തവ സഭ തങ്ങളുടെ
ആദർശ സൂക്തമായി തെര
ഞ്ഞെടുത്തത് " പ്രകാശനായ
പ്രകാശിത :" ( പ്രകാശിക്കുവാനായി പ്രകാശിപ്പിക്കപ്പെട്ടു ) എന്നർത്ഥം വരുന്ന ഒരു സംസ്കൃത പദമാണെന്നുള്ള
ത് ചിന്തോദ്ദീപകമത്രേ!
🎗ദൈവത്തിന്റെ കൃപ
നമ്മുടെ ദൈവം, പരിശു
ദ്ധൻ മാത്രമല്ല, കൃപാലുവു
മാണ്. എന്താണ് കൃപ ?
"ഒന്നിനുംഅർഹതയില്ലാത്ത
വർക്ക്, ഒന്നും ചെയ്യാതെ എല്ലാം നൽകുന്നതാണ് കൃപ "
നമ്മെക്കുറിച്ചുള്ള ദൈവത്തി
ന്റെ ഉദ്ദേശവും, നമുക്കു ലഭി
ക്കുന്ന ദൈവകൃപയും, ഒരേ
നാണയത്തിന്റെ രണ്ടു വശ
ങ്ങളാണ്. ദൈവോദ്ദേശം അം
ഗീകരിച്ചാൽ കൃപയും ലഭിച്ചിരി
ക്കും. അത് അംഗീകരിക്കാതി
രുന്നാൽ നാം ദൈവകൃപ വ്യർ
ത്ഥമാക്കുകയാണ് ചെയ്യുന്ന
ത്. അവന്റെ ഹിതപ്രകാരം നമുക്ക് എന്തെങ്കിലും ഏറ്റെടു
ക്കേണ്ടിവന്നാൽ അതിനുവേ
ണ്ട കൃപയും അവൻ തരും.
ഈ 240 ദിന വേദപഠന പരിപാടിയിലെ പല ചുമതല
കൾ ഏറ്റെടുത്തവർക്കെല്ലാം
ദൈവകൃപ ലഭിച്ചുകൊണ്ടിരി
ക്കുന്നു എന്നുള്ളത് പ്രകടമാ
യ വസ്തുതയാണ്. അതു കൊണ്ട് അവന്റെ നിറവിൽ
നിന്നും കൃപമേൽ കൃപ പ്രാപി
ച്ച് നമുക്ക് മുമ്പോട്ടു പോകാം.
🎗 ദൈവത്തിന്റെ സമാധാനം.
സമാധാനം ഇല്ലാത്ത ഒരു ലോകത്തിൽ ഇന്നത്തെ
തലമുറ എത്തിയിരിക്കുന്നു.
യുദ്ധത്തിലേക്ക് നയിക്കുന്ന
പരസ്പര ശത്രുതയും, അതു
മൂലം ഉളവാകുന്ന അസമാധാ
നത്തിന്റേയും കാരണം പൊ
തുവായി പറഞ്ഞാൽ മനുഷ്യന് അവന്റെ ഉള്ളിൽ
സമാധാനം ഇല്ല എന്നുള്ളതു
തന്നെ. നമ്മുടെ ഹൃദയത്തിലേ
ക്ക് സമാധാനം എത്തണമെ
ങ്കിൽ കർത്താവ് വാഗ്ദത്തം
ചെയ്ത സമാധാനം നാം
സ്വീകരിക്കണം." സമാധാനം
ഞാൻ നിങ്ങൾക്ക് തന്നേച്ചു
പോകുന്നു, എന്റെ സമാധാനം
ഞാൻ നിങ്ങൾക്ക് തരുന്നു.
ലോകം തരുന്നതുപോലെയല്ല
ഞാൻ നിങ്ങൾക്ക് തരുന്നതു്
നിങ്ങളുടെ ഹൃദയം കലങ്ങരു
ത്, ഭ്രമിക്കയും അരുത് "
വി.പൗലോസ് പറഞ്ഞു, "അവ
ൻ നമ്മുടെ സമാധാനം"
നമുക്ക് ദൈവാനുഗ്രഹമായി
ലഭിക്കുന്ന സമാധാനം നന്ദി
യോടെ സ്വീകരിച്ച് " സമാധാനം ഉണ്ടാക്കുന്നവരാ
യി " ജീവിക്കാം .
ഡോ: തോമസ് ഡേവിഡ്.
Comments
Post a Comment