ലേവ്യi 15-19 സ്നേഹിക്കുവാൻ പഠിക്കാം
സ്നേഹിക്കുവാൻ പഠിക്കാം _ (ലേവ്യi 15-19)
ആദ്യമായി എണ്ണാൻ പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് നാം നിറമുള്ള മുത്തുകൾ ചേർന്ന പഠനോപാധികൾ നൽകാറില്ലേ? അവർ അത് ഉപയോഗിച്ച് കുറയ്ക്കുവാനും കൂട്ടുവാനും അങ്ങനെ സംഖ്യാശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങൾ മനസ്സിലാക്കുന്നു. അതു പോലെ ദൈവം യിസ്രായേൽ ജനത്തിന് പാപം ,അനുതാപം, പ്രായശ്ചിത്തം,നിരപ്പ് തുടങ്ങിയ ആശയങ്ങൾ ഉൾകൊള്ളു വാൻ ചില പഠ നോപാധികൾ നിയമിച്ചിരിക്കുന്നു.
⚡പ്രായശ്ചിത്ത ദിവസം
(Yom Kippur )
യഹൂദന്മാർ തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് അനുതപിക്കുന്ന Yom Kippur എന്നറിയപ്പെടുന്ന പ്രായശ്ചിത്ത ദിനത്തിന്റെ ആചരണത്തിന് രണ്ട് ആട്ടുകൊറ്റന്മാർ ഉൾപ്പെടുന്നു. അനുസരണക്കേടിലേക്ക് തങ്ങളെ നയിച്ച മറുതലിച്ച ഹൃദയങ്ങളെ ഓർത്ത് അനുതപിക്കുവാനും ഒരു പുതുക്കത്തിലേക്ക് നയിക്കപ്പെട്ടു വാനുമുള്ള അഭ്യസനമാണ് ഈ ആചാരങ്ങളിലൂടെ സാദ്ധ്യമാകുന്നതു്.
🐏അറുക്കപ്പെട്ട കുഞ്ഞാട് (ലേവ്യ 16-19)
പ്രായശ്ചിത്തം
സൗഹൃദത്തിന്റേയും കരുണയുടേയും കരങ്ങൾ വീണ്ടും മനുഷ്യനിലേക്ക് നീട്ടപ്പെടുന്നതിന് ആവശ്യമായ ദൈവോപാധിയാണ് പ്രായശ്ചിത്തം.
കുഞ്ഞാടിന്റെ രക്തം കൃപാസന (നിയമ പേടകത്തിന്റെ സ്വർണ്ണ. മൂടി)ത്തിന്മേൽ 7 പ്രാവശ്യം തളിക്കപ്പെടണം. ദൈവത്തിന്റെ കല്പനകൾ അടങ്ങിയ രണ്ട് കൽപലകകളാണു നിയമ പേടകത്തിനള്ളിൽ... നിയമപ്രകാരം മരണശിക്ഷ വിധിക്കപ്പെട്ടവരാണ് നമ്മൾ ഒരോരുത്തരും.
മറുവിലയായി മറ്റൊരു ജീവനെ സ്വീകരിച്ച് യിസ്രായേലിനോട് / നമ്മോട് ക്ഷമിക്കുന്ന ദൈവത്തിന്റെ കരുണയാണ് കപാസനത്തിനു മേൽ തളിക്കപ്പെട്ട നിഷ്കളങ്ക രക്തം സൂചിപ്പിക്കുന്നത്. പാപത്തിന്റെ ശിക്ഷ നിഷ്കളങ്ക രക്തം 'ഏറ്റെടുത്തു.
യേശുവാണ് നമ്മുടെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തം. നമ്മുടെ മരണശിക്ഷ അവിടുത്തെ മേൽ ആയി. യേശു പാപം അറിയാത്തവൻ ആകയാൽ അഹരോനെ പോലെ സ്വന്ത പാപങ്ങൾക്ക് പ്രായശ്ചിത്തം ആവശ്യമില്ല. അതു കൊണ്ടു നമുക്കു വേണ്ടി അവൻ മരിച്ചു.... പാപരഹിതൻ പാപികൾക്ക് പാപപരിഹാരമായി .
നീതിന്യായവും നിറവേറി:. പകരം നാം് കരുണയും നിരപ്പും പ്രാപിച്ചു.( 1 യോഹ2:2, റോമ 5:9-11)
🐏ബലിയാടു്
(ലേ വ 16:21-21)
:പ്രായശ്ചിത്തം
പാപം, കുറ്റബോധം, ലജ്ജ ഇതെല്ലാം എന്നെന്നേക്കമായി അകറ്റുവാൻ....
നിഷ്കളങ്കരക്തം കളങ്കിതർക്ക് കരുണയും പാപക്ഷമയും നേടി തന്നു. മഹാപുരോഹിതൻ ബലിയാടിന്റെ തലയിൽ കൈവച്ച് തന്റെ ശരീരഭാരം മൃഗത്തിനു മേൽ ചാരി ജനത്തിന്റെ പാപങ്ങൾ ഏറ്റുപറയുമ്പോൾ, അത് മുഴുവൻ പാപഭാരവും മൃഗത്തിനു മേൽ ചുമത്തുന്നതിന്റെ സൂചനയാകുന്നു. പിന്നീട് അതേ മൃഗത്തെ ദൂരെ മരുഭുമിയിൽ അയക്കുമ്പോൾ ജനത്തിന്റെ മനസ്സിൽ നിന്ന് തങ്ങളുടെ പാപഭാരവും അകലുന്നു:
നമ്മുടെ പാപങ്ങൾ അവന്റെ മേൽ ആയി. നമ്മുടെ പാപങ്ങൾക്കവേണ്ടി അവിടന്ന് കുരിശിൽ മരിച്ചപ്പോൾ ആ മരണത്തിലുടെ നമ്മുടെ പാപത്തിന്റെ കണക്കുകളെല്ലാം നമ്മിൽ നിന്ന് അകറ്റിയിരിക്കുന്നു. ദൈവത്തിന് അത് വീണ്ടും കണ്ടുപിടിക്കാനോ ഓർമ്മയിൽ വയ്ക്ക വാനോ പോലും കഴിയില്ല, . (കൊലൊ 2:14, സങ്കീ103:12, യശ44:22)
മേൽ തൊട്ട് കീഴ് വരെ കീറിയ ദേവാലയത്തിലെ തിരശ്ശീലയും ക്രിസ്തുവിന്റെ പ്രായശ്ചിത്തത്തിന്റെ പൂർണ്ണതക്ക് തെളിവു നൽകുന്നു. പിതാവായ ദൈവത്തിന്റെ കരവലയത്തിലേക്ക് മടങ്ങുവാനുള്ള വഴി നമുക്കു് തുറന്നിരിക്കുന്നു.
ദൈവവും മനഷ്യനുമായുള്ള അനുരജ്ഞനം പൂർത്തിയായി.
ഇനിമേൽ നമ്മുടെ ജീവിതങ്ങളുടെ ദൈവങ്ങളായി സ്വയം മാറേണ്ടതില്ല.
.ലേവ്യ 18...⚡വിഷയാസക്തികൾക്ക് കീഴ്പ്പെടേണ്ടതില്ല.
ലേവ്യ 19:1-7
⚡സ്വന്തം കൈകളുടെ പ്രവർത്തികളെ ആരാധിക്കരുത്. ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക.
ലേവ്യ 19: 23-25
⚡എല്ലാറ്റിൻമേലും അധികാരം ഉറപ്പിച്ച് സ്വാർത്ഥത അത് എന്റേതെന്ന് ഉറക്കെ പ്രഖ്യാപിക്കുവാൻ ആഗ്രഹിക്കും.എന്നാൽ ദൈവം നമുക്കു വെളിപ്പെടുത്തി തരുന്നു .... സകലവും നമുക്കുള്ളതെല്ലാം അവിടുത്തേതാണ്. എല്ലാം നമുക്ക് ആസ്വദിക്കാൻ കഴിയുന്നത് നാം, അദ്ധ്വാനിച്ച് നേടിയതുകൊണ്ടല്ല ... പിന്നെയോ അവിടുന്ന് അനുഗ്രഹിച്ചു തന്നതു കൊണ്ടാണ്.
നമുക്ക് സ്നേഹത്തിന്റെ ആത്മാവിനെ പകർന്ന സ്നേഹവാ നായ ദൈവത്തിന്റെ വകയാണ്, നാം. സ്വയം ദൈവങ്ങളായി ജീവിക്കുന്ന ഭാരത്തിൽ നിന്നും നമ്മെ വിടുവിച്ച്, നമ്മുടെ ഹൃദയങ്ങൾക്ക് ഒരു ശബത്ത് അനുഭവം ആസ്വദിപ്പാൻ തക്കവണ്ണം നമ്മുടെ ഹൃദയങ്ങളിൽ വാണ് ,ദൈവത്തേയും മറ്റുള്ളവരേയും സ്നേഹിക്കുവാൻ പഠിപ്പിക്കുവാനാണ് നമ്മെ അവൻ വീണ്ടെടുത്തതു്.
ഹാലേലുയ്യാ ! പാപം, കുറ്റബോധം, ലജ്ജാഭാരം സകലവും കാൽവരി നമ്മിൽ നിന്നും അകറ്റിയിരിക്കുന്നു. വാസ്തവ മായും എന്നിലെ ഭാരങ്ങളെല്ലാം കാൽവരി എന്നോട് അകറ്റിയിരിക്കുന്നു. അടിമ നുകം തകർന്നു. നാം സ്വാതന്ത്ര്യം പ്രാപിച്ചു.ശിക്ഷയുടെ ഭയത്തിൽ നിന്നും വിടു വിച്ച് ഓരോ നിമിഷവും ആ സ്നേഹം ആസ്വദിച്ച് ദൈവത്തോടൊപ്പം ജീവിക്കുവാൻ ഉള്ള കൃപ പകർന്നിരിക്കുന്നു. നാഥാ... നിന്റെ ഹൃദയതാളത്തിനൊപ്പം നൃത്തം വയ്ക്കുവാൻ എന്നെ അഭ്യസിപ്പിച്ചാലും! യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ .
Alice D
Translated by Dr.Geetha Abraham

Comments
Post a Comment