ദൈവം എന്റെ പ്രാണ സ്നേഹിതനോ?

🙂ദൈവം എന്റെ  പ്രാണ  സ്നേഹിതനോ?⚡

പുറപ്പാടിൽ പലപ്പോഴും നാം കാണുന്ന മോശയും ദൈവവുമായുള്ള സംഭാഷണങ്ങൾ വളരെ ഹൃദ്യമായി തോന്നാറുണ്ട്. തന്നോട്ട് ഇടപെടുന്ന ദൈവത്തിന്റെ മുഖം ഒന്നു കാണണം എന്നുള്ള മോശയുടെ ആഗ്രഹവും അതിന് ദൈവം നൽകുന്ന മറുപടിയും ഏറെ ഹൃദ്യമാണ്.അപകടകരമായ ഒരു കാര്യത്തിനായി വാശി പിടിക്കുന്ന കുഞ്ഞി നോട് ഇടപെടുന്നതു പോലെ, വാൽത്സല്യത്തോടെ, സ്നേഹത്തോടെ മോശയുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന ഒരു ദൈവത്തെയാണ് നാം കാണുന്നത്.പുറ: 33:18-23   .
താൻ കടന്നു പോകുമ്പോൾ പാറയുടെ വിള്ളലിൽ മോശയെനിർത്തി തന്റെ കൈ കൊണ്ട് മോശയുടെ മുഖം മറച്ച് പിൻഭാഗം കാണാൻ അനുവദിക്കുന്ന ദൈവത്തിന്റെ പിതൃവാൽത്സല്യത്തിന്റെ ചിത്രം എത്ര മനോഹരമാണ്!!
തന്റെ പ്രിയ സ്നേഹിതന്റെ ആഗ്രഹത്തെ ദൈവം മാനിക്കുന്നത് പുതിയ നിയമത്തിൽ മറു രൂപമലയിൽ നമുക്ക് കാണാം. മത്താ17:1-8          .
🌈 ഇന്ന് കൃപായുഗത്തിൽ ജീവിക്കുന്ന നാം വാസ്തവത്തിൽ എത്ര ഭാഗ്യവാന്മാരാണ് !!
👍🏽തന്റെ പ്രിയ മക്കളാകുവാൻ യേശു നമ്മെ ഓരോരുത്തരേയും ക്ഷണിച്ചു കൊണ്ടേയിരിക്കുന്നു.
🤔 നിരന്തരം അവിടുത്തെ മുഖം കാണുവാൻ .... ഹൃദ്യമായി അവനമായി സംസർഗ്ഗം ചെയ്യുവാൻ .... ഈ അവകാശം നാം അറിയുന്നുവോ? കൈവശമാക്കുന്നുവോ?
✅ ഈ വേദപഠനം യേശുവിന്റെ പ്രിയ സ്നേഹിതരായി വളരുവാൻ നമ്മെ ഓരോരുത്തരേയും സഹായിക്കുന്നതാകട്ടെ.
       ഡോ.ഗീത ഏബ്രഹാം

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -