ക്രമത്തിന്റെ കർത്താവ് * സംഖ്യാ പുസ്തകം 1-4
ക്രമത്തിന്റെ കർത്താവ് *
സംഖ്യാ പുസ്തകം 1-4
ഈ അധ്യായങ്ങൾ വായിക്കുമ്പോൾ, നമ്മുടെ കർത്താവ് എല്ലാം എത്ര വളരെ ചിട്ടയായ രീതിയിൽ ആസൂത്രണം ചെയ്തിരിക്കുന്നു എന്നു നാം ആശ്ചര്യപ്പെട്ടു പോകും .
ഇസ്രായേൽ പാളയത്തിലെ ഒത്ത മധ്യത്തിൽ സമാഗമന കൂടാരം കേന്ദ്രസ്ഥാനം വഹിച്ചു, മറ്റ് എല്ലാം ഇതിനു ചുറ്റുമായി സ്ഥാപിക്കപ്പെട്ടു
യിസ്രായേല്യരുടെ പന്ത്രണ്ട് ഗോത്രങ്ങൾ, സമാഗമന കൂടാരത്തിന്റെ നാലുഭാഗത്തും, വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, അവരുടെ കൂടാരങ്ങൾ അടിക്കണമെന്നു ദൈവം നിർദ്ദേശിച്ചു ....
ഓരോ വശത്തും മൂന്ന് ഗോത്രങ്ങൾ വീതം ഉണ്ടായിരുന്നു.
⬅കിഴക്ക് ഭാഗത്ത്
യഹൂദ, യിസ്സാഖാർ , സെബൂലൂൻ ഗോത്രങ്ങൾ.
⬇തെക്ക് വശത്ത്
രൂബേൻ, ശിമെയോൻ , ഗാദ് .
➡പടിഞ്ഞാറ് ഭാഗത്ത് എഫ്രയീമിന്റെയും മനശ്ശെയുടെയും ബെന്യാമിന്റെയും പാളയങ്ങളുണ്ടായിരുന്നു,
⬆വടക്കുഭാഗത്ത് ദാൻ , ആശേർ, നഫ്താലിയും പാളയമടിക്കണമായിരുന്നു
തിരുനിവാസത്തിനു ചുറ്റും ലേവ്യർക്ക് ഒരു പ്രത്യേക സ്ഥലം അനുവദിച്ചു.
ലേവി പുത്രന്മാരായ ഗെർഷോം, കൊഹത്ത്, മെരാരി എന്നിവർ കുടുംബം കുടുംബമായി യഥാക്രമം പടിഞ്ഞാറ്, തെക്ക്, വടക്ക് ഭാഗങ്ങളിലായിരുന്നു.
സമാഗമന കൂടാരത്തിന്റെ കിഴക്കുഭാഗത്ത് മോശെയും അഹരോനും മക്കളും തമ്പടിച്ചു.
പാളയം പുറപ്പെട്ടപ്പോൾ എല്ലാവരും ഒരേ ക്രമത്തിലാണ് പോയത് ...
1⃣ യഹൂദ, ഇസാഖാർ, സെബൂലൂൻ എന്നീ ഗോത്രങ്ങളായിരുന്നു ആദ്യം പുറപ്പെടേണ്ടത്.
2⃣ ഇതിനുശേഷം രൂബേൻ, ശിമയോൻ, ഗാദ് എന്നിവർ.
ഇതിനെ തുടർന്ന് സമാഗമന കൂടാരം. അതിനു പിന്നാലെ
ലേവ്യരുടെ പാളയം.
3⃣എഫ്രയീം, മനശ്ശെ, ബെന്യാമിൻ എന്നിവരായിരുന്നു മൂന്നാമത്തെ ക്യാമ്പ്.
4⃣ അവരെ പിന്തുടർന്ന് അവസാന പാളയം,
ദാൻ, ആശേർ, നഫ്താലി.
എല്ലാ സജ്ജീകരണങ്ങളും വളരെ കൃത്യമായും ചിട്ടയായും ക്രമീകരിച്ചിരിക്കുന്നു
.
ബിലെയാം പുറത്തേക്ക് നോക്കി ഇസ്രായേൽ ഗോത്രങ്ങൾ പാളയമിറങ്ങിയിരിക്കുന്നത് കണ്ട് ആശ്ചര്യപ്പെട്ടു.
* യാക്കോബേ, നിന്റെ കൂടാരങ്ങൾ, യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!
സംഖ്യാപുസ്തകം 24:5
നമ്മുടെ കർത്താവായ യേശു ഈ ഭൂമിയിലായിരുന്നപ്പോൾ പോലും ക്രമത്തിൽ കാര്യങ്ങൾ ചെയ്തുവെന്നത് ശ്രദ്ധേയമാണ്.
ലൂക്കോസ് 9.14 ൽ ഒരു ഉദാഹരണം കാണാം.
അയ്യായിരം പേർക്ക് ഭക്ഷണം നൽകിയപ്പോൾ ജനക്കൂട്ടത്തെ അമ്പതോളം വീതം വരുന്ന കൂട്ടമായി ഇരുത്താൻ അവിടുന്ന് ശിഷ്യന്മാർക്ക് നിർദ്ദേശം നൽകി ... (ലൂക്കോസ് 9.14)
തന്റെ മക്കളായ നമ്മിൽ നിന്നും കർത്താവ് ഇതുതന്നെ പ്രതീക്ഷിക്കുന്നു.
നമുക്ക് ക്രമമായും ചിട്ടയായും കാര്യങ്ങൾ ചെയ്യാം.
* അത് പുറത്തു ജോലിയിലായാലും വീട്ടിലായാലും .. അല്ലാ ദൈവത്തിന്റെ ശുശ്രൂഷയിൽ ആയാലും എല്ലാം ചിട്ടയായും ശരിയായ രീതിയിലും ചെയ്യാം , അങ്ങനെ മറ്റുള്ളവരുടെ ബഹുമാനം നേടുകയും നമ്മുടെ മാസ്റ്റർ പ്ലാനറായ കർത്താവിന് ബഹുമാനം നൽകുകയും ചെയ്യാം.
മഞ്ജുള പ്രേംരാജ്
ചെന്നൈ

Comments
Post a Comment