യാഗ വഴിപാടുകൾ - ചെയ്യേണ്ടതും ചെയ്യരുതാത്തതും

യാഗ വഴിപാടുകൾ  - ചെയ്യേണ്ടതും ചെയ്യരുതാത്തതും

 ലേവ്യ  .2
 ദൈവത്തിനുള്ള വഴിപാടുകളെക്കുറിച്ചും അതിന്റെ ആത്മീയ  അർത്ഥങ്ങളെ  കുറിച്ചും  യിസ്രായേല്യർക്ക്
വ്യക്തമായ നിർദ്ദേശങ്ങൾ നൽകപ്പെട്ടു

 ചെയ്യേണ്ടവ
നിന്റെ ഭോജനയാഗത്തിനു ഒക്കെയും ഉപ്പു ചേർക്കണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പു ചേർക്കേണം.
ലേവ്യപുസ്തകം 2:13

" ഉപ്പ് " ഇവിടെ എന്താണ് അർത്ഥമാക്കുന്നത്?

ആളുകളോട് അവരുടെ ധാന്യ വഴിപാടുകളിൽ ഉപ്പ് ചേർക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇനിപ്പറയുന്ന വാക്യങ്ങളിൽ കാണുന്നതുപോലെ " ഉപ്പ് " എന്നതിന് ആത്മീയ അർത്ഥമുണ്ട്.

യിരെമ്യാവു  .23:29 - “എന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്.

 Mark 9:49 എല്ലാവരേയും തീകൊണ്ട് ഉപ്പിടും.
മർക്കൊസ് 9:49

ആദ്യ വാക്യത്തിൽ, കർത്താവിന്റെ വചനം  തീയോട് ഉപമിക്കുന്നതായി നാം കാണുന്നു, അതിനാൽ രണ്ടാമത്തെ വാക്യത്തിൽ എല്ലാവരും ദൈവവചനം (തീ) കൊണ്ട്  ഉപ്പിട്ടതായി  നാം മനസിലാക്കുന്നു.

ലേവ്യ 2: 13 ൽ ഉപ്പിന്റെ ആത്മീയ അർത്ഥം ദൈവവചനമായി പ്രയോഗിക്കുമ്പോൾ ഉടമ്പടിയുടെ ഉപ്പ്,  ഉടമ്പടിയുടെ ദൈവത്തിന്റെ  വചനത്തെ  സൂചിപ്പിക്കുന്നു. *.

 അങ്ങനെ യഹോവ തന്റെ ജനം  യാഗപീഠത്തിങ്കൽ,  തന്റെ വചനത്തിനു അല്ലെങ്കിൽ  നിയമത്തിനു  അനുസരിച്ച് ജീവിക്കുന്ന  ഒരു ജീവിതം, അവരുടെ വഴിപാടുകൾക്കൊപ്പം സമർപ്പിക്കുമെന്ന്  പ്രതീക്ഷിച്ചു.

 ചെയ്തു  കൂടാത്തവ :

ലേവ്യ . 2:11 * പുളിപ്പുള്ളതും യാതൊരു വക  തേനും  * സമർപ്പിക്കരുത് എന്നു കർത്താവ് ജനങ്ങളോട് ആവശ്യപ്പെട്ടു.
 1 കൊരിന്ത്യർ 5:8 -ഇവിടെ പുളിപ്പിന്റെ ആത്മീയ അർത്ഥം  തിന്മ,  ദുഷ്ടത  എന്നിങ്ങനെ നൽകിയിരിക്കുന്നു.

അങ്ങനെ,  തിന്മയും ദുഷ്ടതയും ഇല്ലാത്ത ജീവിതം തനിക്കു  വഴിപാടായി  അർപ്പിക്കണമെന്ന് കർത്താവ് തന്റെ ജനത്തിൽ നിന്നു പ്രതീക്ഷിച്ചതായി നാം കാണുന്നു.

 പുളിപ്പ് - ക്ഷയം,  അഴിമതി എന്നിവയെ പ്രതിനിധീകരിക്കുന്നു, എന്നാൽ  ഉപ്പ്,  പുളിപ്പിന് വിരുദ്ധമാണ്, കൂടാതെ  പരിശുദ്ധി,  സംരക്ഷണം,    യോഗ്യത എന്നിവയെ പ്രതിനിധീകരിക്കുന്നു.

ദഹനയാഗത്തിൽ നിന്ന് തേൻ ഒഴിവാക്കുവാൻ  കർത്താവ് ജനങ്ങളോട് ആവശ്യപ്പെട്ടു, കാരണം അത് അവരുടെ അധ്വാനത്തിന്റെ ഫലമല്ല , മറിച്ചു അത് തേനീച്ചയുടെ അധ്വാനത്തിന്റെ ഫലമായിരുന്നു.

 ഇതിൽ നിന്ന് നമ്മൾ എന്താണ് പഠിക്കുന്നത് ?

നമ്മുടെ വഴിപാടുകൾ അവന്റെ വചനപ്രകാരം ജീവിച്ച ജീവിതത്തോടൊപ്പമുള്ള യാഗങ്ങളായിരിക്കണം, അല്ലാതെ തിന്മയും  ദുഷ്ടവുമായ ജീവിതമല്ല

E. Christadoss

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -