സംഖ്യാപുസ്തകം 8:23-26
സംഖ്യാപുസ്തകം 8:23-26
സമാഗമന കൂടാരത്തിൽ 25 വർഷത്തെ സേവനം
യഹോവ മോശെയോടു പറഞ്ഞു "......... ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്നു എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവരായിരിക്കേണം."✒
സംഖ്യാപുസ്തകം 3:12 *
ഏൽപ്പിക്കപ്പെട്ട ജോലികൾ
പുരോഹിതന്മാർ മാത്രം -അഹരോനും അവന്റെ മക്കൾക്കും മാത്രമേ സമാഗമന കൂടാരത്തിനുള്ളിൽ പ്രവേശിച്ചു വഴിപാടുകൾ അർപ്പിക്കുവാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ യാഗത്തിന് ആവശ്യമായ വിറകു കൊണ്ടുവരുന്നതിനും കൂടാരത്തിലെ തിരശീലകൾ പരിപാലിക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും ഉപകരണങ്ങൾ വൃത്തിയാക്കുന്നതിനും ജനങ്ങൾ വഴിപാട് കൊണ്ടുവരുമ്പോൾ അവരെ നിയന്ത്രിക്കുന്നതിനും മറ്റും മറ്റ് ലേവ്യരുടെ സഹായം ആവശ്യമായിരുന്നു.
തിരഞ്ഞെടുപ്പിന്റെ പ്രായം
30 മുതൽ 50 വരെ ആയിരുന്നു സമാഗമന കൂടാരത്തിൽ സേവനം ചെയ്യുന്നതിനുള്ള പ്രായ പരിധി. (സംഖ്യാ 4:3, 23, 30)
എന്നാൽ സംഖ്യാ. 8:24 അനുസരിച്ചു 25 വയസ്സ് മുതൽ സമാഗമന കൂടാരത്തിൽ സേവനം ചെയ്യുവാൻ ആരംഭികമായിരുന്നു എന്നു കാണുന്നു.
💦ചില rabbinical അഭിപ്രായം, ഈ 5 വർഷം പരിശീലനത്തിന്റെ കാലമായിരുന്നു എന്നാണ്.
🎈25 വയസ്സ് മുതൽ 25 വർഷത്തെ നിരന്തര സേവനം ആണ് ഒരാളുടെ കഴിവും പ്രതിബദ്ധതയും ദൈവത്തിനു സമർപ്പിക്കുവാൻ പറ്റിയ ഏറ്റവും നല്ല സമയം. ഉത്തമനായിരിക്കുക , ഉത്തമമായത് കൊടുക്കുക
വിരമിക്കൽ പ്രായം
യഹോവ മോശെയോടു ഇക്കാര്യത്തിൽ പറഞ്ഞത് പ്രത്യേകമായിട്ടു ശ്രദ്ധിക്കേണ്ടണ്ടതാണ് :...... അമ്പതു വയസ്സുമുതലോ അവർ വേലചെയ്യുന്ന സേവയിൽനിന്നു ഒഴിയേണം; പിന്നെ സേവിക്കേണ്ടാ;✒
സംഖ്യാപുസ്തകം 8:25
വിരമിക്കലിനു ശേഷം എന്ത്
വേദപുസ്തകം പറയുന്നു : ലേവ്യർ വിരമിച്ചതിനു ശേഷം "സമാഗമന കൂടാരത്തിലെ കാര്യങ്ങൾ നോക്കുന്നതിനു തങ്ങളുടെ സഹോദരന്മാരെ സഹായിക്കണം (പരിശീലിപ്പിക്കണം , ഉപദേശിക്കണം )✒സംഖ്യാപുസ്തകം 8:26.
ഈ വചനത്തിൽ നിന്നു, തങ്ങളുടെ ചുമതലകൾ( സുവിശേഷീകരണം ) നിർവഹിക്കുന്നതിൽ പരിശീലകനും പരിശ്രമിയും തമ്മിൽ ഊഷ്മളമായ ഒരു ബന്ധം നിലനിർത്തുന്ന ഉപദേശക തത്വം ഉരുത്തിരിയുന്നു.
സാദൃശ്യവാക്യങ്ങൾ 16:31 പറയുന്നു : " നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.
"
ഈ പ്രായത്തിൽ (വിശ്രമ ജീവിത സമയം ) " ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ;"
സദൃശവാക്യങ്ങൾ 16:24
എന്റെ ചിന്തധാരകൾ :
🎈നമ്മുടെ ജീവിതത്തിന്റെ നല്ല കാലത്തു ദൈവത്തിന്റെ വേലയിൽ വിശ്വസ്തരും തീഷ്ണതയും ഉള്ളവരായിരിക്കുക.
🎈ദൈവത്തിന്റെ പ്രകാരങ്ങളിൽ, തോട്ടത്തിൽ, ജോലി ചെയ്യുന്നതിന്, ചെറുപ്പക്കാർക്ക് അവസരം കൊടുക്കുക.
🎈ദൈവം നമ്മെ സ്വർഗീയ ഭവനത്തിൽ തന്നോട് കൂടെ വസിക്കുന്നതിനു വിളിക്കും വരെ, അവന്റെ വേല ചെയ്യുക
🎈ദൈവത്തെ സേവിക്കുന്നതിൽ നിന്നു ഒരിക്കലും വിരമിക്കപെടുന്നില്ല
Glory to God🙏
✍🏽 Mark Boje ArP🌄

Comments
Post a Comment