ലേവ്യ 11:1-22 ആഹാരകാര്യങ്ങളിൽ നിബന്ധനകൾ

ലേവ്യ 11:1-22
ആഹാരകാര്യങ്ങളിൽ നിബന്ധനകൾ

ആരോഗ്യപരമായ കാരണങ്ങളാലാണ് ഇസ്രായേൽ ജനത്തിന് ആഹാരകാര്യങ്ങളിൽ അതിസൂക്ഷ്മമായ ഈ നിബന്ധനകൾ നൽകിയിരിക്കുന്നത്. ദൈവീക ഭരണ വ്യവസ്ഥയാണ് ഇസ്രായേല്യരുടെ ഇടയിൽ നിലവിലിരുന്നത് എന്ന കാര്യം മറന്നു കളയരുത്.

അവരെ ഭരിക്കുന്ന ദൈവം വിശുദ്ധൻ ആകയാൽ വിശുദ്ധിയുടെ പ്രമാണം  അവരുടെ ജീവിതത്തിൽ എല്ലാ മേഖലകളിലും നിറഞ്ഞു നിൽക്കേണ്ടത് ആവശ്യമായിരുന്നു. അവരുടെ ആഹാരസാധനങ്ങളി ലും ശാരീരിക ശുദ്ധിയിലും ഈ പ്രമാണം സാധകം ആയിരുന്നു. ശുദ്ധവും അശുദ്ധവും തമ്മിലും നിർമ്മലവും മലിനവും തമ്മിലും വേർതിരിച്ച് പൊതുജനത്തെ മനസ്സിലാക്കി കൊടുക്കുക എന്നത് പുരോഹിതന്മാരുടെ ചുമതലകളിൽ ഒന്നായിരുന്നു.

എന്നാൽ നാം ഉൾപ്പെട്ടു നിൽക്കുന്ന സമൂഹങ്ങളിൽ പുരോഹിതർ ആ  ശുശ്രൂഷ വേണ്ടവിധം നിർവഹിക്കുന്നുണ്ടോ?

മതപരമായ അനുഷ്ഠാനങ്ങൾ എന്നതിനേക്കാൾ ഈ നിയമങ്ങൾ ഇസ്രായേൽ ജനത്തിന്റെ ആരോഗ്യ നിലയെ കാത്തു സൂക്ഷിക്കുന്നത് ആയിരുന്നു.തങ്ങളുടെ ശരീരത്തിന് ഹാനികരമായ വസ്തുക്കൾ തിന്നുന്നതിൽ നിന്ന് ഈ നിയമങ്ങൾ അവരെ തടഞ്ഞു. രോഗങ്ങൾക്ക് വേണ്ട ശിശ്രൂഷ ലഭിക്കാനും പകർച്ചവ്യാധികൾ പടർന്നു പിടിക്കാതിരിക്കാനും  ഈ നിയമങ്ങൾ അവർക്ക് സഹായകമായിത്തീർന്നു. മാത്രമല്ല ചുറ്റുമുള്ള ജാതികളോടു ഇടകലരാതെ തങ്ങളെ കാത്തുസൂക്ഷിക്കാനും അവർക്ക് കഴിഞ്ഞു.

ഈ നിയമങ്ങൾ എല്ലാകാലത്തും എല്ലായിടത്തുമുള്ള ജനത്തിൻറെ ജീവിത രീതിയെ നിയന്ത്രിക്കുന്ന പ്രമാണങ്ങളായി കണക്കാക്കേണ്ട കാര്യമില്ല, പ്രത്യേകിച്ചും പുതിയ നിയമ വിശ്വാസികളോടുള്ള ബന്ധത്തിൽ.(റോമ, 14:4: 1കോരി.10:25-31; 1തിമോ.4:4).

ദൈവനാമ മഹത്വത്തിന് വേണ്ടി

വി വി സാമുവൽ

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -