പുറപ്പാടു പുസ്തകത്തിലെ 40 കൾ

 പുറപ്പാടു  പുസ്തകത്തിലെ  40 കൾ

പ്രിയപ്പെട്ടവരേ , നമ്പർ 40 ഒരു മാജിക് നമ്പറോ ഭാഗ്യ നമ്പറോ അല്ല. പുറപ്പാടിന്റെ പുസ്തകവും പുറപ്പാട് പുസ്തകത്തിൽ  രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും  പഠിക്കുമ്പോൾ ഈ നമ്പർ ശ്രദ്ധിക്കുന്നത് രസകരമാണ്:

1) മോശയ്ക്ക്  40  വയസ്സുള്ളപ്പോൾ, അവൻ തന്റെ സഹോദരന്മാരെ കാണാൻ പുറപ്പെട്ടു (പുറ 2:11 =പ്രവൃ. 7: 23 )

2) 40 വയസ്സിൽ മോശെ ഫറവോനിൽനിന്നു മിദ്യാനിലേക്കു ഓടിപ്പോയി  പോയി (പുറ 2:15 = പ്രവൃ. 7:29)

3) 40  വർഷം  കഴിഞ്ഞു കത്തുന്ന മുൾപടർപ്പിൽ വച്ച് മോശെ കർത്താവിനെ കണ്ടുമുട്ടി (പുറ 3: 2-6 =  പ്രവൃത്തികൾ 7: 30 )

4) യിസ്രായേല്യർ 40  വർഷം മന്നയെ ഭക്ഷിച്ചു (പുറ 16:35 = യോശുവ  5:12)

5) ആദ്യത്തെ രണ്ട് ശിലാഫലകങ്ങൾ സ്വീകരിക്കുന്നതിന് 40  പകലും 40 രാത്രിയും മോശെ സീനായി പർവതത്തിൽ,  ദൈവത്തോട്  കൂടെ  ആയിരുന്നു (പുറ 24:18 = * ആവ. 9: 11 *)

6) ഭക്ഷണവും വെള്ളവുമില്ലാതെ 40  പകലും 40 രാത്രിയും മോശെ ജനങ്ങളുടെ പാപങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു @ സ്വർണ്ണ കാളക്കുട്ടിയുടെ    സംഭവം  (പുറ 32: 7-14 = * ആവ. 9: 18,25-29 * )

7) വീണ്ടും മോശെ കർത്താവിനോടൊപ്പം 40  പകലും 40 രാത്രിയും ഉണ്ടായിരുന്നു, രണ്ടാമത്തെ ശിലാഫലകങ്ങൾ ലഭിച്ചു (പുറ 34:28 = ആവ. 10:10)

8) ദൈവം യിസ്രായേല്യരെ,  മിസ്രയിമിൽ  നിന്നും ചെങ്കടലിൽ കൂടെയും  മരുഭൂമിയിൽ കൂടെയും  40 വർഷം  നയിച്ചു (പുറ. 16:35 = * പ്രവൃ. 7: 36 *)

9) 40 വർഷത്തിനുശേഷം ഇസ്രാ യേല്യർ കനാനിലെത്തി (പുറ 16:35)

10) 40  വർഷം മരുഭൂമിയിൽ അലഞ്ഞു നടന്ന അവരുടെ വസ്ത്രങ്ങൾ കീറുകയോ കാലുകൾ നീര് വയ്ക്കുകയോ  ചെരുപ്പ്  തേഞ്ഞു  പോവുകയോ ചെയ്തില്ല (പുറ 16:35 = * ആവ. 8: 4; 29: 5 *)

11) 40 വർഷത്തിനുശേഷം യിസ്രായേല്യർ തങ്ങളുടെ ആദ്യത്തെ പെസഹ കനാനിൽ ആഘോഷിച്ചു (പുറ 16:35 = യോശുവ  5: 10 )

12) 40 വർഷത്തെ  ഇസ്രായേലിന്റെ അലഞ്ഞുതിരിയലിനുശേഷം മന്നയുടെ വിതരണം നിലച്ചു (പുറ 16:35 = യോശുവ 5: 12 *)

പുറപ്പാടിന്റെ പുസ്തകത്തിൽ 40 അധ്യായങ്ങളുണ്ട് ☺

 🎈അലഞ്ഞുതിരിഞ്ഞ   👣ഈ  40 വർഷക്കാലം  കർത്താവ് വിശ്വസ്തനായിരുന്നു. പകൽ മേഘസ്തംഭത്തിൽ☁  അവർക്കു  വഴി കാണിക്കാനായി, രാത്രി അഗ്നി സ്തംഭത്തിൽ🔥 വെളിച്ചമായും  അവരുടെ മുൻപാകെ പോയി.  അവർക്ക് മന്നയും🍞 കുടിക്കാൻ ശുദ്ധജലവും💦 നൽകി.
💞കർത്താവ്:
》 നല്ല ഇടയൻ
》 ജീവന്റെ അപ്പം
》 ജീവ വെള്ളം

അതെ,  അവൻ ഇന്നലെയും ഇന്നും എന്നേക്കും ഒരുപോലെ വിശ്വസ്തനാണ്.✝

Glory to God 🙏
✍🏽 Mark Boje, ArP🌄

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -