തിരുനിവാസത്തിന്റെ വാതിൽ കൃപാസനവും സംസാരിക്കുവാനുള്ള സ്ഥലവും ആയിത്തീരുന്നു .... പുറപ്പാടു 25: 21-22

തിരുനിവാസത്തിന്റെ വാതിൽ  കൃപാസനവും  സംസാരിക്കുവാനുള്ള സ്ഥലവും  ആയിത്തീരുന്നു .... പുറപ്പാടു 25: 21-22.

  💫ദൈവം തന്റെ ജനത്തിന്റെ ഇടയിൽ വസിക്കാൻ ഒരുങ്ങുകയും കൂടാരം പണിയുന്നതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു. അവന്റെ  വാസസ്ഥലം വിശുദ്ധമായിരിക്കണം. ജനങ്ങളെ വിശുദ്ധരാക്കേണ്ടതുണ്ട്. പിറുപിറുക്കുന്ന ജനക്കൂട്ടത്തിന് തന്റെ തിരുനിവാസത്തിലെത്താൻ ഒരു വഴി നിർദ്ദേശിക്കേണ്ടതുണ്ടായിരുന്നു. അവരുടെ എല്ലാ ബലഹീനതകളും പരാജയങ്ങളും ഉണ്ടായിരുന്നിട്ടും, അവരുടെ ഇടയിൽ വസിക്കാൻ യഹോവയായ  ദൈവം ആഗ്രഹിച്ചു. അവൻ അവരുടെ ഇടയിൽ കൂടാരം  അടിക്കുവാൻ ആഗ്രഹിച്ചു. മരുഭൂമിയിൽ അവർ കൂടാരങ്ങളിൽ താമസിച്ചിരുന്നതിനാൽ, ഈ രാജകൊട്ടാരം അവരോടൊപ്പം നീങ്ങാൻ പാകത്തിൽ  ഒരു കൂടാരമായി പണിയുവാൻ  കൽപിക്കപ്പെട്ടു.

  💫പുറപ്പാട് 19: 8, പുറപ്പാടു 25: 3 എന്നിവയിൽ ദൈവമായ കർത്താവ് കൽപിച്ചതെല്ലാം അവർ ചെയ്യുമെന്ന് ഇസ്രായേല്യർ രണ്ടു തവണ പറഞ്ഞു. അവർ കൽപ്പനകൾ പാലിച്ചില്ലെന്ന് നമുക്കറിയാം. ദൈവം തന്റെ നിലവാരം വളരെ ഉയർന്നതാക്കുകയും ഒരു വിശുദ്ധ ജീവിതം നയിക്കാനും വിശുദ്ധരായി ജീവിക്കാനുമുള്ള ഉയർന്ന  നിയമങ്ങൾ അവർക്ക് നൽകുകയും ചെയ്തു

 💫 ക്രമസമാധാന പാലനത്തിനും അവരുടെ ധാർമ്മികവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങൾ നിലനിർത്തുന്നതിനും  സമുദായത്തെ സംരക്ഷിക്കുന്നതിനുമായി,  പ്രധാന പത്ത് കൽപ്പനകൾ കൂടാതെ,   600 ഓളം ഉപനിയമങ്ങളും  നൽകപ്പെട്ടു , ചിലത് 21-24 അധ്യായങ്ങളിൽ കാണാം .

 💫ദൈവത്തിന്റെ  സഹായമില്ലാതെ അവർക്ക് ന്യായപ്രമാണം മുഴുവനും പാലിക്കാൻ കഴിയില്ലെന്ന് കാണിക്കാനാണ് നിയമങ്ങൾ  നൽകപെട്ടത് . ന്യായപ്രമാണം നല്ലതും വിശുദ്ധവും പരിപൂർണ്ണവുമായതെങ്കിലും , അവരെ  രക്ഷിക്കാനോ അവർ പാപത്തിൽ  വീഴുന്നതിൽ  നിന്ന്  തടയുവാനോ  സാധിച്ചില്ല.  പുറപ്പാട് 20: 1-17.

 💫ദൈവകല്പനകൾ പ്രമാണിക്കാൻ അവർക്കാവില്ലെന്ന് ദൈവം തന്റെ കരുണയിൽ അറിഞ്ഞിരുന്നു, അതിനാൽ മഹാപുരോഹിതൻ അവർക്കുവേണ്ടി തന്റെ  രക്തയാഗത്തിലൂടെ അവരുടെ പാപപരിഹാരത്തിന് അവസരം ഒരുക്കി.

 💫കൂടാരവും അതിലെ  ഉപകരണങ്ങളും ഉണ്ടാക്കുന്നതിനുള്ള  മാതൃക  മോശെക്കു  നൽകപ്പെട്ടു  പുറപ്പാട് 25: 9.  പാപ പരിഹാരത്തിനും പരിരക്ഷയ്‌കുമായി മൃഗത്തിന്റെ  രക്തം തളിക്കപ്പെടുന്ന  സാക്ഷ്യപെട്ടകവും  കൃപാസനവും  ആയിരുന്നു ആദ്യം  നല്കപ്പെട്ട ഉപകരണങ്ങൾ .

💫 നമ്മുടെ കർത്താവും രക്ഷകനുമായ യേശു കരുണയുടെ ഇരിപ്പിടത്തിന്റെ ചിത്രമാണ്; പാപരഹിതമായ, കറയറ്റ  അവന്റെ ദൈവിക സ്വഭാവവത്താൽ,  മാനുഷ  രൂപമെടുത്തു , തന്റെ ക്രൂശു  മരണത്താൽ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തമായി.

 💫 വെളിപാട്‌ 11: 19-ൽ പെട്ടകം സ്വർഗ്ഗീയ ദേവാലയത്തിലേക്ക്‌ എടുക്കപെട്ടതായി  നാം കാണുന്നു. സമാഗമന കൂടാരത്തിലെ സാക്ഷ്യപെട്ടകം പിന്തുടരുക, അത് നമ്മുടെ പെട്ടകമായ യേശുവിനെ ചൂണ്ടിക്കാണിക്കും, അവൻ പഴയ നിയമ  വേദഭാഗങ്ങളിൽ  മറഞ്ഞിരിക്കുകയും പുതിയ നിയമ  തിരുവെഴുത്തുകളിൽ കൂടി  വെളിപ്പെടുകയും ചെയ്തു.

  💫 ദൈവം ഇസ്രായേൽ ജനത്തെ തനിക്കായി തന്നെ ഒരു പ്രത്യേക ജനതയായി തിരഞ്ഞെടുത്തു, എല്ലാവരിലും  ഉപരിയായി, അവൻ തന്നെ അവരുടെ രാജാവായിരിക്കും. ഈ ലോകത്തിൽ അവന്റെ വചനത്തിന്റെ പെട്ടകം വഹിക്കുന്ന രാജകീയ പുരോഹിത വർഗമാണ്  നാം. നാം  രാജകീയ പുരോഹിതന്മാരും വിശുദ്ധ ജനവുമാണ്, 1 പത്രോസ് 2: 9. അതുകൊണ്ടാണ് മറ്റുള്ളവർക്ക് വായിക്കപ്പെടുവാനും  ദൈവത്തെ അറിയാനുമുള്ള  ജീവനുള്ള ലേഖനങ്ങളായിരിക്കാൻ  വേണ്ടി  നാം വചനം വായിക്കേണ്ടത്, 2 കൊരിന്ത്യർ 3: 2-3.

  💫  സാക്ഷ്യ പെട്ടകത്തിന്റെ മുകളിൽ കെരൂബുകൾക്കിടയിൽ മറഞ്ഞു  നിന്ന്  ദൈവം മോശെയോട് സംസാരിക്കും. കെരൂബുകൾക്കിടയിലാണ്  ബലിയർപ്പിക്കപ്പെട്ട മൃഗങ്ങളുടെ രക്തം തളിക്കുന്ന സ്ഥലം ; പെട്ടകത്തിന്റെ അകത്തു  ദൈവം നൽകുന്ന സാക്ഷ്യം വയ്ക്കണം പുറപ്പാട് 25: 21-22.

 💫  പെട്ടകത്തിനുള്ളിലെ 10 കൽപ്പനകൾക്കും (സാക്ഷ്യം ) കരുണാസനത്തിലെ  രക്തത്തിനും മദ്ധ്യേ  നിന്നു    ദൈവം മോശെയോടു  സംസാരിച്ചു.

   💫ദൈവത്തിന്റെ  പൈതലേ , രക്തത്തിനും വചനത്തിനുമിടയിൽ നിന്നു  സംസാരിച്ച ദൈവം, യേശുവിന്റെ രക്തത്തിനും ദൈവവചനത്തിനും ഇടയിൽ നിന്നു ഇപ്പോഴും നമ്മോടു  സംസാരിക്കുന്നത്  അതേ ദൈവം തന്നെയാണെന്ന് ഓർക്കുക. യേശുവിന്റെ രക്തം  സംസാരിക്കുന്നുവെന്ന് എബ്രായ 12:24 ദൈവവചനത്തിൽ നാം വായിക്കുന്നു. പഴയ നിയമത്തിലെ മഹാപുരോഹിതന് പ്രതിവർഷം മൃഗങ്ങളുടെ രക്തത്താൽ മാത്രമേ പാപത്തെ മറയ്ക്കാൻ കഴിയുമായിരുന്നുള്ളൂ, എന്നാൽ നമ്മുടെ മഹാപുരോഹിതനായ യേശു തന്റെ രക്തത്താൽ പാപത്തെ എന്നെന്നേക്കുമായി നീക്കം ചെയ്തു, എബ്രായർ 9: 11-14, 10: 11-14.

  💫  നാം രക്തത്താൽ കഴുകപ്പെടുകയും വചനത്തിൽ മുഴുകുകയും ചെയ്യുന്നുണ്ടോ? എങ്കിൽ,  അപ്പോൾ ദൈവം തന്നെ നമ്മുടെ ആത്മാവിനെ  പരിശുദ്ധാത്മാവിലൂടെ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യും

 💫 നാം **രക്തത്തിലൂടെയും നമ്മുടെ സാക്ഷ്യത്തിന്റെ വചനത്തിലൂടെയും പിശാചിനെ മറികടക്കുന്നു ... വെളിപ്പാടു 12: 11 ... ആമേൻ.

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11