2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

2 ശമുവേൽ: 23 -24
            1 രാജാക്കന്മാർ: 1

    ആഴമായ ധ്യാനത്തിനുള്ള
        💫    ലളിത ചിന്തകൾ.

2 ശമുവേൽ: 23: 16

   " ----- അവനോ അതു കുടി
പ്പാൻ മനസ്സില്ലാതെ യഹോവ
യ്ക്ക് നിവേദിച്ച് ഒഴിച്ചു "

            ശത്രുക്കളായ ഫെലിസ്ത്യരുടെ വൻ സൈനി
കനിരകളെ ഭേദിച്ച്, ദാവീദി
ന്റെ മൂന്നു പടയാളികൾ അതി
ശയിപ്പിക്കുന്ന സാഹസികത
യിലൂടെ, ബേത്ലഹേമിലെ കിണറ്റിൽ നിന്നും ദാവീദിനു
കുടിക്കുവാൻ വെള്ളം കൊണ്ടുവന്നു. എന്നാൽ അതിനേക്കാൾ അതിശയിപ്പി
ക്കുന്ന വിധത്തിൽ, ദാവീദ് അത് കുടിക്കാതെ നിലത്ത്
ഒഴിച്ചു കളഞ്ഞു.
        ⚡     ദാവീദിന്റെ തലയ്ക്ക്
സുഖമില്ലാത്തതു കൊണ്ടല്ല,
അപ്രകാരം ചെയ്തത്. പിന്നെയോ, തങ്ങളുടെ ജീവൻ
പണയപ്പെടുത്തി തനിയ്ക്കു വേണ്ടി അവർ കൊണ്ടുവന്ന
വെള്ളം " അവരുടെ രക്തമായി " കരുതി വളരെ
വിനയത്തോടും നന്ദിയോടും
താഴെ ഒഴിച്ചു കളയുകയാണ്
ചെയ്തത്. " രക്തത്തിൽ ജീവൻ ഉണ്ട്" എന്നുള്ള തിരുവ
ചനസത്യം ദാവീദിന് അറിയാമായിരുന്നതുകൊണ്ടും അവരുടെ രക്തം, ദാവീദിനല്ല -
ദൈവത്തിനു തന്നെയാഗമാ
യി അർപ്പിക്കപ്പെടണമെന്ന്
നിശ്ചയമുണ്ടായിരുന്നതുകൊ
ണ്ടുമാണ് ആ വെള്ളം കുടിക്കാതെ ദൈവത്തിന്
നിവേദിതമായി ഒഴിച്ചു കളഞ്ഞത്.
        ⚡    "ബേത്ലഹേം കിണറ്റിലെ വെളളമായി "
നിങ്ങളുടെ മുൻപിൽ ഉള്ളത്
എന്താണ്? ധനം, ആരോഗ്യം,
സ്ഥാനമാനങ്ങൾ, ഉദ്യോഗം,
സൗഹൃദം, ചില ആത്മീക അനുഗ്രഹങ്ങൾ, എന്നിവയോ?
നിങ്ങളുടെ ആത്മാവിനെ അപകടത്തിലാക്കുംവണ്ണം,
നിങ്ങളുടെ സ്വാർത്ഥ താല്പര്യ
ങ്ങൾ സംരക്ഷിക്കുവാനായി
ഇവയെല്ലാം സ്വന്തമെന്ന്
എപ്പോഴെങ്കിലും ചിന്തിച്ചിട്ടു
ണ്ടോ? ഉണ്ടെങ്കിൽ ഇവയൊ
ന്നും തന്നെ "ദൈവത്തിന്നു
വേണ്ടി നിവേദിച്ച് ഒഴിക്കുവാ
ൻ " സാധ്യമല്ല. നിങ്ങളുടെ
സ്വയസംതൃപ്തിയ്ക്കായി
നിങ്ങൾ ഏറ്റവും അധികം
കാംഷിക്കുന്നവ ഒന്നുംതന്നെ
ദൈവത്തിനായി മാറ്റിവെയ്
ക്കുവാനും കഴികയില്ല.
എന്നാൽ ദൈവത്തിൽ നിന്നും
നിങ്ങൾക്ക് ലഭിച്ച ഒരു ദാനം
നിങ്ങളുടെ സംതൃപ്തിക്കു
വേണ്ടി മാത്രം ഉപയോഗിക്കു
മ്പോൾ അത് നിങ്ങളെത്ത
ന്നെ ദുഷിപ്പിക്കുന്നതിന് സമ
മാണ്‌. നിങ്ങളുടെ സാമന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യ
മായി തോന്നിയാലും അങ്ങനെയുള്ള ദാനങ്ങൾ
ദൈവസന്നിധിയിൽ ഒഴിക്ക
പ്പെടേണ്ടവയാണ്.
           ⚡   എപ്പോഴെങ്കിലും
നിങ്ങൾ അർഹിക്കാത്ത,
വിസ്മയകരമായ ഒരു അനുഗ്രഹം ലഭിച്ചാൽ അത്
ഒട്ടും താമസിയാതെ തന്നെ
ദൈവസന്നിധിയിൽ സമർ
പ്പിക്കണം.എന്നാൽ അത്ഭുത
കരമായി അതേ അനുഗ്രഹ
ത്തിന്റെ ഒരിക്കലും വറ്റാത്ത
മറ്റൊരു ജീവനീരുറവ നിങ്ങളിൽ നിന്ന് അനേകരി
ലേക്ക് ഒഴുക്കപ്പെടും. ഇതാ
ണ് ദൈവത്തിന്റെ പ്രവർത്ത
ന രീതി.
         ⚡   ദൈവം നിങ്ങൾക്കു
ദാനമായിത്തന്ന ചില അനു
ഗ്രഹങ്ങൾ പൂഴ്ത്തിവെച്ചതു
കൊണ്ടാണ്, ഇപ്പോൾ നിങ്ങൾ
തിക്തവും ശോകമയവുമായ
ഒരവസ്ഥയിൽ കൂടെ കടന്നു
പോകുന്നത്. അത് നിങ്ങൾ
പങ്കിട്ടിരുന്നുവെങ്കിൽ, ലോക
ത്തിലേക്കും സന്തുഷ്ടനായ
വ്യക്തിയായി തീരുമായിരുന്നു.
       💫     ഈ അസാധാരണ
സംഭവത്തിലൂടെ ദാവീദ്
നമ്മെ അസാധാരണമായ ഒരു പാഠം പഠിപ്പിക്കുന്നു.
നമുക്ക് ഏറ്റം അഭിലഷണീമാ യതെല്ലാം ദൈവസന്നിധിയി
ൽ സമർപ്പിക്കുമ്പോൾ, ദൈവം അതിനെ നമുക്കു മാത്രമല്ല, മറ്റുള്ളവർക്കും ഒരു
അനുഗ്രഹത്തിന് മുഖാന്തിമായി മാറ്റും.


ഡോ: തോമസ് ഡേവിഡ്.🎯

Comments

Popular posts from this blog

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11