ഈ ചിന്തകൾ അല്പം ദീർഘമായി പോയി, എങ്കിലും വായിക്കുന്നത് അനുഗ്രഹമാണ്. പുറപ്പാട് 17: 8-16
ഈ ചിന്തകൾ അല്പം ദീർഘമായി പോയി, എങ്കിലും വായിക്കുന്നത് അനുഗ്രഹമാണ്.
പുറപ്പാട് 17: 8-16
🙏 പ്രതിസന്ധി.. വീണ്ടും പ്രതിസന്ധിയോ..നിങ്ങളുടെ പ്രാർത്ഥന ശക്തിപ്പെടുത്തുക.🙏
പുറപ്പാട് 17:8 രെഫീദീമിൽവെച്ചു അമാലേക്ക് വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.
യാതൊരു മുന്നറിയിപ്പും കൂടാതെ, ഒരു പ്രകോപനവും ഇല്ലാതെ പെട്ടെന്ന് അമാലേക്യർ വരുന്നു.അവർക്ക് എന്താണ് സംഭവിക്കുന്നത് എന്നു പോലും ഇസ്രായേല്യർ തിരിച്ചറിയുന്നില്ല.
⛵ പലപ്പോഴും നമ്മുടെ ജീവിതത്തിലും ഇങ്ങനെ സംഭവിക്കാം. നമ്മുടെ ജീവിതക്കപ്പൽ ഓളങ്ങൾ ഒന്നും ഇല്ലാതെ ശാന്തമായി ഓടിക്കൊണ്ടിരിക്കുമ്പോൾ ഒരു മുന്നറിയിപ്പും കൂടാതെ കാറ്റും കോളും വരുന്നു.
വലിയ ഒരു പ്രതിസന്ധിയുടെ ചുഴിയിൽ അകപ്പെടുന്നു. ഒരുപക്ഷേ നാം സ്നേഹിക്കുന്ന ഒരാൾ രോഗബാധിതനായി മരിക്കുന്നു,നിനച്ചിരിക്കാതെ ജോലി നഷ്ടപ്പെടുന്നു, മാരകമായ രോഗം പിടിപെട്ടു എന്ന് ഡോക്ടർ പറയുന്നു,നമ്മുടെയോ നമ്മുടെ കുഞ്ഞുങ്ങളുടെയോ കുടുംബജീവിതം ശിഥിലമാകുന്നു, പെട്ടെന്ന് ബിസിനസ് പൊളിയുന്നു അങ്ങനെ അങ്ങനെ പലതും.
ശരിയാണ്, അല്ലേ? യാതൊരു മുന്നറിയിപ്പും കൂടാതെ, 'അമാലേക്യരെ പോലെ വലുപ്പവും ശക്തിയും' ഉള്ള വലിയ ദുരന്തത്തിലേക്ക് നമ്മുടെ ജീവിതം നയിക്കപ്പെടുന്നു. അതിൻറെ ആഘാതത്തിൽ നാം ഞെട്ടലോടും ഭയത്തോടും കഴിയുന്നു . നാം അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിലേക്ക് നോക്കി നാം പറയുന്നു: "അയ്യോ ഈ ഭൂമിയിൽ ഞാൻ ഇതിനെ എങ്ങനെ ഒറ്റയ്ക്ക് നേരിടും?” ഈ പ്രതിസന്ധിയിൽ നിന്ന് പുറത്തു കടക്കാൻ ഞാൻ ജോൺ വെസ്ലിയെയോ ഹഡ്‌സൺ ടെയ്‌ലറിനെയോ പോലുള്ള പ്രാർത്ഥനാ വീരൻ ഒന്നുമല്ലല്ലോ. . ഞാൻ അശക്തനാണ്, ദുർബലനാണ് തീരുമാനം എടുക്കാൻ കഴിയുന്നില്ല എന്ത് ചെയ്യണം എന്ന് അറിയില്ല.???🤦♀
👉പുറപ്പാട് 17-ൽ നിനച്ചിരിക്കാതെ ഇസ്രായേൽ ജനതയെ ആക്രമിക്കാൻ വന്ന അമാലേക്യർ എന്ന പ്രശ്‌നത്തെ മോശ എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ചുള്ള അതിശയകരമായ ഒരു ഭാഗമാണിത്.അങ്ങനെയുള്ള പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന നമുക്കും ഇത് പ്രോത്സാഹനമാണ്.
ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ എങ്ങനെ പ്രാർഥനാപൂർവ്വം നേരിടാമെന്നതിനെക്കുറിച്ച്, മോശെ ഈ സാഹചര്യം കൈകാര്യം ചെയ്ത രീതി നമുക്ക് ഒരു നല്ല മാതൃകയാണ്.
. ഈ ഭാഗത്തിൽ നിന്ന് മൂന്ന് പ്രധാന കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
1. നമ്മുടെ കാഴ്ചപ്പാട്.
മോശ തൻറെ പ്രതിസന്ധിയെ വിലയിരുത്തുന്നു. നാമും ദൈവകൃപയോടെ പ്രതിസന്ധികളെ നേരിടാൻ തയ്യാറെടുക്കണം.
അടുത്ത വാക്യം ശ്രദ്ധിക്കൂ.
പുറപ്പാട് 17:9 അപ്പോൾ മോശെ യോശുവയോടു: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാൻ നാളെ കുന്നിൻ മുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചും കൊണ്ടു നില്ക്കും എന്നു പറഞ്ഞു.
യഹോവ മോശയുടെ പറയുന്നത്, നീ ഇങ്ങനെ ഇരുന്നാൽ പറ്റില്ല, നീ ചില കാര്യങ്ങൾ ചെയ്യണം.
അമാലേക്യർ അവിടെയുണ്ട്, ആക്രമിക്കാൻ അവർ സജ്ജരാണ്. അതിനാൽ വിവേകത്തോടെ അവരെ, നേരിടാൻ പ്രതിരോധിക്കാൻ നീ ഒരു സൈന്യത്തെ സജ്ജമാക്കുക . മോശെ ഉടനെ യോശുവയെ വിളിച്ച്സ്ഥിതിഗതികൾ പഠിച്ച് വിശദീകരിക്കാൻ ആവശ്യപ്പെടുന്നു.
നിങ്ങളുടെ സാമ്പത്തികസ്ഥിതി കുഴപ്പത്തിലാണോ? ഉടനെ വിവേകത്തോടെ പരിഹാരം കണ്ടെത്താൻ പദ്ധതി ഉണ്ടാക്കണം.
നിങ്ങളോ, നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളോ രോഗിയാണോ? നിങ്ങൾ ഒരു ഡോക്ടറെ കാണേണ്ടതുണ്ട്.
ആത്മീയതയുടെ അടയാളമായി പ്രായോഗികമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുന്നത് ബൈബിൾ അംഗീകരിക്കുന്നില്ല.
എന്നാൽ,ജീവിതത്തിൽ നാം പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ, പ്രായോഗിക ആസൂത്രണം മാത്രം പോരാ…ശക്തവും ഗൗരവവുമായ പ്രാർത്ഥനയുടെ പിന്തുണ നൽകേണ്ടതുണ്ട്.
യോശുവ ഒരു നല്ല ഒരു പടയാളി ആണെന്നും തനിക്കറിയാവുന്നത് പ്രാർത്ഥന ആണെന്നും മോശ തിരിച്ചറിഞ്ഞു. യോശുവയുടെ നേതൃത്വത്തിൽ യുദ്ധം ആരംഭിക്കുമ്പോൾ മോശ പ്രാർത്ഥിക്കാൻ പോകുന്നു.
എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്: മോശെ പ്രാർത്ഥനയ്ക്കായി യുദ്ധമുന്നണിയിലേക്ക് അല്ല പോയത്, കുറച്ച് ദൂരം പിന്നോട്ട് മാറി പ്രാർത്ഥിക്കാൻ ഒരു കുന്നിൻ മുകളിലേക്ക് പോകുന്നു.
ഇവിടെയാണ് കാഴ്ചപ്പാടിലേക്ക് കാര്യങ്ങൾ വരുന്നത്. കാരണം, നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരത്തിനായി പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 'അൽപ്പം പിന്നോട്ട്'പോകാൻ നാം തയ്യാറായിരിക്കണം,
പ്രതിസന്ധിയെ പറ്റി ശരിയായ വീക്ഷണം നേടുന്നതിന് അതിൽനിന്നും അൽപ്പം അകലം പാലിക്കാൻ ശ്രമിക്കുക. ജീവിതത്തിലെ ഒരു പ്രത്യേക പ്രതിസന്ധിക്ക് പരിഹാരത്തിനായി പ്രാർത്ഥിക്കുവാൻ തയ്യാറെടുക്കുമ്പോൾ, പ്രശ്‌നത്തിന് മുകളിൽ നിൽക്കാനുള്ള കഴിവാണ് അതിൻറെ രഹസ്യം.അതിനാൽ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി കാണാൻ കഴിയും.
2. പ്രാർത്ഥനയ്ക്ക് പിന്നിലെ ശക്തി
11-ാം വാക്യം: “മോശെ കൈ ഉയർത്തിപ്പിടിച്ചപ്പോഴെല്ലാം ഇസ്രായേൽ വിജയിച്ചു; കൈ താഴ്ത്തുമ്പോഴെല്ലാം അമാലേക് ജയിച്ചു.
പ്രാർത്ഥനയിൽ യഥാർത്ഥ ശക്തിയുണ്ട്: ഇത് ഒരു കെട്ട്കഥയല്ല, വിശ്വസിക്കാൻ കഴിയാത്ത കാര്യമല്ല, യാദൃശ്ചികമായി സംഭവിക്കുന്നതല്ല. ഇത് വിധി അല്ല, ഭാഗ്യം അല്ല. നാം പ്രാർത്ഥിക്കുമ്പോൾ കാര്യങ്ങൾ സംഭവിക്കുന്നു: ആളുകൾ സുഖം പ്രാപിക്കുന്നു, സാഹചര്യങ്ങളിൽ മാറ്റം വരുത്തുന്നു, സഭകൾ വളരുന്നു, ആത്മീയ പോരാട്ടങ്ങളിൽ വിജയിക്കുന്നു.
എന്നാൽ നാം പ്രാർത്ഥനയിൽ പിന്നോട്ട് പോകുമ്പോൾ അത് ദൈവത്തിന് പ്രവർത്തിക്കാനുള്ള അവസരം തടസ്സപ്പെടുത്തുന്നു.
പക്ഷേ, ഞാൻ തുടക്കത്തിൽ പറഞ്ഞതുപോലെ, ഈ കഥയുടെ ഭംഗി അത് മോശയെ ഒരു പ്രാർത്ഥനാ യോദ്ധാവായിട്ടല്ല, നമ്മളെപ്പോലെ, ദുർബലനും സാധാരണക്കാരുമായ ഒരു മനുഷ്യനായി കാണിക്കുന്നു എന്നതാണ്. മോശെ പ്രാർത്ഥനയിൽ തളർന്നു - അവന്റെ കൈകൾ കുഴഞ്ഞുവീണു., പക്ഷേ ദൈവം അത് കൈകാര്യം ചെയ്തു.ദൈവം അവന് രണ്ടു പ്രാർത്ഥന സഹകാരികളെ നൽകി.രണ്ട് കൂട്ടാളികൾ - അഹരോനും ഹൂരും-അവർ മോശയെ പ്രാർത്ഥനയിൽ സഹായിക്കാൻ തയ്യാറായി.
പുറപ്പാട്
17:12 എന്നാൽ മോശെയുടെ കൈ ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ലു എടുത്തുവെച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുത്തൻ ഇപ്പുറത്തും ഒരുത്തൻ അപ്പുറത്തും നിന്നു അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉറെച്ചുനിന്നു.
👍ഒന്നാമതായി, നിങ്ങളുടെ ഭാരം ദൈവത്തിലേക്ക് കൊണ്ടുവന്നാൽ, അവൻ നിങ്ങളുടെ ഭാരം ലഘൂകരിക്കുകയും നിങ്ങൾക്ക് മുന്നോട്ടു പോകുവാനുള്ള ശക്തി നൽകുകയും ചെയ്യും. യേശു നമ്മെ ഓരോരുത്തരെയും വളരെയധികം സ്നേഹിക്കുന്നു, നാം സഹായത്തിനായി പ്രാർത്ഥനയിൽ അവനിലേക്ക് തിരിയാൻ അവൻ ആഗ്രഹിക്കുന്നു, അവൻ ഒരിക്കലും നമ്മെ നിരാശപ്പെടുത്തില്ല.
👍രണ്ടാമതായി, ഇന്ന് നിങ്ങൾ വഹിക്കുന്ന ആശങ്കകളും വേവലാതികളും, നിങ്ങളുടെ സഭയിൽ, കൂട്ടായ്മയിൽ കൊണ്ടുവരിക. അവിടെ നിങ്ങളോട് ചേർന്ന് നിൽക്കാൻ,ഭാരം വഹിക്കാൻ സഹായിക്കുന്ന അഹരോനും ഹൂരും ഉണ്ടായിരിക്കാം. നിങ്ങളുടെ പ്രശ്‌നങ്ങൾ നിങ്ങൾ പരസ്പരം പങ്കുവെക്കുകയാണെങ്കിൽ, നിങ്ങളെ സ്നേഹിക്കുകയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മറ്റ് ആളുകളിൽ നിന്നും പിന്തുണയും ശക്തിയും നിങ്ങൾ കണ്ടെത്തും.
ഒരുപക്ഷേ നാമെല്ലാവരും നമ്മുടെ പ്രാർത്ഥനയിൽ ദുർബലരായിരിക്കാം - എന്നാൽ ദൈവം ഇപ്പോഴും നമ്മെ സ്നേഹിക്കുന്നു. കൂട്ടായ പ്രാർത്ഥന പ്രത്യേക ശക്തിയുള്ളതാണ് .നാം ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവം നമ്മെ ആദരിക്കും.അവൻ നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കും.
പ്രാർത്ഥന യാഥാർഥ്യമാണ്. പ്രാർത്ഥന ശക്തിയാണ്. പ്രാർത്ഥനയിൽ അത്ഭുതങ്ങൾ സംഭവിക്കുന്നു..ദൈവം പ്രവർത്തിക്കുന്നു.
3. സ്തോത്രം, നന്ദി
17:13,14 യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാളിന്റെ വായ്ത്തലയാൽ തോല്പിച്ചു.
യഹോവ മോശെയോടു: നീ ഇതു ഓർമ്മെക്കായിട്ടു ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക; ഞാൻ അമാലേക്കിന്റെ ഓർമ്മ ആകാശത്തിന്റെ കീഴിൽനിന്നു അശേഷം മായിച്ചുകളയും എന്നു കല്പിച്ചു. അതൊരു താൽക്കാലിക വിജയം അല്ലായിരുന്നു . അമലേക്കിനെ പൂർണമായി നശിപ്പിച്ചു.
ദൈവം നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുമ്പോൾ, അവൻ ചെയ്ത നന്മകളെ നാം ഓർക്കേണ്ടതുണ്ട്. നമ്മുടെ ജീവിത അനുഭവങ്ങൾ ,ദൈവം ചെയ്ത നന്മകൾ പങ്കു വയ്ക്കേണ്ടത് ഉണ്ട്. അത് മറ്റുള്ളവർക്കും അനുഗ്രഹവും പ്രോത്സാഹനവും നന്മയ്ക്ക് കാരണംആകാം .നിങ്ങളുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുമ്പോൾ പരസ്പരം പങ്കിടുക.അത് ദൈവത്തെ ഒരുമിച്ച് മഹത്വപ്പെടുത്താൻ ,സ്തുതിക്കാൻ നമ്മെ സഹായിക്കും. പ്രാർത്ഥനയ്ക്ക് ലഭിച്ച മറുപടിക്ക് ഒരേയൊരു ഉചിതമായ പ്രതികരണം ഇതാണ്: 15-ാം വാക്യം: “മോശെ ഒരു ബലിപീഠം പണിതു,“ കർത്താവ് എന്റെ കൊടി ”എന്ന് അതിനെ വിളിച്ചു. ഉത്തരം ലഭിച്ച പ്രാർത്ഥന സ്തുതിക്കും സ്തോത്രത്തിനും ദൈവരാജ്യം മഹത്വത്തിനും കാരണമാകും.
പ്രതി സന്ധികളെ നേരിടുമ്പോൾ നിഷ്ക്രിയരായി ഇരിപ്പാൻ അല്ല അതിനെ ശരിയായി വിശകലനം ചെയ്ത് മനസ്സിലാക്കി ദൈവ ശക്തിയിൽ ആശ്രയിച്ച് പ്രാർത്ഥനയിൽ നമ്മെ സഹായിക്കാൻ മനസ്സുള്ള കൂട്ടാളികളെ കണ്ടെത്തി അവരോടു ചേർന്നു പ്രാർത്ഥനയിൽ അവയെ നേരിടുവാൻ നമുക്ക് കഴിയണം. മാത്രവുമല്ല ദൈവം നമുക്ക് വിജയം തരുമ്പോൾ ദൈവനാമ മഹത്വത്തിനായി അത് മറ്റുള്ളവരോട് പങ്കിടുകയും ഒരുമിച്ച് സ്തോത്രം ചെയ്യുകയും വേണം. അങ്ങനെ അന്യോന്യം കൈ ത്താങ്ങുന്ന,പ്രോത്സാഹിപ്പിക്കുന്ന നല്ല വിശ്വാസികളായി നമുക്ക് യാത്ര തുടരാം.
ഇന്ന് ദൈവം നമുക്ക് നൽകുന്ന വാഗ്ദാനം ഇതാണ്: നിങ്ങളുടെ പ്രതിസന്ധി, നിങ്ങളുടെ കഷ്ടപ്പാടുകളുടെ ആഴം എത്ര വലുത് ആണെങ്കിലും, അത് നിങ്ങളെ വിഴുങ്ങാൻ ദൈവം അനുവദിക്കില്ല. അവൻ ഓരോ ദിവസവും നിങ്ങൾക്കായി പോരാടുന്നു, ദൈവത്തിന്റെ ശക്തിയേറിയ കരങ്ങളിൽ നമ്മുടെ ജീവിതം സുരക്ഷിതമാണ്.
ഹാലേലുയ്യ.
വി വി സാമുവൽ.

Comments
Post a Comment