മറുതലിപ്പ് നാശത്തിലേക്ക്

മറുതലിപ്പ് നാശത്തിലേക്ക്

പുറപ്പാട് 8:15 എന്നാൽ സ്വൈരം വന്നു എന്നു ഫറവോൻ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ  തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.

- ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്ക് ശേഷവും ദൈവത്തെ അനുസരിക്കാൻ ഫറവോൻ വിസമ്മതിച്ചു. ബാധകളിൽ ഒരു ഇടവേള ഉണ്ടാകുമ്പോഴെല്ലാം അവൻ ഹൃദയം കഠിനമാക്കി. അവന്റെ ധാർഷ്ട്യം തനിക്കും രാജ്യത്തിനു മുഴുവനും കഷ്ടപ്പാടുകൾ വരുത്തി. സ്ഥിരോത്സാഹം നല്ലതാണെങ്കിലും, ധാർഷ്ട്യം സാധാരണയായി സ്വയം കേന്ദ്രീകൃതമാണ്. ദൈവത്തോടുള്ള ധാർഷ്ട്യം അവനോടുള്ള മത്സരത്തിന് തുല്യമാണ്. മത്സരം നിങ്ങൾക്ക് ദു:ഖം മാത്രമല്ല, നിങ്ങളോടൊപ്പം നിൽക്കുന്നവരെയും ബാധിച്ചേക്കാം.

പുറപ്പാടു 8:19

ഇത് ദൈവത്തിന്റെ വിരൽ ആകുന്നു

“എനിക്ക് ഒരു അത്ഭുതം കാണാൻ കഴിഞ്ഞാൽ മാത്രമേ  ദൈവത്തിൽ വിശ്വസിക്കാൻ കഴിയൂ". എന്ന് ചിലർ പറയുന്നു.ദൈവം ഫറവോന് അത്തരമൊരു അവസരം നൽകി. ഈജിപ്തിനെ പേൻ ബാധിച്ചപ്പോൾ, ഇത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് ജാലവിദ്യക്കാർ പോലും സമ്മതിച്ചു. എന്നിട്ടും ഫറവോൻ വിശ്വസിക്കാൻ വിസമ്മതിച്ചു. അവൻ ധാർഷ്ട്യമുള്ളവനായിരുന്നു,ധാർഷ്ട്യം ഒരു വ്യക്തിയെ അന്ധനാക്കും.  " നിങ്ങൾ ദൈവത്തോടുള്ള മറുതലിപ്പിൽ നിന്ന് മുക്തമാകുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ ദൈവം അൽഭുതം പ്രവർത്തിക്കുന്നത് കാണാം.

പുറപ്പാടു 8: 25-29

ഫറവോൻ ഒരു ഒത്തുതീർപ്പ് ആഗ്രഹിച്ചു.

എബ്രായരെ ബലിയർപ്പിക്കാൻ അവൻ അനുവദിക്കുമായിരുന്നു, പക്ഷേ അവൻ ഒരു നിബന്ധന വച്ചു: പുറപ്പാട് 8:25 "അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങൾ പോയി ദേശത്തുവെച്ചു തന്നേ നിങ്ങളുടെ ദൈവത്തിന്നു യാഗം കഴിപ്പിൻ എന്നു പറഞ്ഞു." എന്നാൽ ദൈവത്തിന്റെ കൽപനപ്രകാരം മാത്രമേ തങ്ങൾക്ക് യാഗം കഴിക്കാൻ സാധിക്കൂ എന്ന് മോശ ഉറപ്പിച്ചു പറഞ്ഞു.എബ്രായർക്ക് യാഗം കഴിക്കണമെങ്കിൽ മിസ്രയിമിൽ നിന്ന് പുറപ്പെട്ടു പോകണമായിരുന്നു.
ചില സമയങ്ങളിൽ  വിട്ടുവീഴ്ച ചെയ്യാനും ദൈവകല്പന ഭാഗികമായി മാത്രം  അനുസരിക്കാനും പ്രേരണയുണ്ടാകാം. എന്നാൽദൈവത്തോടുള്ള പ്രതിബദ്ധതയും അനുസരണവും വിട്ടുവീഴ്ച  ചെയ്യാൻ കഴിയില്ല.

- മോശയുടെ മുന്നറിയിപ്പുകൾ പ്രകാരം പ്രവർത്തിക്കുവാൻ  ദൈവം ഫറവോന് ധാരാളം അവസരങ്ങൾ നൽകി. എന്നാൽ ഒടുവിൽ ദൈവം പറഞ്ഞു, “ശരി, ഫറവോ, ഇനി  നിങ്ങളുടെ വഴിയാകട്ടെ”, ഫറവോന്ൻ ഹൃദയം സ്ഥിരമായി കഠിനമാക്കി. ദൈവം മന:പൂർവ്വം ഫറവോന്റെ ഹൃദയത്തെ കഠിനമാക്കുകയും അവന്റെ ഇച്ഛാസ്വാതന്ത്ര്യത്തെ മറികടക്കുകയും ചെയ്‌തോ? ഇല്ല, ദൈവത്തോട് മറുതലിക്കുന്ന ഒരു ജീവിതമാണ് ഫറവോൻ തിരഞ്ഞെടുത്തത് . ദൈവത്തോട് നാം സ്ഥിരമായി മറുതലിച്ചു  കൊണ്ടിരുന്നാൽ ഒരു സമയത്തിനുശേഷം, അവനിലേക്ക് തിരിയുന്നത് നിങ്ങൾക്ക് അസാധ്യമായി വരാം.ദൈവത്തിലേക്ക് തിരിയുന്നതിന് ഒരു ശരിയായ സമയം വരട്ടെ എന്ന് കാത്തിരിക്കരുത്. നിങ്ങൾക്ക് ഇപ്പോൾ അവസരം ഉള്ളപ്പോൾ തന്നെ ഇത് ചെയ്യുക.  നിങ്ങൾ നിരന്തരം ദൈവത്തിന്റെ ശബ്ദത്തെ അവഗണിക്കുന്നു എങ്കിൽ ഒടുവിൽ നിങ്ങൾക്ക് ആവശ്യസമയത്ത് അവൻറെ ശബ്ദം കേൾക്കാൻ സാധിക്കില്ല.

പുറപ്പാട് 9: 27-34

- എബ്രായരെ വിട്ടയക്കാമെന്ന് വാഗ്ദാനം ചെയ്തശേഷം ഫറവോൻ ഉടനെ വാഗ്‌ദാനം ലംഘിച്ച് ദേശത്തു കൂടുതൽ കുഴപ്പങ്ങൾ വരുത്തി.  അവന്റെ അനുതാപം യഥാർത്ഥമല്ലെന്ന് അദ്ദേഹത്തിന്റെ സ്വഭാവം  വെളിപ്പെടുത്തുന്നു. അവൻറെ നാട്യം അവനും അവന്റെ ജനത്തിനും അപകടം വരുത്തുന്നു.

പുറപ്പാട് 10:22 മോശെ തന്റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീംദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി.

ഇങ്ങനെ ഓരോ ബാധയും  അവരുടെ മേൽ വന്നിറങ്ങിയപ്പോൾ അത് തടയാൻ കഴിയാത്ത അവരുടെ ദൈവങ്ങൾ  എത്ര അശക്തരാണെന്ന് അവർതന്നെ തിരിച്ചറിയുന്നു.

എന്നാൽ, എന്നിൽ വസിക്കാൻ  ആഗ്രഹിക്കുകയും എന്നോടൊപ്പം നടക്കുകയും അവസാനം വരെ എന്നെ നയിക്കുകയും ചെയ്യുന്ന ഏക സത്യദൈവമാണ് ഞാൻ വിശ്വസിക്കുന്ന കർത്താവ് എന്ന് അറിയുന്നത് എത്ര ഭാഗ്യമാണ്.

വി വി സാമുവൽ

കടപ്പാട്:  ലൈഫ് ആപ്ലിക്കേഷൻ സ്റ്റഡി ബൈബിൾ

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -