ലേവ്യ പുസ്തകം : 20 - 24

 ലേവ്യ പുസ്തകം : 20 - 24


ലേവ്യപുസ്തകം 22: 31-33: - “എന്റെ കല്പനകൾ പാലിക്കുകയും അവ ആചരിക്കുകയും ചെയ്യുക.  ഞാൻ കർത്താവാണ്.  ……….  ഞാൻ നിങ്ങളെ വിശുദ്ധരാക്കി ഈജിപ്തിൽ നിന്ന് കൊണ്ടുവന്ന കർത്താവായ ദൈവമാണ്. ഞാൻ കർത്താവാണ്.

 എന്തൊരു ആർദ്രതയും, കരുണയും !
* ഞാൻ യഹോവയാണ്, * അവൻ പിന്നെയും  പറയുന്നു*…...

 11-‍ാ‍ം അധ്യായം മുതൽ ‘ഞാൻ കർത്താവാണ്’ എന്ന വാചകം 49 തവണ ആവർത്തിക്കുന്നു.

 ‘എന്തുകൊണ്ടാണ് ഇത് ഇത്രയധികം പ്രാവശ്യം പറയുന്നത്?’
 കാരണം അത് നമ്മുടെ കർത്താവിന്റെ അധികാ രത്തെ കാണിക്കുന്നു.

 അവൻ പറയുന്നു, "ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്" - മറ്റേതൊരു ദൈവങ്ങളിൽ നിന്നും വിഭിന്നനാണ് , ചുറ്റുമുള്ള മറ്റ് ആളുകളുടെ ദേവന്മാരിൽ നിന്നും വ്യത്യസ്തനാണ്‌.

 “ഞാൻ നിങ്ങളെ അടിമത്തത്തിൽ നിന്നും പുറത്ത് കൊണ്ടുവന്നു;”

 “ഞാൻ നിങ്ങളെ സ്വതന്ത്രരാക്കി;”

"ഞാൻ നിങ്ങളുടെ ജീവിതത്തെ സൗഖ്യദായകമാക്കി
 സമൃദ്ധിയുടെയും, സുഭിക്ഷതയുടെയും, അനുഗ്രഹത്തിന്റെയും , ഫലപുഷ്ടിയുടെയും വാഗ്ദാനങ്ങളിലേക്ക് കൊണ്ടു വരാൻ ആഗ്രഹിക്കുന്നു".

 അവൻ അന്നും ഇന്നും ഒരേ കർത്താവാണ്.

 ചുറ്റുപാടുകളിൽ നിന്നും നിരവധി ആശയങ്ങളും വ്യത്യസ്ത തത്ത്വചിന്തകളും അടങ്ങുന്ന ആയിരം ശബ്ദങ്ങൾ നമ്മളെ അസ്വരപ്പെടുത്തുന്നു.

 ഏതാണ് ശരി, അല്ലെങ്കിൽ ഏതാണ് പിന്തുടരേണ്ടതെന്ന് എന്ന് നമുക്ക് എങ്ങനെ അറിയാനാകും?

 ശരിയായത്… ദൈവം ഇന്ന് നമ്മോട് പറയുന്നു,..
 *"സത്യമായി ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ് . ജീവിതം ഇങ്ങനെയാണ്." *

 നമ്മളുടെ ജീവിതത്തിന്റെ അധികാരം കർത്താവായ ദൈവത്തിനു തന്നെ ആയിരിക്കണം.

നമ്മുടെ ആവശ്യങ്ങൾ ഒക്കെ കാണുകയും അവയിൽ അവസാനത്തെ ഒരെണ്ണം വരെ നിറവേറ്റാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ദൈവം അവനാണ്.

 * അവൻ എപ്പോഴും നമുക്ക് ലഭ്യമാണ്. *

 * അവനാണ് നമ്മുടെ ശക്തിയും  ബലവും .*

 നമ്മുടെ ബലഹീനതകളെ വിനയപ്പെടുത്തി ദൈ വ മുൻപാകെ സമർപ്പിക്കുമ്പോൾ അവൻ തന്റെ മഹത്വം നമ്മിൽ വെളിപ്പെടുത്തും .

നമ്മളെത്തന്നെ മുഴുവനായി തുറന്നു അവനിൽ സമർപ്പിക്കുമ്പോൾ നമ്മളുടെ എല്ലാ ആവശ്യങ്ങളുടെയും ഫലപ്രാപ്തി അവൻ നിറവേറ്റും .

 🛐🛐 ജൂലി മാത്യു

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -