വെള്ളത്തിന്മേലുള്ള നടപ്പും മരുഭു പ്രയാണവും

വെള്ളത്തിന്മേലുള്ള നടപ്പും മരുഭു പ്രയാണവും
                            By Alice D
വാസ്തവ മായും ഇതു ദൈവഹിതം എന്നു വിശ്വസിച്ച് ഇറങ്ങി തിരിച്ചിട്ട് ഓരോ ചുവട്ടടിയിലും നേരിടുന്ന പ്രതിബന്ധങ്ങൾ കാരണം ദൈവം എന്നോട്ട് ആവശ്യപ്പെട്ടത് ഇതു തന്നെയാണോ എന്ന് സംശയിച്ചു പോകുന്ന അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ? മുൻപിലത്തെ അനുഭവത്തിൽ തന്നെ കഴി ഞ്ഞാൽ മതിയായിരുന്നു എന്ന് ചിന്തിച്ചു പോയിട്ടുണ്ടോ?
അങ്ങനെ ഒരു അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ (എനിക്ക് ഉണ്ട് )യി സ്രായേൽ ജനം നേരിട്ട പ്രലോഭനങ്ങളുടെ ആഴം മനസ്സിലാക്കുവാനും കഴിയും.പത്രോസിനെ പോലെ വരിക എന്ന കർത്താവിന്റെ വാക്കു വിശ്വസിച്ച് വളളത്തിന്റെ സുരക്ഷിതത്വം വിട്ട് നടക്കാൻ തുടങ്ങിയപ്പോഴാണ് ഈ വെള്ളത്തിന്മേലുള്ള നടപ്പിന്റെ (മരുഭൂപ്രയാണത്തിന്റെയും, ) ഒട്ടും സുഖകരമല്ലാത്ത യഥാർത്ഥ അനുഭവം വ്യക്തമാകുന്നത്.

ചുറ്റുപാടും ഉയരുന്ന കാറ്റും, തിരമാലകളും പത്രോസിന്റെ ഉള്ളിൽ കാൽച്ചുവട്ടിലെ അല്പം ഉറപ്പുള്ള മണ്ണിനു വേണ്ടിയുള്ള മോഹം ജനിപ്പിച്ചു.യിസ്രായേൽ ജനവും തങ്ങൾക്ക് പരിചിതമായ പഴയ സാഹചര്യങ്ങൾക്കുവേണ്ടിയാണ് മോഹിക്കുന്നത്. പഴയ സാഹചര്യം അവർക്ക് പരിചിതമാണ്. പത്രോസിനെ പോലെ തങ്ങൾക്ക് ആ പഴയതിന്റെ സുരക്ഷിതത്ത്വം മതിയായിരുന്നു എന്ന് അവർ ചിന്തിച്ചു പോകുന്നു.
 എന്നാൽ പത്രോസിനും യിസ്രായേൽ ജനത്തിനും തമ്മിൽ ഉള്ള വലിയ വ്യത്യാസം,. കർത്താവിന് തന്നോടുള്ള സ്നേഹം അറിഞ്ഞ് വിശ്വസിച്ച പത്രോസ് ' കർത്താവേ എന്നെ രക്ഷിക്കണേ എന്ന് നിലവിളിച്ചപ്പോൾ, ദൈവത്തിന്റെ സ്നേഹവും കരുതലും അറിഞ്ഞിട്ടില്ലാത്ത ജനം തങ്ങളുടെ കൈകൾ നീട്ടുന്നത് മോശയുടെ നേർക്കു മാത്രമാണ്.ദൈവത്തെ അറിയാത്ത ജനത്തിന് ദൈവത്തിൽ ആശ്രയിക്കുവാൻ കഴിയുന്നില്ല.
തങ്ങളുടെ .അസുഖകരമായ സാഹചര്യങ്ങളിലും മോഹങ്ങളിലും മാത്രം കണ്ണുനട്ട് ജീവിക്കുന്നതിനാൽ അവർക്ക്

ആ സാഹചര്യങ്ങളിൽ കൂടിയും ദൈവം പ്രവർത്തിക്കുന്നത് കാണുവാനേ കഴിയുന്നില്ല. തങ്ങളുടെ സഹനശക്തി വർദ്ധിപ്പിച്ച്, ആസൂത്രിതമായ ദൈവിക പ്രവർത്തനങ്ങളിലൂടെ, ഒരു സുസജ്ജ ജനമായി  ദൈവം അവരെ വാർത്തെടുക്കുന്നത് നമുക്ക് മനസ്സിലാക്കാം. (സംഖ്യാ 10)
ദൈവിക പരിശീലനത്തിന്റെ പ്രതിഫലനം ആദ്യമായി നാം ഇവിടെ കാണുന്നു.(സംഖ്യ 14:40) തങ്ങൾ ദൈവത്തിന് എതിരായി പാപം ചെയ്തു എന്ന് അവർ ഏറ്റുപറയുന്നു. അവരുടെ പിറുപിറുപ്പ് മാറിയിട്ടില്ലെങ്കിലും അനുതപിക്കുവാൻ തുടങ്ങി.(സംഖ്യാ 21:4_5 & 7 ) വിശ്വാസത്തിന്റെ പിഞ്ചു ചുവടുകൾ അവർ വച്ചു തുടങ്ങുകയായിരുന്നു. അവരുടെ നാവിൽ നിന്നും പരാതികളുടെ സ്ഥാനത്ത് സ്തുതിഗീതങ്ങൾ ഉയരുവാൻ ഇടങ്ങി.(സംഖ്യ, 21:16-.18) അതോടെ അടക്കപ്പെട്ട വഴികൾ അവരുടെ മുൻപിൽ തുറക്കുകയായിരുന്നു.

ഇതേ വരെ സൈനിക ഒരുക്കങ്ങളും അടഞ്ഞ വാതിലുകളും മാത്രമായിരുന്നു യിസ്രായേലിന്റെ ഓഹരി.. ദൈവം തങ്ങളെ ഉപയോഗിച്ച് കളിച്ച് രസിക്കുന്നു എന്ന് അവർക്ക് തോന്നി കാണും.എന്നാൽ എപ്പോഴാണോ തങ്ങളെ തന്നെ ദൈവത്തിന് കീഴ്പെടുത്തുവാൻ ആരംഭിച്ചത് അപ്പോൾ മുതൽ അവരുടെ മുൻപിൽ വാതിലുകൾ മലർക്കെ തുറക്കുവാൻ ആരംഭിച്ചു.. യിസ്രായേലിന് അമോര്യരുടെ അതിരുകളിൽ കൂടിയുള്ള സഞ്ചാരസ്വാതന്ത്ര്യം മാത്രം മതിയായി രുന്നു. എന്നാൽ അവർക്ക് ലഭിച്ചതോ തങ്ങളടെ അവകാശത്തിന്റെ ആദ്യ ഓഹരി!(സംഖ്യാ 21: 21.35) വെളുക്കുന്നതിനു തൊട്ടു മുൻപാണ് അന്ധകാരം ഏറ്റവും വർദ്ധിക്കുന്നത്. അതുപോലെ എല്ലാ പുതിയ തുടക്കങ്ങൾക്കും ( ഉയിർപ്പ് ) മുൻപ് നാം സ്വന്തഹിതം വെടിഞ്ഞ് ( ഗത് സമന അനുഭവം )  പഴയ മനോഭാവങ്ങളെ ഇല്ലായ്മ ചെയ്തേ ( ക്രൂശ് ') മതിയാകൂ.

എനിക്ക് ഇഷ്ടപ്പെട്ട ഒരു കവിത ഇങ്ങനെയാണു്. (33 Miles )
🎵
നിൻ ഹൃദയം തേങ്ങുന്നുവോ
എങ്ങും മൂടാപ്പു മാത്രം
ഇനിയും വന്നിടുമോ ഒരുത്തരം ?
ഇത് ന്യായമോ? സുഖമോ?
ഉത്തരമേതും ഇല്ലെങ്കിലും.
നന്നായ് പിടിച്ചുകൊൾ
ചെയ്തികളെല്ലാം നന്നായ് അറിയുന്നവൻ
നന്നായ് പിടിച്ചുകൊൾ!

ആഗ്രഹങ്ങളെല്ലാം ആവശ്യം തന്നെയോ
നിനക്കുന്നതിലും മീതെയോ
നിൻ സ്വപ്ന സാഫല്യം? കാണുവാനാവില്ല അറിയുവാനും
സകലവും നന്നായ് അറിയുന്നവൻ
നിനക്കായ് കരുതുന്നു
നന്നായ് പിടിച്ചുകൊൾ!
🎵🎵

തങ്ങൾക്കു വേണ്ടി വലുതായ് . കരുതുന്ന ദൈവം ഉള്ളപ്പോഴും മിസ്രയീമിൽ ഇട്ടേച്ചു പോന്ന ഇറച്ചി കലങ്ങളടെ വാശ്ചയിൽ കഴിയുന്ന യിസ്രായേൽ .: മുന്നിലെ യാത്രയുടെ കാഠിന്യവും ദൈർഘ്യവും ഏറുമ്പോൾ, ശത്രു പാതി വഴിയിൽ തൃപ്തിപ്പെട്ടാനുള്ള എല്ലാ പ്രലോഭനങ്ങളം ഒരുക്കും. പ്രത്യാശ കൈവിടാതെ ഓട്ടം സ്ഥിരതയോടെ ഓട്ടക. നമുക്ക് സ്വപനം കാണാൻ ആവുന്നതിലും വലിയ പദ്ധതിയാണ് അവിടുത്തേക്ക് നമ്മെ കറിച്ച് ഉള്ളത് എന്നറിയുക. പത്രോസിന്റെ നിലവിളി ഉയർന്ന മാത്രയിൽ തന്നെ മുങ്ങി പോകാതെവണ്ണം യേശു അവനെ കൈപിടിച്ച് ഉയർത്തി.

നാഥാ,
കഥയുടെ അവസാനം അറിയാതെ ഞൻ അക്ഷമയായിരിക്കുന്നു. എല്ലാം നന്നായി നടക്കുന്നുവെങ്കിൽ.....  ശുഭപര്യവസാനി തന്നെയാണോ എന്റെ കഥ? എന്റെ കണ്ണുകളെ ഒന്നു തുറക്കേണമേ.' എന്റെ കൂടെ നടക്കുന്ന നിന്നെ ഒന്നു കാണുവാൻ സഹായിക്കണേ... എന്റെ കരം ഗ്രസിച്ചിരിക്കുന്ന ആ സ്പർശനം അനുഭവവേദ്യമാക്കണേ. നീ തക്കസമയത്ത് പ്രവർത്തിക്കുന്നവൻ ആണല്ലൊ. അവിടത്തെ പദ്ധതികൾ വെളിവാകും വരെ കാത്തിരിക്കുവാൻ എന്നെ സഹായിക്കേണമേ. യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
ആലീസ്, ഡി
വിവ .. ഡോ.ഗീത എബ്രഹാം

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -