സംഖ്യാപുസ്തകം : 31 - 35

ദിവസം 33 സംഖ്യാപുസ്തകം : 31 - 35
 JM🌸🌸 JM🌸🌸


 അദ്ധ്യായം :32: - 6-7

 “നിങ്ങൾ ഇവിടെ ഇരിക്കുമ്പോൾ നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിന് പോകുമോ?  യഹോവ അവകാശമായി തന്നിരിക്കുന്ന ദേശത്തേക്കു പോകാതെ ഇസ്രായേൽ മക്കളുടെ ഹൃദയത്തെ നിരുത്സാഹപ്പെടുത്തുന്നതെന്തിന്?"

 ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളിൽ രണ്ടുപേരായിരുന്നു രൂബേന്യരും , ഗാദ്യരും. അവർക്ക് ഏറ്റവും അധികം മൃഗസമ്പത്തും ഉണ്ടായിരുന്നു !

 ഇസ്രായേൽ ജോർദാൻ നദി മുറിച്ചു കടക്കാൻ തയ്യാറെടുക്കുകയായിരുന്നു . എന്നാൽ രൂബേന്യരും ഗാദ്യരും , ജോർദാൻ നദിയുടെ കിഴക്ക് ദേശത്തു താമസിക്കുവാൻ തീരുമാനിച്ചു.

യോർദ്ദാന്റെ തെറ്റായ ഭാഗത്ത് താമസമാക്കുവാൻ ആഗ്രഹിച്ച അവർ മോശയോട് ദയനീയമായി
അപേക്ഷിക്കുന്നു ... ഫലഭൂയിഷ്ഠമായ  സ്ഥലത്ത് തന്നെ തുടരാൻ അവർ ആഗ്രഹിക്കുന്നു..

ജോർദാൻ കടക്കുന്നത്….

കൂടുതൽ …

ജോലി, വിശ്വാസം,  പ്രതിബദ്ധത എന്നിവയെ പ്രതിനിധീകരിക്കുന്നു.

 രൂബേന്റെയും ഗാദിന്റെയും ഗോത്രങ്ങളുടെ മനോഭാവം മറ്റ് ഗോത്രങ്ങളെ വാഗ്ദത്ത ദേശത്തേക്ക് പോകുന്നതിൽ നിന്നു തടയുമെന്ന് മോശെ ഭയപ്പെട്ടു ..

 ആയതിനാൽ…മോശ അവരോട്  32; 6-7 ,
വാക്യങ്ങളിൽ കൂടി , മറുപടി പറയുന്നു.

ഒടുവിൽ……….  വാഗ്‌ദത്ത ഭൂമി കൈവശപ്പെടുത്താൻ സഹായിക്കുന്നതിനായി
രൂബേന്യരും , ഗാദ്യരും  തങ്ങളുടെ യോദ്ധാക്കളെ അയയ്‌ക്കാമെന്നു വാഗ്ദാനം ചെയ്‌തു.

 മോശെ ഈ പരിഹാരത്തിന് സമ്മതിച്ചു, പക്ഷേ ,
20 - 23 വാക്യങ്ങളിൽ കൂടെ കർശനമായ ഒരു മുന്നറിയിപ്പും കൊടുക്കുന്നു.

 ഇവിടെ……..

 ഇസ്രായേലിനെപ്പോലെ നമ്മളും യുദ്ധത്തിലാണ്… ..ആത്മീയ യുദ്ധം….

നമ്മൾ ഇപ്പോൾ എവിടെയാണ്?
നമ്മൾ തെറ്റായ ഭാഗത്ത് നിൽക്കാനും , തുടരാനും  ശ്രമിക്കുകയാണോ?

ലൗകീക സുഖങ്ങളും , സമ്പൽസമൃദ്ധിയും നമ്മളെ ദൈവഹിതത്തിൽ നിന്നു അകറ്റിക്കളയാൻ അനുവദിക്കരുത്.

*ജീവിതത്തിലെ ഒരു നിശ്ചിത ഘട്ടത്തിലേക്ക് ദൈവം നമ്മെ കൊണ്ടുവന്നിരിക്കുന്നു. *

 നമ്മൾ എവിടെ താമസിക്കുമെന്ന് തീരുമാനിക്കാൻ നമ്മളുടെ സമ്പൽസമൃദ്ധിയെ അനുവദിക്കരുത്.*

*പ്രവർത്തനരഹിതരായി , സുഖലോലുപരായി ഇരിക്കാതെ ദൈവത്തിനു വേണ്ടി വൻ കാര്യങ്ങളിൽ വ്യാപ്റുതരാവുക.

 🛐🛐 ജൂലി മാത്യു
വിവർത്തനം : പുന്നൂസ് പി. എബ്രഹാം

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -