സംഖ്യാപുസ്തകം 11- 14

11:1-3 ഇവിടെ ജനം യഹോവെക്കു അനിഷ്ടം ആയി പിറുപിറുത്തു.യഹോവ യുടെ കോപം ജ്ലിച്ചു യഹാവ യുടെ തീ അവരുടെ ഇടയിൽ കത്തി പലയത്തിന്റെ അറ്റങ്ങളിൽ ഉള്ളവരെ ദഹിപ്പിച്ചു കളഞ്ഞു.മോശ പ്രാർത്ഥിച്ചപ്പോൾ തീ കെട്ടു പോയി.യഹോവ യുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിന് താബേര എന്ന് പേരായി.നമ്മുടെ ജീവിതത്തിൽ പിറുപി റു ക്കാറുണ്ടോ എന്ന് ശോ ദന ചെയ്യണം.എന്തെല്ലാം നന്മ ദൈവം തന്നാലും തരാത്തതിനെ ചൊല്ലി പരാതി പ്പെടുന്നവർ അല്ലേ നമ്മൾ.തന്ന അനുഗ്രഹങ്ങൾ ഓർത്തു നമുക്ക് നന്ദി അർപിക്കാം. വീണ്ടും മന്ന കൊണ്ടു തൃപ്തർ ആകാതെ ഇറച്ചി ചോദിച്ചു.അതും ആവശ്യത്തിൽ അധികം കൊടുത്തു.11:33 ഇറച്ചി അവരുടെ പല്ലിനിടയിൽ ഇരിക്കുമ്പോൾ തന്നെ യഹോവ യുടെ കോപം ജ്വോലിച്ച് മഹാ ബാധയൽ ജനത്തെ സംഹരിച്ചു. ദുരഗ്രഹി കളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടത് കൊണ്ട് ആ സ്ഥലത്തിന് കിബ്രോത് ഹത്താവ എന്ന് പേരായി. ദുരഗ്രഹം പാടില്ല.ഉള്ളതിൽ സംതൃപ്ത ർ ആയിരിപ്പാൻ നമുക്ക് സാധിക്കണം .

13 ആം അധ്യായത്തിൽ മോശ ജനത്തെ കനാൻ ദേശം ഒറ്റ് നോക്കാൻ അയയച്ചു.അവർക്ക് ദേശം ഇഷ്ടപ്പെട്ടു.പക്ഷേ അവിടെ കണ്ട അനാക്യാ മല്ലൻ മാരെ ഭയപ്പെട്ടു.സർവശക്തനായ ദൈവത്തിന്റെ മുൻപിൽ ആ മല്ലൻ മാർ ഒന്നും അല്ല എന്ന് വിശ്വസി പ്പാ ന് കഴിഞ്ഞില്ല.യോസുവയും കലേബും മാത്രം ദൈവത്തിൽ ആശ്രയിച്ച് ധൈര്യ ത്തോടെ നിന്നു.നാമും സാഹചര്യങ്ങളെ കണ്ട് പേടിച്ച് പുറകോട്ടു പോകുന്നവർ അല്ലേ. വലിയവനയ കർത്താവിൽ പൂർണ്ണം ആയി ആശ്രയിപ്പാൻ നമുക്ക് സാധിക്കണം.

അധ്യായം 14 ഇൽ ജനം മോശ ക്കും അഹരോനും വിരോധമായി പിറു പിറു തു. മിസ്രയംദേശത്തു വച്ച് ഞങൾ മരിച്ചു പോയിരുന്നു എങ്കിൽ കൊള്ളയിരുന്നു. വളാൽ വീഴേണ്ടതിനു യഹോവ ഞങ്ങളെ ആ ദേശത്തേക്ക് കൊണ്ടു പോകുന്നത് എന്തിന്. യഹോവ ഇി ജനത്തെ സംഹരിക്കൻ തീരുമാനിച്ചു അപ്പൊൾ മോശ അവർക്ക് വേണ്ടി ദൈവത്തോട് അപേക്ഷിച്ചു .ദൈവം ക്ഷമിച്ചു.എങ്കിലും മരുതലിച്ചവർ ആരും കനാൻ ദേശത്ത് എത്തിയില്ല.നാമും സോർഗിയാ കനാനിൽ ചെന്ന് ചേരണം എങ്കിൽ ദൈവത്തോട് മരുതലിക്കത് അവനെ അനുസരിക്കുന്നവർ ആയിരിക്കണം.അതിനു ദൈവം നമുക്ക് കൃപ തരട്ടെ.

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11