ഇടയനില്ലാത്ത ആടുകൾ

ഇടയനില്ലാത്ത ആടുകൾ

 ഒരു യഥാർത്ഥ നേതാവില്ലാത്ത ദൈവജനത്തെ ഇടയനില്ലാത്ത ആടുകൾ എന്ന് വിളിക്കുന്ന ഈ വാക്യം ബൈബിളിൽ ആദ്യമായാണ് വരുന്നത്, സംഖ്യാപുസ്തകം 27:16-17.

മോശെയുടെ മരണം ആസന്നമാണെന്ന് കർത്താവ് അറിയിക്കുന്നു . അവന്റെ ചുമതല അവസാനിച്ചു. അവൻ, യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടു വന്ന്  അവർക്ക് യഹോവയെ പരിചയപ്പെടുത്തി, ദൈവത്തെ  അവന്റെ  വിശുദ്ധിയിൽ  എങ്ങനെ ആരാധിക്കണമെന്നു പഠിപ്പിച്ചു,  യുദ്ധം  അഭ്യസിപ്പിച്ചു, വാഗ്‌ദത്ത  നാട്ടിൽ,  ദൈവത്തോടും  സഹോദരങ്ങളോടും നിരപ്പോടും ഒരുമയോടും കൂടി ഒരു വിശുദ്ധ  ജീവിതം  ജീവിക്കുവാൻ നീയമങ്ങളും   കൊടുത്തു.

എന്നാൽ അവരുടെ ഹൃദയ കാഠിന്യവും നിമിഷാർദ്ധം കൊണ്ട്  മറുതലിക്കുന്ന,  മത്സരിക്കുന്ന  സ്വഭാവവും അവനറിയാമായിരുന്നു. അവർ  അനുസരണമില്ലാത്ത  ആടുകളാണെന്ന് അവനറിയാമായിരുന്നു. ഇനി  മുതൽ , അവരെ നയിക്കാനും അവർക്കുവേണ്ടി മധ്യസ്ഥത വഹിക്കാനും താൻ  ഉണ്ടാകില്ല. അഹരോനും അവിടെ ഇല്ല . അവന്റെ ഹൃദയത്തിൽ ഉറഞ്ഞുയരുന്ന  വികാരങ്ങൾ ഒന്നു  സങ്കൽപ്പിക്കുക!

അതിനാൽ, അവൻ ചെയ്ത ആദ്യത്തെ കാര്യം, തന്റെ ആടുകളെ നയിക്കാൻ കഴിവുള്ള ഒരു ഇടയനെ തിരഞ്ഞെടുക്കാൻ ദൈവത്തോട് അപേക്ഷിക്കുക എന്നതായിരുന്നു.  മറ്റുള്ളവരോടുള്ള ഈ കരുതൽ  മർക്കോസ് 6: 34-ൽ കാണാം. നഷ്ടപ്പെട്ട ആത്മാക്കളുടെ കൂട്ടം തന്റെ  അടുക്കലേക്ക് വരുന്നത് കണ്ട്  യേശുവിന് അവരോടു  മനസ്സലിവ്  തോന്നി.

നമുക്കും ചുറ്റും  നിരവധി  കാണാതു  പോയ  ആടുകളുണ്ട്.  അവരെ പരിപോഷിപ്പിക്കാനും ക്രിസ്തുവിലേക്കു കൊണ്ടുവരാനും നാം തയ്യാറാണോ? ഇന്ന്, നമ്മൾ എവിടെയായിരുന്നാലും,  നല്ല ഇടയന്മാരാകുന്നത് എങ്ങനെയെന്ന് ആലോചിക്കാം.
ദൈവം അനുഗ്രഹിക്കട്ടെ !
 Adeline Albert
വിവർത്തനം Mini Raja

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -