* ലേവ്യപുസ്തകം * 1 - 5.

ദിവസം 20.Ex.40- * ലേവ്യപുസ്തകം * 1 - 5.
 JM🌸🌸JM🌸🌸

 ലേവ്യ ആമുഖം ..

 * ലേവ്യപുസ്തകം ലേവ്യരെക്കുറിച്ച്‌ പരാമർശിക്കുന്നു . *

 * ലേവ്യർ ദൈവത്തിന്റെ പുരോഹിതന്മാരായിരുന്നു. ദൈവത്തെ ആരാധിക്കുന്നതിനും , യാഗങ്ങൾ ചെയ്യുന്നതിനും ,  ശുദ്ധീകരണ ശുശ്രൂഷയുമായി ബന്ധപ്പെട്ട ദൈനംദിന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും ലേവ്യപുസ്തകത്തിൽ ധാരാളം നിയമങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

 സമാഗമന കൂടാരത്തിൽ ആളുകൾക്ക് നൽകാവുന്ന നിരവധി ആവർത്തിച്ചുള്ള വഴിപാടുകൾ വിവരിച്ചുകൊണ്ട് ലേവ്യപുസ്തകം ആരംഭിക്കുന്നു.

 ഈ ഓരോ ത്യാഗവും ഒാരോ പ്രത്യേക രീതിയിൽ അർപ്പിക്കപ്പെടേണ്ടതും , പ്രത്യേക ലക്ഷ്യത്തോടു മായിരുന്നു.

 ലേവ്യപുസ്തകത്തിൽ അഞ്ച് വഴിപാടുകൾ ഉണ്ട്:
 അവ :
 ഹോമ യാഗം ;  (അധ്യായം 1)
 ഭോജന യാഗം:  (അദ്ധ്യായം 2)
 സമാധാന യാഗം  (അധ്യായം 3)
 പാപയാഗം;  (അധ്യായം 4)
 അകൃത്യ യാഗം (അധ്യായം 5)

 ലേവ്യപുസ്തകം 1: 1-9
 📍 * ഹോമയാഗം! *
 അത്‌… ..
 സ്വമേധയാ ചെയ്യേണ്ടത് ...
 മൃഗ വഴിപാട് …..
 മൃഗങ്ങളെ മുഴുവൻ യഹോവയുടെ സന്നിധിയിൽ ദഹിപ്പിച്ചു ചെയ്യുന്നു...

 * ഇത് സ്വയം സമർപ്പണമായിരുന്നു. *
 * ഇത് ഒരു വ്യക്തിയുടെ ദൈവത്തോടുള്ള പൂർണ്ണ സമർപ്പണത്തിന്റെയും , യാഗം പൂർണ്ണമായും സ്വയം കത്തിത്തീരുന്നതിന്റെയും ചിത്രമാണ്. *

 📍 * ധാന്യ വഴിപാട്! *
 അതു …..
 സ്വമേധയാ സമർപ്പണം ..
 ധാന്യങ്ങൾ‌ ഉൾ‌ക്കൊള്ളുന്നു… നേർത്ത മാ വിൽ  എണ്ണയും കുന്തുരുക്കവും കലർത്തി
  പൂർണ്ണമായും കത്തിക്കുന്നു .

 ഈ വഴിപാട് ഒരു വ്യക്തിയുടെ ദൈവത്തിന്റെ കരുതലിനോടുള്ള നന്ദിയുടെ പ്രതീകമായി ദയാ തൽപ്പരനായി ജീവിക്കുവാനുള്ള അവന്റെ ആഗ്രഹവും ചിത്രീകരിക്കുന്നു.

 ലേവ്യപുസ്തകം 3: 1-5
 📍 *സമാധാന വഴിപാട്.

 അത്  :…… ...
 സ്വമേധയാ ചെയ്യേണ്ടത്..
മൃഗ വഴിപാട്…..
 മൃഗത്തിന്റെ ഒരു ഭാഗം  തീജ്വാലകളിൽ ക ത്തി ക്കുന്നില്ല ...
 ഈ വഴിപാട് ഒരു വ്യക്തിയുടെ ദൈവത്തിന്റെ കരുതലിനോടുള്ള നന്ദിയു ടെ പ്രതികരണമായി ദയാ തൽപ്പരനായി ജീവിക്കാനുള്ള അവന്റെ ആഗ്രഹതെയും ചിത്രീകരിക്കുന്നു.

 📍 * പാപയാഗവും (ലേവ്യ. 4)
   കുറ്റബോധയാഗവും (ലേവ്യ 5) *
 അത് … ..
*സ്വമേധയാ അല്ല ...
 ▪ ഇവ രണ്ടും പാപത്തിന്റെ ഫലമായി ചെയ്യ് യ്യേണ്ട തും പാപമോചനത്തിന്റെ ആവശ്യകതയേയും
അരക്കിട്ടുറപ്പിക്കുന്നു .

 മന:പൂർവമല്ലാത്ത പാപത്തിനോ അശുദ്ധിയ്‌ക്കോ ശേഷമാണ് പാപയാഗം നടത്തേണ്ടിയത് ..

 മറ്റുള്ളവർക്കെതിരെ മന:പൂർവ്വം പ്രവർത്തിച്ചതിന് ശേഷമാണ് കുറ്റബോധയാഗം അർപ്പി ക്കേണ്ടത്‌ ..

 പക്ഷേ, മീഖാ നിരീക്ഷിക്കുന്നതു പോലെ, അത്തരം യാഗങ്ങൾ പര്യാപ്തമല്ല….
 “ആയിരക്കണക്കിന് ആട്ടുകൊറ്റന്മാരുടെയും പതിനായിരം ഒലിവ് എണ്ണകളുടെയും” ബലി ദൈവത്തെ പ്രസാദിപ്പിക്കുകയില്ല.

 ആളുകളുടെ ഹൃദയങ്ങൾ ദൈവവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അത്തരം ആചാരങ്ങളെ അർത്ഥശൂന്യമായി മീഖാ കാണുന്നു.

 ആത്മാർത്ഥമായ അനുസരണം എങ്ങനെ കാണിക്കാമെന്ന് മീഖാ പറയുന്നു:
 … ..📍 * ന്യായം പ്രവർത്തിക്കുക, *
 …… ..📍 * സ്നേഹതപ്പരാനയിരിക്കുക* ഒപ്പം
 ……… ..📍 * ദൈവത്തോടോപ്പo സൗമ്യമായി
                          നടക്കുക  . *


 സ്നേഹത്തിൽ അധിഷ്ഠിതമായ അനുസര ണ തോട് കൂടിയ യാഗം മാത്രമേ ദൈവത്തിന് സ്വീകാര്യമാകൂ.

 മീഖാ നിർദ്ദേശിച്ചതുപോലെ ക്രിസ്തു ചെയ്തു:

 ….  * അവൻ നീതിപൂർവ്വം പ്രവർത്തിക്കുകയും കരുണയെ സ്നേഹിക്കുകയും ദൈവത്തോടൊപ്പം താഴ്മയോടെ നടക്കുകയും ചെയ്തു *

 നിയമത്തിലൂടെ പൂർണത നിലനിർത്താനുള്ള മനുഷ്യന്റെ കഴിവില്ലായ്മ ദൈവത്തിന് അറിയാം.
 അവന്റെ അനുകമ്പയും മനുഷ്യരോടുള്ള വലിയ സ്നേഹവും ഒരു പുതിയ ഉടമ്പടിയിലൂടെ നമുക്കു തന്നു .

 അവന്റെ ഏകജാതനായ പുത്രനായ യേശുക്രിസ്തു നിത്യ ഉടമ്പടിയാണ്.

 * യേശുക്രിസ്തു പാപികൾക്കായി തികഞ്ഞ യാഗം സ്വയം സമർപ്പിച്ച് അർപ്പിച്ചു *
 നമുക്കുവേണ്ടിയുള്ള അവന്റെ ത്യാഗം “എല്ലാവർക്കു വേണ്ടിയുള്ളതാണ്. മറ്റൊരു ത്യാഗവും ആവശ്യമില്ല.

 നിങ്ങൾക്കും എനിക്കും വേണ്ടി യേശു ഏറ്റവും ഉയർന്ന വില നൽകി, കാരണം നമുക്ക് . ഊഹിക്കാവുന്നതിലുമധികം അവൻ നമ്മെ സ്നേഹിക്കുന്നു.

 നമുക്ക് പുതിയ ജീവിതം നൽകാനായി ക്രൂശിന്റെ വേദന ഏറ്റെടുത്തു.


 നമ്മുടെ താൽപ്പര്യങ്ങളും ആഗ്രഹങ്ങളും
ഉപേക്ഷിച്ച് ദൈവ ഇഷ്ടത്തിന് സമർപ്പിക്കാനൊ കീഴടങ്ങാനൊ  നമ്മൾ തയ്യാറാണോ ?

 ദൈവത്തെ സേവിക്കുന്നതിനായി നമ്മുടെ സമയം ത്യജിക്കാൻ ഞങ്ങൾ തയ്യാറാണോ?

 ദൈവത്തെ സേവിക്കുന്നതിനായി  നിങ്ങൾ തയ്യാറാണോ?

 ദൈവത്തെ സേവിക്കുന്നതിനായി നിങ്ങളുടെ കഴിവുകൾ ത്യജിക്കാൻ നിങ്ങൾ തയ്യാറാണോ?

 🛐🛐 ജൂലി മാത്യു
പരിഭാഷ : പുന്നൂസ് പി. എബ്രഹാം

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -