ലേവ്യാപുസ്തകം: 20 -24
ലേവ്യാപുസ്തകം: 20 -24
ആഴമായ ധ്യാനത്തിനായി
ലളിത ചിന്തകൾ
ലേവ്യാപുസ്തകം: 20: 26
"നിങ്ങൾ എനിക്ക് വിശുദ്ധന്മാ
രായിരിക്കേണം. യഹോവയാ
യ ഞാൻ വിശുദ്ധനാകകൊ
ണ്ട് നിങ്ങളും എനിക്ക് വിശുദ്ധ
ന്മാരായിരിക്കേണം. നിങ്ങൾ
എനിക്കുള്ളവരായിരിക്കേണ്ടതിന് ഞാൻ നിങ്ങളെ ജാതികളിൽ നിന്ന് വേർതിരി
ച്ചിരിക്കുന്നു."
ലേവ്യാപുസ്തകത്തിന്റെ
ഉള്ളടക്കം, വിശുദ്ധനായ ദൈവം എന്നതാണ്. ഈ പുസ്തകത്തിൽ " വിശുദ്ധി"
അഥവാ "വിശുദ്ധൻ " എന്ന
വാക്കുകൾ 152 പ്രാവശ്യം
എഴുതിയിരിക്കുന്നു.
ദൈവത്തോട് ബന്ധപ്പെടു
ത്തി "പരിശുദ്ധൻ " എന്ന വാക്കിനെ ഏകദേശം താഴെ
പ്പറയും വിധത്തിൽ നിർവചി
ക്കാവുന്നതാണ്." നന്മയിലും, നീതിയിലും പരിപൂർണ്ണനായ
ഒരാളായി, നമ്മുടെ മുഴുവൻ
ആരാധനയ്ക്കും യോഗ്യൻ "
അതു കൊണ്ടുതന്നെ ദൈവ
മല്ലാതെ മറ്റാരും തന്നെ നമ്മു
ടെ ആരാധനയ്ക്ക് പാത്രീഭവി
ക്കരുത്.
സ്വർഗ്ഗത്തിൽ, ഉയർന്നും
പൊങ്ങിയുമിരിക്കുന്ന സിംഹാ
സനത്തിൽ ആരൂഢനായ ദൈവത്തെ യെശയ്യാവ് കണ്ടു. സാറാഫുകൾ അവനു
ചുറ്റും നിന്നു. അവർക്ക് ആറാ റു ചിറകുകൾ വീതം ഉണ്ടായി
രുന്നു. രണ്ടു കൊണ്ട് അവർ
മുഖം മൂടി. രണ്ടു കൊണ്ട് പാദം മൂടി. രണ്ടു കൊണ്ട് പറന്നു. ഒരുത്തനോട് ഒരുത്ത
ൻ " സൈന്യങ്ങളുടെ യഹോ
വാ പരിശുദ്ധൻ, പരിശുദ്ധൻ,
പരിശുദ്ധൻ, സർവ്വഭൂമിയും അവന്റെ മഹത്വം കൊണ്ട് നിറ
ഞ്ഞിരിക്കുന്നു. എന്ന് ആർത്തു " ( യെശ: 6:1-3)
പരിശുദ്ധനായ ദൈവ
ത്തിന്റെ മുഖമല്ലാതെ മറ്റൊ
ന്നും തന്നെ യെശയ്യാവ് കാണരുത് എന്ന് സാറാഫുക
ൾക്ക് നിഷ്ക്കർഷ ഉണ്ടായിരു
ന്നതുകൊണ്ടാണ് അവർ തങ്ങളുടെ മുഖവും, പാദവും
മൂടിയത്. യെശയ്യാവ് പരിശു
ദ്ധനായ ദൈവത്തിന്റെ മുഖം
കണ്ടപ്പോൾ തന്റെ അശുദ്ധി
യെക്കുറിച്ച് ബോധവാനായി.
നമുക്കു ചുറ്റും ഉള്ളവരു
ടെ വിശുദ്ധിയുമായി നമ്മുടെ വിശുദ്ധിയെ തുലനം ചെയ്യാൻ ശ്രമിച്ചാൽ ഒരു പക്ഷേ നമ്മുടെ മനസ്സ് സ്വാന്തന പെട്ടേക്കാം. പക്ഷെ
അതു നമ്മെ ഇനിയും ഒന്നും
ചെയ്യാനില്ലാ എന്നു പ്രേരിപ്പി
ക്കുന്ന ഒരു ആലസ്യത്തിലേ
ക്ക് നയിച്ചേക്കാം.
പിന്നെ അതിൽ നിന്നും കരേറുവാൻ പ്രയാസമാണ്.
എന്നാൽ യെശയ്യാവിനെ
പ്പോലെ, വിശുദ്ധനായ ദൈവവുമായുള്ള ഒരു കൂടിക്കാഴ്ച നമ്മുടെ ഹൃദയ
ത്തിന്റെ യഥാർത്ഥ അവസ്ഥ
വെളിപ്പെടുത്തും. ദൈവം നമ്മെ ശുദ്ധീകരിച്ച് തന്റെ വേലയ്ക്കായി അയക്കും.
മറ്റെല്ലാത്തിനും പരിമിതികളുണ്ടെങ്കിലും, വിശുദ്ധിയ്ക്കു് പരിമിതിക
ളില്ല. വിശുദ്ധിയുടെ വാതിലു
കൾ ഏവർക്കും വേണ്ടി, എവി
ടെയും, എപ്പോഴും തുറന്നു കിട
ക്കുകയാണ്.
കേരളത്തിലെ ഒരു സഭയുടെ മുദ്രയിലെ പ്രതീകാ
ത്മകമായ അടയാളങ്ങളിൽ
ഒന്ന്, താമരപ്പൂവാണ്.. താമര
വളരുന്നത് ചെളിക്കുണ്ടിലാ
ണെങ്കിലും, അതിന്റെ ഇലയും
പൂവും ചെളിയുമായി ഒരു ബന്ധവുമില്ലാതെയാണ് കഴിയുന്നത്. വിശുദ്ധിയെക്കു
റിച്ചുള്ള ഒരു കാഴ്ചപ്പാടാണ്
ഈ പ്രതീകത്തിന്റെ അന്തരാർത്ഥം.
ധാർമ്മീക അധ:പതന
വും, മ്ലേഛതയും വ്യാപകമായി
വളരുന്ന ഒരു സമൂഹത്തിലാ
ണ് നാം ജീവിക്കുന്നത്. ഇവിടെ
വിശുദ്ധിയ്ക്കു വേണ്ടി എത്ര
കഠിനപരിശ്രമവും അധികമല്ല
കാരണം, നമ്മുടെ സ്വർഗ്ഗീയ പിതാവ് വിശുദ്ധനായിരിക്കു
ന്നതു പോലെ,നാമും വിശുദ്ധ
രായിരിക്കേണമെന്ന് അവൻ
ആഗ്രഹിക്കുന്നു..
ലേവ്യാപുസ്തകവായനയിൽ
കൂടെ നമുക്ക് ലഭിച്ച നേട്ടം
ഇതു തന്നെ ആയിരിക്കട്ടെ!
" വിശുദ്ധിയെ തികച്ചു നാം
ഒരുങ്ങിനിൽക്കാം,പ്രീയൻ
വരുവതിൻ താമസം
ഏറയില്ല"
ഡോ: തോമസ് ഡേവിഡ്.🎯

Comments
Post a Comment